Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് ടെക്കികളുടെ ആദരാഞ്ജലി

കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് ടെക്കികളുടെ ആദരാഞ്ജലി

കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ചസൈനികർക്ക് ടെക്‌നിപർക്കിന്റെ ആദരാഞ്ജലി . ടെക്നോപാർക്കിലെജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വിവേകാനന്ദ സ്റ്റഡിസർക്കിൾ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ഐ ടി സ്ഥാപനങ്ങളിൽ നിന്നുള്ളജീവനക്കാർ പങ്കെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരം 04 :30 ന് ആംഫിതിയറ്ററിൽ ആണ് ചടങ്ങു നടന്നത് .മുൻ സൈനിക ഉദ്യോഗസ്ഥനും ബ്ലൂസ്റ്റാർ ഓപ്പറേഷൻ അടക്കമുള്ള പ്രധാനസൈനിക യുദ്ധ നടപടികളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയുമായ രാധാകൃഷ്ണൻ നായർ മുഖ്യ അനുശോചന പ്രഭാഷണം നടത്തി.
രാജ്യസുരക്ഷ എന്നത് സൈനികരുടെയോ അർദ്ധ സൈനികരുടെയോസംസ്ഥാന പൊലീസിന്റെയോ മാത്രം ഉത്തരവാദിത്വം അല്ല എന്ന് അദ്ദേഹംപറഞ്ഞു. രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വം ആണ്ദേശസുരക്ഷ എന്നത്. സ്വന്തം അമ്മയെ പോലെ തന്നെ മാതൃരാജ്യത്തെയുംസ്‌നേഹിക്കണം. ഉള്ളിൽ നിന്നുള്ള പിന്തുണ ഇല്ലാതെ ഇത്തരം
ആക്രമണങ്ങൾ നടത്താൻ ആകില്ല.രാജ്യത്തിന് ഒരു പോറൽ പോലുംഏൽക്കാതിരിക്കാൻ നാം സദാ ജാഗരൂഗരാകണം. പഞ്ചാബ് പോലെയുള്ളസംസ്ഥാനങ്ങളിൽ സൈനികർക്കു സമൂഹം നൽകുന്ന ആദരവും സ്‌നേഹവുംഅദ്ദേഹം അനുസ്മരിച്ചു.

ഐ.ബി.എസ് . കമ്പനിയിലെ ഉദ്യോഗസ്ഥയായ പൂജ ദേശഭക്തി ഗാനംആലപിച്ചു.ഐ ടി ഉദ്യോഗസ്ഥരായ മുരളി കൃഷ്ണൻ (ഇ,വൈ.) , കാർത്തിക്ഗോപാലകൃഷ്ണൻ (ക്യു ബസ്‌റ് ) , ജയശങ്കർ ( ഇൻഫോസിസ്),പ്രവീൺകുമാർ പി വി ( ഐ.ബി.എസ് ), പൂജ ( ഐ.ബി.എസ് ) എന്നിവർ
ചടങ്ങിൽ സംസാരിച്ചു. രാജ്യത്തിന് അകത്തുനിന്നുള്ള സുരക്ഷാഭീഷണികളെയും നേരിടേണ്ടതിന്റെ ആവശ്യകത പ്രഭാഷകർ എടുത്തുപറഞ്ഞു . ദേശവിരുദ്ധ-തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായുംഅല്ലാതെയും പിന്തുണ നല്കുന്നവരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികൾക്കു വിധേയരാക്കണം എന്ന വികാരവും പലരും പങ്കുവച്ചു.പ്രഭാഷണ മദ്ധ്യേ മുരളീകൃഷ്ണൻ ഗദ്ഗദകണ്ഠനായത് പലരുടെയുംകണ്ണുകളെ ഈറനണിയിച്ചു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ടെക്‌നോപാർക് അധികാരികൾക്കുംവി എസ് .സി. ഭാരവാഹികൾ നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP