Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃഭൂമിയുടെ വീരപോരാളിക്ക് ആദരാഞ്ജലികൾ നേർന്ന് 'വീരാസ്തമനം' കവിത

മാതൃഭൂമിയുടെ വീരപോരാളിക്ക് ആദരാഞ്ജലികൾ നേർന്ന് 'വീരാസ്തമനം' കവിത

സ്വന്തം ലേഖകൻ

രാജ്യസഭാംഗവും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 'വീരാസ്തമനം ' എന്ന അണുകവിത ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് ആണ് തന്റെ നാലുവരിക്കവിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

വിരേന്ദ്ര കുമാർ എന്ന നാമത്തെ എല്ലാരീതിയിലും അന്വർത്ഥമാക്കിയ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഓർമിപ്പിക്കുന്ന വരികളിലാണ് കവിത ആരംഭിക്കുന്നത്. രാഷ്ട്രീയം, സാഹിത്യം , പ്രഭാഷണം, പത്രപ്രവർത്തനം തുടങ്ങി, കേരളീയ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലകളിലും തന്റേതായ 'വീരഗാഥകൾ ' രചിച്ചു മുന്നേറിയ അദ്ദേഹത്തിന്റെ ജീവിതത്തെ നാലു വരികളിലൂടെ കവി സ്മരിക്കുന്നു.

' വീരനാമധാരിയായ വീരനെ പോലുയർന്നു
വീരഗാഥ തീർത്തു രാഷ്ട്രസേവ ചെയ്യുമാ
വീഥിയിൽ ചലിച്ചു മാതൃഭൂമി കണ്ട നീ
വീറുമൂത്തെഴുതിയ യാത്രരേഖയേകമായ് '

മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറും കൂടിയായിരുന്നു വിരേന്ദ്രകുമാർ. ഹൃദയാഘാതത്തെ തുടർന്ന് ഇരുപത്തിയെട്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഓടക്കുഴൽ അവാർഡും , സി അച്യുതമേനോൻ സാഹിത്യ പുരസ്‌കാരവും അടക്കം ഒട്ടനവധി സാഹിത്യ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

ഇതിനകംതന്നെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞ ഈ കവിതയ്ക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP