Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ദിവസം കൊണ്ട് കാലാവധി; പൂർത്തിയാക്കുന്ന യുടിഐ ഓവർനൈറ്റ് ഫണ്ട്

സ്വന്തം ലേഖകൻ

കൊച്ചി: കാലാവധി, വായ്പ എന്നിങ്ങനെ ഡെറ്റ് പദ്ധതികളെ സംബന്ധിച്ചു ബാധകമായ രണ്ട് നഷ്ടസാധ്യതകളും ഗണ്യമായി കുറക്കാൻ സഹായിക്കുന്നവയാണ് ഓവർനൈറ്റ് ഫണ്ടുകൾ. ഒരു ബിസിനസ് ദിവസം കൊണ്ട് കാലാവധി പൂർത്തിയാക്കുന്ന സെക്യൂരിറ്റികളിലാണ് യുടിഐ ഓവർനൈറ്റ് ഫണ്ടിന്റെ പ്രാഥമിക നിക്ഷേപം. ട്രെപ്, റിവേഴ്‌സ് റിപോ എന്നിവയിലാണ് യുടിഐ ഓവർനൈറ്റ് ഫണ്ട് നിക്ഷേപിക്കുന്നത്. ഇതിൽ എതിർ ഭാഗത്തുള്ളത് ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യയായതിനാൽ കുടിശിഖയാകാനുള്ള സാധ്യത വളരെ കുറവാണെന്ന് യുടിഐ ഡെറ്റ് ഫണ്ട് മാനേജർ, അമിത് ശർമ ചൂണ്ടിക്കാട്ടി. ഒരു എമർജൻസി ഫണ്ട് എന്ന രീതിയിൽ ഇതിനെ വീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP