Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിന് മാതൃകയായി കിഴക്കമ്പലം; ട്വന്റി-20 ഭക്ഷ്യ സുരക്ഷാ മാർട്ടിന് തുടക്കമായി

രാജ്യത്തിന് മാതൃകയായി കിഴക്കമ്പലം; ട്വന്റി-20 ഭക്ഷ്യ സുരക്ഷാ മാർട്ടിന് തുടക്കമായി

ന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് കിഴക്കമ്പലത്ത്പ്രവർത്തനമാരംഭിച്ചു. കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനംനിർവ്വഹിച്ചു. രാജ്യത്താദ്യമായി ഒരു പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മികച്ചമാതൃകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയെയുംട്വന്റി-20 ഉടമകളായ സാബു ജേക്കബ്, ബോബി ജേക്കബ് തുടങ്ങിയവരുടെ ആശയത്തെയുംമന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് അടിസ്ഥാന സൗകര്യ ങ്ങളില്ലാത്ത സാഹചര്യംനിലവിലുണ്ട്. ഈ സാഹചര്യത്തിൽ ട്വന്റി ട്വന്റി ഇത്തരമൊരു പ്രവർത്തനത്തിനായി മുന്നോട്ടുവന്നു എന്നത് തികച്ചും നല്ല മാതൃകയാണെന്നുംമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ പാവപ്പെട്ടവനെ സഹായിക്കാൻ എല്ലാവരുംതയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കിഴക്കമ്പലം-പെരുമ്പാവൂർ, വാഴക്കുളം- കാരുകുളം, തടിയിട്ടപറമ്പ്- വളവുകോട്എന്നീ റോഡുകളുടെ വികസനത്തിനായി ട്വന്റി-20യുടെ ആവശ്യപ്രകാരം സമർപ്പിച്ചപദ്ധതി കേന്ദ്ര ഫണ്ടു ഉപയോഗിച്ച് ചെയ്യാനുള്ള നീക്കം നടത്താമെന്ന് ചടങ്ങിൽമന്ത്രി ഉറപ്പുനൽകി.

ആദ്യവിൽപന നിതിൻ ഗഡ്കരി നിർവ്വഹിച്ചു, ഗർഭിണികൾക്കുള്ള കിറ്റ്‌വിതരണം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും, കൂട്ടികൾക്കായുള്ളപോഷകാഹാര പദ്ധതി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും വിതരണം ചെയ്തു.കിഴക്കമ്പലം അത്ഭുത പഞ്ചായത്താണെന്നും, രാജ്യത്തിന് തന്നെ മാതൃകയാണ്പഞ്ചായത്തിന്റെയും ട്വന്റി-20യുടെയും പ്രവർത്തനമെന്നും ചടങ്ങിൽ അധ്യക്ഷതവഹിച്ച കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അഭിപ്രായപ്പെട്ടു.വികസനത്തിന് ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ ആവശ്യമില്ലെന്നും,വികസന വരേണ്ടത് മനുഷ്യന്റെ ഹൃദയത്തിനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻകുമ്മനം രാജശേഖരൻ പറഞ്ഞു.

പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച മാർട്ടിന്റെഉപഭോക്താക്കൾ കിഴക്കമ്പലം പഞ്ചായത്ത് നിവാസികൾക്കു മാത്രമാണ്ലഭിക്കുന്നത്. മാർക്കറ്റിൽ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ,നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനംവിലക്കുറവിലാണ് ലഭിക്കുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി,
പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി20മാർക്കറ്റിലൂടെ വിൽക്കുകയും അതുവഴി കർഷകർക്ക് ന്യായമായ വിലയുംലഭ്യമാക്കുന്നു. കർണ്ണാടക, തമിഴ്‌നാട് എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നുംമാർക്കറ്റിലേയ്ക്ക് ആവശ്യമായ പച്ചകറികളും മറ്റു അവശ്യസാധങ്ങളുംഎത്തിക്കും. കർശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങൾ ഇവിടെവിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളിൽ ഇനിയും വില കുറയും.

കിഴക്കമ്പലത്തെ 62000 വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്.500 ഓളം വരുന്ന ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസ്സിൽതാഴെയുള്ള 1500 ഓളം കുട്ടികൾക്കും പാൽ, മുട്ട തുടങ്ങിയവ സൗജന്യമായിനൽകുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങൾക്കും റോഡിന്റെവികസനത്തിനായി സ്ഥലം വിട്ടു നൽകിയ ആയിരത്തി അൻപത് കുടുംബങ്ങൾക്കുംപച്ചക്കറിയും പലവ്യഞ്ജനങ്ങളും പൂർണ്ണമായും സൗജന്യമായി നൽകി വരുന്നു.നിത്യോപയോഗ സാധങ്ങളുടെ വിലവർധനവ് ജനങ്ങളുടെ ജീവിതത്തിന്ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ്നിലവിൽ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിതചെലവ് നടത്താൻ സാധിക്കുമെന്നതാണ് ട്വന്റി-20 ഫുഡ് സേഫ്റ്റിമാർട്ടിന്റെ പ്രത്യേകത. 2020ഓടെ കിഴക്കമ്പലം പഞ്ചായത്തിനെ ഇന്ത്യയിലെഏറ്റവും നല്ല ഒരു മാതൃക പഞ്ചായത്തായി ഉയർത്തുക എന്നതാണ് ട്വന്റി20 യുടെലക്ഷ്യമെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്ററും, കിറ്റക്‌സ് മാനേജിങ്ഡയറക്ടറുമായ സാബു ജേക്കബ് പറഞ്ഞു.

കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽകിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് സ്വാഗതം പറഞ്ഞു. ജോസഫ്മാർഗ്രിഗോരിയസ് മെത്രാപൊലീത്ത കൊച്ചി ഭദ്രാസനം, എബ്രഹാം മാർ സെവിറിയോസ്അങ്കമാലി ഭദ്രാസനം, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷണൻ തുടങ്ങിയവർ ആശംസകൾനേർന്നു. മുപ്പതിനായിരത്തോളം കാണികൾ കിഴക്കമ്പലം ഫുഡ് സേഫ്റ്റിമാർട്ടിന് മുന്നിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP