Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാനവികതക്കായി കൈകോർക്കുക: വൈസ് ചാൻസിലർ

മാനവികതക്കായി കൈകോർക്കുക: വൈസ് ചാൻസിലർ

മലപ്പുറം : നിരുപാധികമായ മനുഷ്യസ്നേഹവും ഏക മാനവികതയുമാണ് സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ വികാരമെന്നും ഈ രംഗത്ത് ശക്തമായ മുന്നേറ്റങ്ങൾ ഉണ്ടാകണമെന്നും കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. കോഴിക്കോട് കടവ് രവീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഹ്യൂമാനിറ്റേറിയൻ അവാർഡ് എം.എ റഹ്മാന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ കുലം സങ്കീർണമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് കൊണ്ടാണ് മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും മനുഷ്യരുടെ തന്നെ പ്രവർത്തനങ്ങൾ കാരണമായ പ്രശ്നങ്ങളും മാനവരാശിയുടെ സമാധാനപൂർവ്വമായ സഹവർത്തിത്വത്തിനും പുരോഗതിക്കും തടസങ്ങൾ സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ ഏകമാനവികതയിൽ ഊന്നിയ സ്നേഹവും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ഒരു ചിന്താഗതിക്ക് മാത്രമെ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ' ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന എം.എ റഹ്മാന്റെ പുസ്തകം ഈ രംഗത്തെ വളരെ വേറിട്ട ശബ്ദമാണ്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളെ സമൂഹ മധ്യേ അവതരിപ്പിക്കുന്നതിലും അതിന് വേണ്ടിയുള്ള സമരങ്ങൾക്ക് ശക്തി പകരുന്നതിലും പുസ്‌കതത്തിന് വലിയ പങ്കുണ്ട്.

അമേരിക്കയിലെ കിങ്സ് യുണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എസ്. സെൽവിൻ കുമാർ, പ്രൊഫ എം. അബ്ദുൽ അലി, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കോഴിക്കോട് സർവ്വകലാശാല ജേർണലിസം വകുപ്പ് മേധാവി ഡോ. എൻ മുഹമ്മദ് അലി, മീഡിയ പൽ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു.കാസർക്കോട് ജില്ലയിലെ ഉദുമ സ്വദേശിയായ റഹ്മാൻ കഥാകൃത്ത്, ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. അരീക്കോട് എസ് എസ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും കവിയത്രിയും ചിത്രകാരിയുമായ ഡോ. സാഹിറ റഹ്മാനാണ് ഭാര്യ. ഈസ റഹ്മാനാണ് മകൻ.

ഗിഫയുടെ ഗൾഫ് മാധ്യമ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. രമേശ് അരൂർ (പരേതർ താമസിക്കുന്ന വീട്) സാദിഖ് കാവിൽ (ഔട്ട് പാസ്) പി.പി ശശീന്ദ്രൻ (ഈന്തപ്പനച്ചോട്ടിൽ) കെ.എം അബ്ബാസ് (ദേര, കഥകൾ) എം. അഷ്റഫ് (മൽബു കഥകൾ) ടി. സലിം (ലോങ്പാസ്) എന്നിവരാണ് അവാർഡിന് അർഹരായത്.

ഗൾഫിൽ അവരവരുടെ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള എക്സലൻസ് അവാർഡുകളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രത്യേകത. റിയാദിലെ മനാക് ജാർഷ് എസ്റ്റാബിഷ്മെന്റ് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ മജീദ് അലിയാർ, ഖത്തറിലെ ഗ്രൂപ്പ് ടെൻ പ്രൊജക്റ്റ് ഡെവലപ്മെന്റ് കൺസൾട്ടന്റ് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാൻ, സഊദ് അറേബ്യയിലെ ബ്രോസ്റ്റ് തസാജ് മാനേജിങ് ഡയറക്ടർ ഡോ. ഹംസ വടക്കേടൻ, റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ എനർജി ഫോറം പ്രതിനിധി ഇബ്റാഹീം സുബ്ഹാൻ, ഖത്തറിലെ ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇൻസിറ്റിറ്റിയൂഷൻസ് മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അഷ്റഫ്, റിയാദിലെ മിറാത് അൽ റിയാദ്‌ ്രൈപവറ്റ് കാർ സർവ്വീസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി കൊയിലാണ്ടി, സഊദി അറേബ്യയിലെ സഊദിയിലെ ബ്ലൂമാക്സ് ഫൽവേഴ്സ് ഓപ്പറേഷൻസ് മാനേജർ നൗഷാദ് കൂടരഞ്ഞിക്ക് വേണ്ടി മകൻ ആദിൽ നൗഷാദ്, സഊദിയിലെ സിറ്റി ഫൽവർ ഫൽരിയ ഗ്രൂപ്പ് ഡയറക്ടർ ഇ.കെ റഹീം വടകര, ഖത്തറിലെ ജെർമൻ ഫിറ്റ്നെസ് സെന്റർ മാനേജിങ് ഡയറക്ടർ ഡോ. വി എം റിയാസ്, ഖത്തറിലെ മറൈൻ എയർകണ്ടീഷനിങ് & റെഫ്രിജേറേഷൻ കമ്പനി മാനേജിങ് ഡയറക്ടർ ടി.എ.ജെ ഷൗക്കത്തലി, ഖത്തറിലെ അക്കോൺ ഗ്രൂപ്പ് വെഞ്ചേഴ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. റഫീഖ് യൂസുഫിന്റെ ഗസലും പരിപാടിക്ക് മാറ്റു കൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP