Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിത്യോപയോഗ സാധനങ്ങളുടെ തീവില സർക്കാർ അടിയന്തിരമായി ഇടപെടണം;വി എസ്. ശിവകുമാർ

നിത്യോപയോഗ സാധനങ്ങളുടെ തീവില സർക്കാർ അടിയന്തിരമായി ഇടപെടണം;വി എസ്. ശിവകുമാർ

സ്വന്തം ലേഖകൻ

നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വി എസ്. ശിവകുമാർ ആവശ്യപ്പെട്ടു. സി.എംപി. തിരുവനന്തപുരംജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യ സാധനങ്ങളുടെ വിലവർദ്ധന വിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ (തീവില) പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്ത് തന്നെവിശപ്പടക്കാനായി മണ്ണു തിന്നുന്ന സാഹചര്യത്തിലും വിദേശരാജ്യങ്ങളിൽ പര്യടനംനടത്താനാണ് മുഖ്യമന്ത്രി ശ്രദ്ധ ചെലുത്തിന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാസെക്രട്ടറി എം.ആർ. മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ സി.എംപി.സംസ്ഥാന അസ്സി. സെക്രട്ടറി എംപി. സാജു മുഖ്യപ്രഭാഷണം നടത്തി. സഖാക്കളായപൊടിയൻകുട്ടി, പി.ജി. മധു, മോളി സ്റ്റാൻലി, ഉഴമലയ്ക്കൽ ബാബു, അലക്‌സ്‌നെയ്യാറ്റിൻകര, പേയാട് ജ്യോതി, വിനോദ് കുമാർ, രമാകാന്തൻ, ആറയൂർസുകുമാരൻ, സാംബൻ, തിരുവല്ല മോഹനൻ, ബിന്ദു, റോയി പി. ജോൺ, ഷാജികീഴ്പാലൂർ, രജ്ഞിത്ത്, മനീഷ് മുരുകൻ എന്നിവർ സംസാരിച്ചു. ബിച്ചു കെ.വി. നന്ദിരേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP