Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഏഷ്യ ഐ.ടി എക്‌സലൻസ് അവാർഡ് 2016-ൽയു.എസ്.ടി ഗ്ലോബലിന് രണ്ട് പുരസ്‌ക്കാരങ്ങൾ

ഏഷ്യ ഐ.ടി എക്‌സലൻസ് അവാർഡ് 2016-ൽയു.എസ്.ടി ഗ്ലോബലിന് രണ്ട് പുരസ്‌ക്കാരങ്ങൾ

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റൽ സൊല്യുഷൻസ് ആൻഡ് ടെക്‌നോളജി കമ്പനിയായ യു.എസ്.ടി ഗ്ലോബൽ രണ്ട് ഏഷ്യാ ഐ.ടി എക്‌സലൻസ് പുരസ്‌ക്കാരങ്ങൾക്ക് അർഹമായി. സി.എം.ഒ ഏഷ്യയുടെ ആഭിമുഖ്യത്തി ലുള്ള ഏഷ്യാ ഐ.ടി എക്‌സലൻസ് അവാർഡുകളിൽ സാമൂഹിക പ്രതിബദ്ധതയോ ടെയുള്ള ഐ.ടി പ്രവർത്തന ങ്ങൾ ഐ.ടി മേഖല യിലെ മികച്ച കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബി ലിറ്റിഎന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾക്ക് അർഹമായത്.

സിംഗപ്പൂരിൽ നടന്ന ഏഷ്യാ ഐ.ടി എക്‌സലൻസ് അവാർഡ് വേദിയിലാണ് യു.എസ്.ടി ഗ്ലോബൽ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങിയത്.സാമൂഹിക പ്രതിബ ദ്ധതയിലൂന്നിയുള്ള ഐ.ടി പ്രവർത്തനം എന്ന വിഭാഗത്തിലെ പുരസ്‌ക്കാരം യു.എസ്.ടി ഗ്ലോബലിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഐസേഫ് (ശടമളല) നാണ് ലഭിച്ചത്. ഏറ്റവും നൂതനമായ മൊബൈൽ ഡിജി റ്റൽ സാങ്കേതിക വിദ്യ അടിസ്ഥാ നമാക്കി പൊതുജന സുരക്ഷയ്ക്കും, ഒപ്പംപൊലീസ് സേനയുടെ കരുത്തു വർദ്ധിപ്പിക്കുന്നതിനുതകുന്ന രീതിയിലുള്ള യു.എസ്.ടി ഗ്ലോബലിന്റെ
സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ തങ്ങളുടെ മൊബൈൽ ഫോണുകളിലെ വോള്യും ബട്ടനിൽ ദീർഘമായി അമർത്തുന്നതു വഴി ഒട്ടും തന്നെ താമസം കൂടാതെ പൊലീസ്‌സഹായം തേടാനു പക രിക്കുന്ന ആപ്ലിക്കേഷനാണ് ഐസേഫ്. ഈ ആപ്ലി ക്കേഷനിലൂടെ ലഭിക്കുന്ന അലേർട്ട് അപായസ്ഥലം, ഉപഭോക്താവിന്റെ ഐഡി, മൊബൈൽ ഐ.എം.ഇ.ഐ നമ്പർ എന്നിവ ഉൾപ്പടെയു ള്ള സന്ദേശങ്ങൾ പൊലീസിന് ലഭിക്കു കയും, ഏറ്റവും അടുത്തു ള്ള കൺട്രോൾ റൂം വഴി സഹായം എത്തിക്കാനും സാധ്യമാകുന്നു. സ്ത്രീകൾ, വയോജനങ്ങൾ തുടങ്ങി ആയിര ങ്ങൾക്കാണ് ഇന്ന് ഐസേഫിന്റെ ഗുണഫലങ്ങൾ ലഭ്യമാകുന്നത്.

ഡിജിറ്റൽ സാങ്കേതികതയിലൂടെ പല ജീവിതങ്ങൾക്ക് ഗുണപ്രദങ്ങളായ മാറ്റങ്ങൾ ഉണ്ടാക്കുവാൻയു.എസ്.ടി ഗ്ലോബലിന് കഴിയു ന്നു. ഐസേഫിന് ഇത് മൂന്നാം തവണ യാണ് പുരസ്‌ക്കാരം ലഭിക്കുന്നത്. പൊതുജ നങ്ങ ളെയും, പൊലീ സിനെയും ഞങ്ങളുടെ ഡിജിറ്റൽ മികവി ലൂടെ സഹായി ക്കാൻകഴിയു ന്നുവെ ന്നത് ഞങ്ങളിൽ ചാരിതാർത്ഥ്യമു ളവാ ക്കുന്നു, യു.എസ്.ടി ഗ്ലോബലിന്റെ ചീഫ്അഡ്‌മിനി സ്‌ട്രേറ്റീവ് ഓഫീസറായ അലക്‌സാണ്ടർ വർഗ്ഗീസ് പറഞ്ഞു.

ട്രാൻസ്‌ഫോർമിങ് ലൈവ്‌സ് എന്ന യു.എസ്.ടി ഗ്ലോബലിന്റെ സിദ്ധാ ന്തത്തിന് ലഭിച്ച അംഗീകാരമാണ് ഏഷ്യാ ഐ.ടി എക്‌സലൻസ് അവാർഡുകളിൽ രണ്ടാമ ത്തേതായ മികച്ച സി.എസ്.ആർ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌ക്കാരം. ആഗോള തലത്തിൽ സന്നദ്ധ സംഘടനകൾ, പ്രദേശിക സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപന ങ്ങൾ എന്നിവയുമായി കൈകോർത്ത് യു.എസ്.ടി ഗ്ലോബൽ നിരവധി സി.എസ് .ആർ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകി വരുന്നത്. സി.എസ് .ആർ പ്രവർത്തനങ്ങൾക്ക് പുരസ്‌ക്കാരം ലഭിക്കുന്നുവെന്നത്ഞങ്ങളെ സംബന്ധി ച്ചിട ത്തോളം അഭിമാനകരമായ നേട്ടമാണ്. ആഗോള തല ത്തിൽ മുന്നുകോടിജിവിത ങ്ങൾക്ക് ഗുണപ്ര ദമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്നതിൽ ഞങ്ങൾ അതീവ ശ്രദ്ധാലുക്കളാണ്. സുസ്ഥിരവികസനം ലക്ഷ്യമാ ക്കിക്കൊ ണ്ടുള്ള യു.എസ്.ടി ഗ്ലോബലിന്റെ പ്രവർത്തന ങ്ങൾ ഞങ്ങളുടെ ജീവന ക്കാരുടെയും, അവരുടെ കുടുംബ ങ്ങളു ടെയും, പൊതുസമൂ ഹത്തി ന്റെയും ജിവിത സാഹചര്യങ്ങളിൽ ഉന്നമനം സാധ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്, അലക്‌സാ ണ്ടർ വർഗ്ഗീസ് കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP