Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറന്മുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആറന്മുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ആറന്മുള:-ആറന്മുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ ' എന്ന പേരിൽ നാൽക്കാലിക്കൽഎം ടി എം എൽ പി സ്‌കൂളിൽ ട്രാഫിക്ക് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഹെഡ്‌മിസ്ട്രിസ് മേഴ്‌സി തോമസ് അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ ക്ലാസ് നയിച്ചു.അദ്ധ്യാപകരായ ആർ.രാജി, എം വി ജിജിമോൾ, ശരണ്യ ശശി എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വർധിച്ചുവരുന്ന ലഹരിയുപയോഗം നമ്മുടെ നാട് നേടിയെടുത്തിട്ടുള്ള എല്ലാ വികസനത്തിനും പുരോഗതിക്കും സാംസ്‌കാരികമൂല്യങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

അതിശക്തമായ പ്രചാരണ- ബോധവൽക്കരണ പ്രവർത്തനമാണ് വിദ്യാർത്ഥികൾക്കിടയിലും പൊതു സമൂഹത്തിലും ആറന്മുള ജനമൈത്രി പൊലീസ് നല്കി വരുന്നത്. ലഹരി ഉപയോഗത്തിൽ നിന്ന് പുതു തലമുറയെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ലഹരിവർജനത്തിന്റെ പ്രാധാന്യം ഈ തലമുറയെ ശക്തമായി ബോധ്യപ്പെടുത്തുകയാണ് ഈ ക്യംപയിനിലൂടെ.

ലഹരിയെ മനസിൽ നിന്നും തൂത്തെറിയണം അതിന് എല്ലാ വിദ്യാർത്ഥികളും പ്രതിജ്ഞയെടുക്കണം. ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ജീവിതം മാത്രമല്ല തകരുന്നതെന്ന് നിങ്ങൾ ഓർക്കണം. എല്ലാ പ്രതീക്ഷയും നിങ്ങളിൽ അർപ്പിച്ച മാതാപിതാക്കളുടെ സ്വപ്നം കൂടിയാണെന്നോർക്കണം. സ്വയം എന്നല്ലാ കൂട്ടുകാരും മറ്റ് കുട്ടികളും തമാശയ്ക്ക് പോലും ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്തണം.ഗതാഗത സംസ്‌കാരവും റോഡ് നിയമങ്ങളും കൃത്യമായി പാലിക്കണമെന്നും രക്ഷിതാക്കളെ അതിന് പ്രേരിപ്പിക്കണമെന്നും സുൽഫിഖാൻ റാവുത്തർ പറഞ്ഞു.

അലക്ഷ്യമായുള്ള ഡ്രൈവിംങ്ങും റോഡ് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗും മൂലമുണ്ടാകുന്ന അപകടങ്ങൾ നാട്ടിൽ ധാരാളമാണ്. അത് ഒഴിവാക്കണം. റോഡ് സംസ്‌കാരം പാലിക്കാൻ മാതാപിതാക്കളെ ഉപദേശിക്കണം. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കരുത്. ഹെൽമറ്റ് വെയ്ക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും അച്ഛനമ്മമാരെ ഉപദേശിക്കണം എന്നും ക്ലാസ് നയിച്ച സുൽഫിഖാൻ പറഞ്ഞു. ലൈസൻസും മറ്റ് നിയമപരമായ കാര്യങ്ങളില്ലാതെയും വാഹനങ്ങൾ ഓടിക്കുന്നതുമായുള്ള തെറ്റുകൾ എന്താണെന്ന് കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP