Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വയം തൊഴിൽ ഓട്ടോറിക്ഷ, തയ്യൽ മെഷീൻ വിതരണം നടത്തി

സ്വയം തൊഴിൽ ഓട്ടോറിക്ഷ, തയ്യൽ മെഷീൻ വിതരണം നടത്തി

മോങ്ങം : വെൽഫെയർ പാർട്ടി ടൗൺ കമ്മിറ്റിയുടെ കീഴിൽ നടന്ന സ്വയം തൊഴിൽ ഓട്ടോറിക്ഷ, തയ്യിൽ മെഷീൻ വിതരണവും, രാഷ്ട്രീയ നയവിശദീകരണ യോഗവും, പ്രളയ ദുരിതശോസ പ്രവർത്തനങ്ങളിൽ ത്യാഗോജ്ജല പ്രവർത്തനങ്ങൾ കാഴ്‌ച്ച വെച്ച യുവാക്കൾക്ക് ആദരവും നൽകി. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉത്ഘാടനം നിർവഹിച്ചു.

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്ന നാട്ടിലെ കാരണവന്മാരായ പ്രൊഫസർ ബി മുഹമ്മദുണ്ണി മാസ്റ്റർ, സി.കെ അബ്ദുറഹിമാൻ മാസ്റ്റർ, സി.കെ ബാപ്പു, പ്രൊഫസർ കെ. മുഹമ്മദ്, അപ്പുവേട്ടൻ, ഹൈഡ്രസ് ഹാജി എന്നിവരെ ആദരിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് എ സദറുദ്ധീൻ മൊമെന്റോകൾ വിതരണം ചെയ്തു..

യൂണിറ്റ് പ്രസിഡന്റ് സി.കെ ഹുസൈൻ അധ്യക്ഷത വഹിച്ചു ശാക്കിർ മോങ്ങം സ്വാഗതവും, സുലൈമാൻ മഠത്തിൽ നന്ദിയും പറഞ്ഞു. സി.കെ അലവിക്കുട്ടി മാസ്റ്റർ, അബദുറഹ്മാൻ പറമ്പാടൻ, മണ്ണിശ്ശേരി ബീരാൻകുട്ടി, സി.കെ നജ്മുദ്ദീൻ എന്നിവർ നേതൃത്വം നൽകി.വിവിധ സന്നദ്ധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് സി.ടി അലവിക്കുട്ടി, മൻസൂർ ബാബു, ആദിൽ, അനസ്, യു.പി ശിഹാബ്, മുഹമ്മദലി മൊബൈൽ സിറ്റി, ഫഹദ് അലിവ് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP