Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വികാസാർഥ്: വികസനവും സമ്പദ് വ്യവസ്ഥയും ചർച്ച സമാപിച്ചു

വികാസാർഥ്: വികസനവും സമ്പദ് വ്യവസ്ഥയും ചർച്ച സമാപിച്ചു

കൊച്ചി : വികാസാർഥ്: വികസനവും സമ്പദ് വ്യവസ്ഥയും എന്നപേരിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്(സി.പി.പി.ആർ), കൊച്ചിയും ന്യൂയോർക്ക് ആസ്ഥാനമായിപ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂ ഇക്കണോമിക് തിങ്കിങ്ങും (INET) ചേർന്ന് സംഘടിപ്പിച്ച ദ്വിദിന ചർച്ചകൊച്ചിയിൽ സമാപിച്ചു.

എന്ത് ലക്ഷ്യങ്ങൾക്ക് വേണ്ടിയാണോ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടത് അവയുടെ കാര്യക്ഷമത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവയിൽ ചിലതു കാലഹരണപ്പെട്ടുവെന്നതും വസ്തുതയാണ്. ഈ സാഹചര്യത്തിൽ സ്വകാര്യസംരംഭകർക്ക് കടന്നു വരാനാകത്ത മേഖലയിൽ മാത്രമേ പൊതുമേഖല സ്ഥാപനങ്ങൾ നിലനില്‌ക്കേണ്ടതുള്ളൂ എന്ന് മുഹമ്മദ് ഹനീഷ്, ഐ എ എസ് എം ഡി-കെ എം ആർ എൽ അഭിപ്രായപ്പെട്ടു. എന്നാൽ സാമൂഹിക മേഖലയിൽ പൊതുമേഖലാസ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രശ്‌നങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ നടന്ന സെഷനിൽ വർധിച്ചുവരുന്നജീവിതശൈലി-സംക്രമികേതര രോഗങ്ങൾ, വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ, പാരിസ്ഥിതിക അപചയം, ഇടത്തരം ആശുപത്രികളുടെ ആവശ്യകത എന്നിവയെകുറിച്ചു വിശകലനം നടന്നു.

'പഠനവിഷയങ്ങളിൽ മൂല്യനിർണയം നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുകയും അതിന്റെ റിപ്പോർട്ട് പൊതുമധ്യത്തിൽ വയ്ക്കുകയും ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. പല രാജ്യങ്ങളും പിന്തുടരുന്ന ഈ രീതി സ്വീകരിക്കാൻ കേരളം, വിമുഖതകാണിക്കുന്നു,' അശോക യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോക്ടർ പി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

'കേരളത്തിൽ തൊഴിലവസരങ്ങളില്ല എന്നതല്ല പ്രശ്‌നം, മറിച്ച് യുവാക്കളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത', കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ , സജി ഗോപിനാഥ് തൊഴിലായ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിൽ പറഞ്ഞു.

'കേരളത്തിൽ ആരോ ഏഴോ ആരോഗ്യപരിപാലന സംവിധാനങ്ങൾ നിലനിൽക്കുന്നു. അവയെല്ലാം പല രീതികളാണ് പിന്തുടരുന്നത് എന്നത് ഈ മേഖലയിൽ വലിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതേസമയം ഓരോ ആരോഗ്യപ്രശ്‌നങ്ങൾക്കും ഏതു രീതിയാണ് പിന്തുടരേണ്ടതെന്ന് ഗവൺമെന്റിനു ജനങ്ങൾക്കുമുന്നിൽ നിർദ്ദേശം വയ്ക്കാനായാൽ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കും'', ഡോക്ടർ പോൾ പീറ്റർ, ആർ എം ഒ, കുട്ടനാട് അഭിപ്രായപ്പെട്ടു.

വിവിധ പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യമേഖലയെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഇടത്തരം ആശുപത്രികളുടെ അനിവാര്യതയെക്കുറിച്ചും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ മുഹമ്മദ് റഷീദ് സംസാരിച്ചു.

കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് ഒരു പുതിയ ദിശ നൽകാനായി അക്കാദമിക് മേഖലയിൽ പ്രവർത്തിക്കുന്നവരും, പൊതുനയ പരിപാടികൾ രൂപീകരിക്കുന്നവരും, വിവിധ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരും ഒന്നിച്ചു ചേർന്നിരുന്ന് ചർച്ചകൾ നടത്താൻ അവസരം ഉണ്ടാക്കണമെന്ന് INET ഡയറക്ടർ ഓഫ് സ്ട്രാറ്റജിക് പ്ലാനിങ്-സൗത്ത് ഏഷ്യ ശ്രീമതി സുനന്ദ നായർ ബിദ്കർ അഭിപ്രായപ്പെട്ടു.അക്കാദമിക് മേഖലയിൽ നിന്നുള്ളവരും, വിദ്യാർത്ഥികളും, ബിസിനസ്സ് സംരംഭകരും ഉൾപ്പെടെ 70 ഓളം പേർ ചർച്ചയിൽ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP