Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുകുന്നേൽ സുരേഷ് എംപിയും കവയിത്രി റോസ് മേരിയും വാളയാർ സമരപന്തൽ സന്ദർശിച്ചു

കൊടുകുന്നേൽ സുരേഷ് എംപിയും കവയിത്രി റോസ് മേരിയും വാളയാർ സമരപന്തൽ സന്ദർശിച്ചു

സ്വന്തം ലേഖകൻ

വാളയാർ നീതി യാത്ര രണ്ടാം ദിവസ സത്യാഗ്രഹം സെക്രട്ടറിയേറ്റിനു മുന്നിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ലാത്ത സുമനസ്സുകളെകൊണ്ട് സജീവമാകുന്നു. കൊടികുന്നേൽ സുരേഷ് MP പ്രിയ കവയിത്രി റോസ് മേരി,SUCI ജില്ലാ സെക്രട്ടറിആർ. കുമാർ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ ഷാജിർഖാൻ മറ്റു പ്രമുഖ സംഘടനകളായ അംബേദ്ക്കർ ട്രസ്റ്റ്, പശ്ചിമഘട്ട സംരക്ഷണ സമിതി, ക്വാറിവിരുദ്ധ ജനകീയ സമിതി, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന, ഉണർവ് സാംസ്‌കാരിക വേദി, കേരള യുക്തിവാദി സംഘം, JDP, PYC, ജനകീയ രാഷ്ട്രിയ മുന്നണി, KYS, മനുഷ്യാവകാശ സംഘടന, ദളിത് സേന എന്നിവയുടെ പ്രതിനിധികൾ ഇന്ന് സമരപന്തൽ സന്ദർശിച്ചു.

രണ്ടാം ദിവസ റിലേ സത്യാഗ്രഹം ഡോ. സിസ്റ്റർ റോസ് ആന്റോയിൽ നിന്നും മുക്കുന്നിമല ക്വാറിവിരുദ്ധ സംരക്ഷണ സമിതിയുടെ നേതാവ് സുരേന്ദ്രകുമാർ ഏറ്റെടുത്തു. നിഷ്‌കളങ്കരായ കുട്ടികൾക്ക് നീതി ഉറപ്പാക്കുക എന്ന ഉറച്ച തീരുമാനം മലയാളി ഏറ്റെടുത്തു കഴിഞ്ഞു. നീതി കിട്ടാതെ മടക്കമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP