Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നായ്ക്കളുടെ ആക്രമണം: ആലപ്പുഴ മുനിസിപ്പാലിറ്റി നഷ്ടപരിഹാരത്തുക വിതരണം ചെയ്യണം

നായ്ക്കളുടെ ആക്രമണം: ആലപ്പുഴ മുനിസിപ്പാലിറ്റി നഷ്ടപരിഹാരത്തുക വിതരണം ചെയ്യണം

സ്വന്തം ലേഖകൻ

ലപ്പുഴ പട്ടണത്തിൽ തെരുവു നായ്ക്കൾ പെറ്റുപെരുകി ആക്രമണം കൂടിക്കൊണ്ടിരുന്നിട്ടും മുനിസിപ്പാലിറ്റിക്കു യാതൊരുവിധ കൂസലുമില്ല. റോഡിൽ വാഹനമിടിച്ചു ചത്തുകിടക്കുന്ന നായ്ക്കളുടെയും കുഞ്ഞുങ്ങളുടെയും എണ്ണം കൂടുകയും ചെയ്യുന്നു.

വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളയുള്ളവരെ കടിക്കുമ്പോഴും വീട്ടുമൃഗങ്ങളെയും പക്ഷികളെയും കടിച്ചുകൊല്ലുമ്പോഴും പരാതി നല്കുമ്പോൾ നായ്ക്കൾക്കു വന്ധ്യംകരണം നടത്തി എണ്ണം കുറയ്ക്കുമെന്നാണ് മുനിസിപ്പാലിറ്റി സെക്രട്ടറി മറുപടി നല്കാറുള്ളത്. ഇത് എട്ടു വർഷത്തിലേറെയായി ആവർത്തിക്കുന്നു. മുനിസിപ്പാലിറ്റി വേണ്ട നടപടികൾ സ്വീകരിക്കാത്തതിനാൽ വീട്ടുമൃഗങ്ങളെയും പക്ഷികളെയും നായ്ക്കൾ കൊന്നതിനും നായ്ക്കൾ കുറുകെ ചാടിയുണ്ടായിട്ടുള്ള വാഹനാപകടങ്ങളിൽപ്പെട്ടവർക്കും വീട്ടു സാധനങ്ങൾ കടിച്ചെടുത്തു കൊണ്ടുപോയതിനുമുള്ള നഷ്ടപരിഹാരത്തുകകൾ ഉടനെ വിതരണം ചെയ്യണം.

എവിടെ ആഹാരം ലഭ്യമാണോ അവിടെ തെരുവു നായ്ക്കൾ പെരുകും. അതിനാൽ മാലിന്യസംസ്‌ക്കരണം ഫലപ്രദമായി നടപ്പിലാക്കണം. അനേകം ആൾക്കാർ വന്നുപോകുന്ന ബീച്ചിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലുമെല്ലാം എല്ലാവരും ഭീതിയോടെയാണ് പോകുന്നത്. സ്‌കൂൾ വിദ്യാർത്ഥികളെ പട്ടി കടിക്കാൻ ഓടിക്കുന്നത് സ്ഥിര സംഭവമാണ്.

തെരുവു നായ്ക്കളെ വന്ധ്യംകരിക്കൽ-പേയ് വിഷ നിയന്ത്രണ പരിപാടിയായ ആനിമൽ ബെർത്ത് കൺട്രോൾ-ആന്റി റാബീസ് പ്രോഗ്രാം ഫലപ്രദമായി നടത്താൻ മുനിസിപ്പാലിറ്റിക്കു ചുമതലയുണ്ടെന്നിരിക്കെയാണ് നാട്ടിലെമ്പാടും നായ്ക്കൾ പെരുകിക്കൊണ്ടിരിക്കുന്നത്. യാതൊരു മുറിവുമേൽക്കാത്ത വിധം നായ്ക്കളെ നെറ്റ് ഉപയോഗിച്ചു പിടികൂടി മൃഗാശുപത്രിയിൽ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷം പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തി പിടിച്ച സ്ഥലത്തു കൊണ്ടുപോയി വിടുകയെന്നതാണ് പദ്ധതി. നായ്ക്കളെ തിരിച്ചറിയാൻ ചെവിയിൽ അടയാളമിടണം.

ഇനിയും ഒട്ടും വൈകാതെ പട്ടണത്തിൽ തെരുവു നായ് നിയന്ത്രണം നടപ്പിലാക്കിയേ മതിയാകൂ എന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആവശ്യപ്പെട്ടു. പേയ്വിഷബാധ പടർന്നാൽ പിന്നെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തിയിട്ടു കാര്യമില്ല. പൊതുജനങ്ങളുടെ പ്രതിനിധികളുടെയും ജനങ്ങളുടെ നികുതിപ്പണം കൊണ്ടു ജീവിക്കുന്നവരുടെയും നിസംഗത പേടിപ്പെടുന്നതാണ്.

  • തെരുവുനായ് പ്രശ്നത്തിൽ ടിആർഎ ആവശ്യപ്പെടുന്നു:
  • വീട്ടുമുറ്റത്ത് അടച്ചു വളർത്താത്ത നായ്ക്കളെയും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെയും മുനിസിപ്പാലിറ്റി ഏറ്റെടുക്കുക
  • .തെരുവു നായ്ക്കളെ വളർത്താൻ മുനിസിപ്പാലിറ്റി അലഞ്ഞുനടക്കുന്ന വീട്ടുമൃഗങ്ങളെ പിടിച്ചടയ്ക്കാനുള്ള ശാല (പൗണ്ട്്) പ്രവർത്തനക്ഷമമാക്കുക.
  • വീടുകളിൽ നായ്ക്കളെ വളർത്തുന്നതിനു ലൈസൻസ് കർശനമാക്കുക.
  • നായ്ക്കൾക്ക് ജന്തുജന്യരോഗങ്ങളില്ലെന്നു മൃഗഡോക്ടർമാരുടെ മാസം തോറുമുള്ള സർട്ടിഫിക്കറ്റ് ഉറപ്പാക്കുക.
  • തെരുവുനായ്ക്കൾക്കു ഭക്ഷണം ലഭിക്കത്തക്കവിധം ഭക്ഷണാവശിഷ്ട-മാലിന്യം എറിയുന്നവരെ പിടികൂടി ശിക്ഷിക്കുക.
    നായ് സ്നേഹികളെ അവരുടെ വീടുകളിൽ തെരുവു നായ്ക്കളെ വളർത്താൻ ഏല്പിക്കുക.
    മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ പത്തു വർഷമായി കെട്ടിക്കിടക്കുന്ന നായ് ശല്യത്തിനെതിരെയുള്ള പരാതികളിലും നഷ്ടപരിഹാരത്തിനായി നല്കിയിട്ടുള്ള നിവേദനങ്ങളിലും ഉടൻ നടപടി സ്വീകരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP