Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയദശമി ആഘോഷ സമിതി രൂപീകിച്ചു

വിജയദശമി ആഘോഷ സമിതി രൂപീകിച്ചു

തൊടുപുഴ : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 94 -ാം ജന്മദിനം കൂടിയായ വിജയദശമി ആഘോഷങ്ങൾക്കായുള്ള തൊടുപുഴ ഖണ്ഡിലെ ആഘോഷ സമിതിക്ക് രൂപം നൽകി. തൊടുപുഴ ഗായത്രി ഓഡിറ്റോറിയത്തിൽ ചേർന്ന ആഘോഷ മസിതി രൂപീകരണ യോഗത്തിൽ ആർ. എസ്. എസ് വിഭാഗ് സംഘചാലക് കെ. എൻ. രാജു മുഖ്യ പ്രഭാഷണം നടത്തി. ആർ.എസ്. എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ പി. നാരായണൻ, ജില്ലാ സംഘചാലക് എസ്. സുധാകരൻ, ഖണ്ഡ് സംഘചാലക് എം. എ. മണി തുടങ്ങിയവർ പ്രസംഗിച്ചു.

ഇടുക്കി ഡില്ലാ സഹകരണ ബാങ്കിന്റെ റിട്ടയേർഡ് ഡപ്യൂട്ടി ജനറൽ മാനേജർ പി. അശോക് കുമാർ അദ്ധ്യക്ഷനും എം. എ. മണി ജനൽ കൺവീനറുമായ 101 അംഗ ആഘോഷ കമ്മറ്റിക്കാണ് രൂപം നൽകിയത്.

പി. നാരായണൻ , എസ്. സുധാകരൻ, സ്വാമി അയ്യപ്പദാസ്, പ്രൊഫ. പി.ജി. ഹരിദാസ്, എ. ജി. രാധാകൃഷ്ണൻ, പി.എൻ. ശങ്കരൻകുട്ടി, പി.പി. സാനു (രക്ഷാധികാരിമാർ) കെ. രാമചന്ദ്രൻ, കെ. രവീന്ദ്രൻ നായർ, പി.എസ്. കാർത്തികേയൻ, രമേശ് ജ്യോതി, ആർ. വാസുദേവൻ, എം. എൻ. ജയചന്ദ്രൻ, അഡ്വ. കെ. പി. വേണുഗോപാൽ, കെ. പി. ജഗദീശ് ചന്ദ്ര (ഉപാദ്ധ്യക്ഷന്മാർ) കെ. എസ്. സോമനാഥൻ, എൻ. അനിൽ ബാബു, സിബി വർഗീസ്, സന്തോഷ് അറയ്ക്കൽ, കെ. എസ്. അജി (ജോയിന്റ് കൺവീനർമാർ) റ്റി. എസ്. രാജൻ, റ്റി.കെ. ബാബു, കെ. എം. സിജു, സന്തോഷ് ബാബു, അനു രാധാകൃഷ്ണൻ, പി. എസ്. മുരളീധരൻ, കെ. കെ. രാജു, ശശിധരൻ, കൃഷ്ണകുമാർ റ്റി. എച്ച്, രാജൻ, രമേശ്, സോമൻ (പരിവാർ ഇൻചാർജുമാർ) എന്നിവരാണ് മറ്റ് ആഘോഷ സമിതി മുഖ്യ ഭാരവാഹികൾതൊടുപുഴ മേഖലയിൽ കരിമണ്ണൂർ, കുടയത്തൂർ, തൊടുപുഴ എന്നിവിടങ്ങളിലായി മൂന്ന് പഥസഞ്ചലനങ്ങളും പൊതുപരിപാടികളുമാണ് വിജയദശമിയോട് അനുബന്ധിച്ച് നടക്കുന്നത്.

തൊടുപുഴ മുനിസിപ്പാലിറ്റിയും, കുമാരമംഗലം, മണക്കാട്, പുറപ്പുഴ, കരിങ്കുന്നം, ഇടവെട്ടി പഞ്ചായത്തുകളും ഉൾപ്പെടുന്ന തൊടുപുഴ ഖണ്ഡിന്റെ പഥ സഞ്ചലവും പൊതു പരിപാടിയും ഒക്ടോബർ 19 ന് തൊടുപുഴ നഗരത്തിൽ നടക്കും.

ആദരിച്ചു

തൊടുപുഴ : ഷഷ്ടഠി പൂർത്തി ആഘോഷിക്കുന്ന തൊടുപുഴയിലെ പഴയകാല ആർ. എസ്. എസ്. പ്രവർത്തകനും ദീർഘകാലം ആസാമിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള പി. എസ്. ഗോപാലകൃഷ്ണനെ തൊടുപുഴയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തീയ കാര്യകാരി സദസ്സ്യൻ പി. നാരായണൻ പി. എസ്. ഗോപാലകൃഷ്ണനെ പൊന്നാടയണിയിച്ചു. ആർ. എസ്. എസ് വിഭാഗ് സംഘചാലക് കെ. എൻ. രാജു , ജില്ലാ സംഘചാലക് എസ്. സുധാകരൻ, ഖണ്ഡ് സംഘചാലക് എം. എ. മണി തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP