Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഊബർ ഈറ്റ്സ് ഇന്ന് മുതൽ തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും; 150 ൽ ഏറെ റസ്റ്റോറന്റ് വിഭവങ്ങൾ ഇനി വീട്ടുപടിക്കലെത്തും

ഊബർ ഈറ്റ്സ് ഇന്ന് മുതൽ തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും; 150 ൽ ഏറെ റസ്റ്റോറന്റ് വിഭവങ്ങൾ ഇനി വീട്ടുപടിക്കലെത്തും

തിരുവനന്തപുരം: ജനങ്ങളെ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണവുമായി ബന്ധിപ്പിക്കുന്നഅവരുടെ ആവശ്യാനുസരം ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പ് ആയ ഊബർ ഈറ്റ്സ്‌കേരളത്തിലെ തങ്ങളുടെ സാന്നിധ്യ ശക്തമാക്കിക്കൊണ്ട് തിരുവനന്തപുരത്തേക്കുംതൃശൂരിലേക്കും എത്തുന്നു. ജൂലൈ 26 ന് ഉച്ചയ്ക്ക് 12 മണി മുതലാവുംതിരുവനന്തപുരത്തും തൃശൂരിലും സേവനം ആരംഭിക്കുക. ഇതോടുകൂടി രാജ്യത്ത് ഊബർഈറ്റ്സ് സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആയി ഉയരും. 150 ൽ ഏറെ റസ്റ്റോറന്റ് പങ്കാളികളുമായി ഊബർ ഈറ്റ്സ് ഈ രണ്ടു നഗരങ്ങളിലേയും പ്രധാനസമീപ പ്രദേശങ്ങളിലെല്ലാം സേവനമെത്തിക്കും.

തിരുവനന്തപുരത്ത് വഴുതക്കാട്,തമ്പാനൂർ, പട്ടം, ഉള്ളൂർ എന്നിവിടങ്ങളിലും തൃശൂരിൽ പൂങ്കുന്നം,തൃശൂർറൗണ്ട്, കുരിയച്ചിറ എന്നിവിടങ്ങളിലും ആവും ഊബർ ഈറ്റ്സിന്റെ സേവനങ്ങൾഅവതരിപ്പിക്കുക. തിരുവനന്തപുരത്ത് പാരഗൺ, രാജധാനി, സുപ്രീം ബേക്കേഴ്സ്,ആസാദ്, പങ്കായം, എം.ആർ.എ. റസ്റ്റോറന്റ്, എന്നിവടങ്ങളിലേയും തൃശൂരിൽസിസോൺസ്, ഇന്ത്യാ ഗേറ്റ്, മിങ് പാലസ്, ആയുഷ്, ആലിബാബ ആൻഡ് 41 ഡിഷസ്എന്നിവിടങ്ങളിലേയും പുതുമയേറിയ ഭക്ഷണമാവും ഊബർ ഈറ്റ്സ് വിതരണം ചെയ്യുക.

കേരളത്തിൽ ഊബർ ഈറ്റ്സ് ആദ്യമായി അവതരിപ്പിച്ച കൊച്ചിയിൽ റസ്റ്റോറന്റ്
പങ്കാളികളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും വളരെ ആവേശകരമായ പ്രതികരണമാണുല ഭിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഊബർ ഈറ്റ്സ് കേരള, കർണാടകജനറൽ മാനേജർ വാർത്തിക ബൻസാൽ പറഞ്ഞു. കേരളത്തിൽ വലിയസാധ്യതകളാണുള്ളതെന്നാണ് ഈ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തുംതൃശൂരിലും കൂടുതൽ വിപുലമായി ഉപഭോക്താക്കളിലേക്ക് എത്താനാവും. ഈസംവിധാനത്തിലേക്ക് കൂടുതൽ റസ്റ്റോറന്റ് പങ്കാളികൾ എത്തി കേരളത്തിലെഭക്ഷ്യ വിപ്ലവത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രാദേശികറസ്റ്റോറന്റുകൾക്ക് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായകമാകുന്നസ്വന്തമായ വിതരണ സംവിധാനമാണ് ഊബർ ഈറ്റ്സിനുള്ളത്.

വിശ്വസനീയമായ വിതരണസംവിധാനമുള്ള ഊബർ ഈറ്റ്സ് റസ്റ്റോറന്റുകളെ തങ്ങളുടെ ശേഷിവർധിപ്പിക്കാനും സഹായിക്കും.'വളരെ കൃത്യമായ വേളയിലാണ് ഊബർ ഈറ്റ്സ് കേരളത്തിൽ അവതരിപ്പിക്കപ്പെട്ടത്.അതുമായി സഹകരിച്ചുള്ള റസ്റ്റോറന്റ് പങ്കാളിയാകാൻ സാധിച്ചത് തങ്ങളെ ആവേശംകൊള്ളിക്കുന്നു. മുൻപ് തങ്ങളുടെ പരിധിക്കും പുറത്തായിരുന്ന മേഖലകളിൽ വളരെവിപുലമായ ഒരു ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാൻ സാധിച്ചതിൽ ഞങ്ങൾക്ക്ഏറെ ആഹ്ലാദമുണ്ട്. ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ ഞങ്ങളുടേതു പോലുള്ളറസ്റ്റോറന്റുകളുടെ വളർച്ചയ്ക്ക് ഏറെ സഹായകമാണ്.

ഭക്ഷണം വിതരണം ചെയ്യുന്നബുദ്ധിമുട്ടേറിയ പ്രക്രിയയിൽ ലഭിക്കുന്ന പിന്തുണ ഗുണമേന്മ അടക്കമുള്ള മറ്റുമേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമാകുന്നു. ഈ ദിശയിലെ വളരെമികച്ച ഒരു നീക്കമാണ് ഈ സംവിധാനത്തിലേക്കുള്ള തങ്ങളുടെ കടന്നു വരവെന്ന്'വിനോദ് എസ്. പണിക്കർ, മാനേജിങ് പാർട്ണർ, അംബ്രോസിയ ചൂണ്ടിക്കാട്ടി.ഡെലിവറി പങ്കാളികൾക്കും സൗകര്യപ്രദമായതും ആശ്രയിക്കാവുന്നതുമായ ഒരുവരുമാനമാണ് ഊബർ ഈറ്റ്സ് ലഭ്യമാക്കുന്നത്. ഡെലിവറി പങ്കാളികൾ തങ്ങൾക്ക്‌സൗകര്യപ്രദമായ അവസരങ്ങളിൽ ജോലി ചെയ്യുകയും ബൈക്കിൽ ഭക്ഷണം വിതരണംചെയ്യുകയുമാണ്.

തിരുവനന്തപുരത്തും തൃശൂരിലും ഊബർ ഈറ്റ്സ് പത്തു രൂപയാവും ഡെലിവറി ഫീസ്ഈടാക്കുക. പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കൾക്ക് റസ്റ്റോറന്റുകളിൽനിന്ന് പരമാവധി 200 രൂപ വരെ എന്ന നിലയിൽ അഞ്ച് ഓർഡറുകൾക്ക് 50 ശതമാനംഇളവ് ലഭിക്കും. ഇതിന് ഋജകഇ50 എന്ന പ്രമോ ഉപയോഗിക്കണം. 100 രൂപയാണ് കുറഞ്ഞഓർഡർ തുക.
ഊബർ ഈറ്റ്സ് ആപ്പ് ഡൗൺലോഡു ചെയ്ത് ഊബർ ഈറ്റ്സ് സേവനം ഉപയോഗിച്ചുതുടങ്ങാം. ഇതു ഡൗൺലോഡു ചെയ്ത ശേഷം ഡെലിവറി വിലാസം നൽകണം. പ്രാദേശികറസ്റ്റോറന്റുകളുടെ പട്ടിക തിരഞ്ഞ് അപ്പോൾ തന്നെ ഓർഡർ ചെയ്യുകയോ പിന്നീടുലഭിക്കാനായി ആവശ്യപ്പെടുകോയ ചെയ്യാം. പേടിഎം വഴിയോ പണമായോ ഇതിന്റെ വില
നൽകാനും ഓർഡർ ചെയ്തവ എത്തിക്കൊണ്ടിരിക്കുന്നത് തൽസമയം പരിശോധിക്കുകയും ചെയ്യാനും ഇതിൽ സൗകര്യമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP