Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോർജ്ജ് എം.തോമസ് എംഎ‍ൽഎയുടെ കയ്യേറ്റ ഭൂമിയിലേക്ക്‌വെൽഫെയർ പാർട്ടി ബഹുജനമാർച്ചിൽ പ്രതിഷേധമിരമ്പി; പൊലിസ് തടഞ്ഞു

ജോർജ്ജ് എം.തോമസ് എംഎ‍ൽഎയുടെ കയ്യേറ്റ ഭൂമിയിലേക്ക്‌വെൽഫെയർ പാർട്ടി ബഹുജനമാർച്ചിൽ പ്രതിഷേധമിരമ്പി; പൊലിസ് തടഞ്ഞു

മുക്കം: തിരുവമ്പാടി എംഎ‍ൽഎ ജോർജ്ജ് എം.തോമസിന്റെ തോട്ടുമുക്കത്തെ കയ്യേറ്റ ഭൂമിയിലേക്ക് വെൽഫെയർ പാർട്ടി നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി. 500 മീറ്റർ അകലെ വെച്ച് പൊലീസ്സ് തടഞ്ഞു. 'തിരുവമ്പാടി എംഎ‍ൽഎ ജോർജ്ജ് എം.തോമസിന്റെ കയ്യേറ്റ ഭൂമി ഭൂരഹിതർക്കുവേണ്ടി തിരിച്ചുപിടിക്കുന്നു' എന്ന തലക്കെട്ടിൽ വെൽഫെയർപാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. രാവിലെ മേലേ തോട്ടുമുക്കത്ത് നിന്നാരംഭിച്ച പ്രതിഷേധമാർച്ച് പനമ്പിലാവ് പെട്രോൾ പമ്പിന് സമീപത്ത് നിന്ന് 50 ഓളം പൊലീസ്സ് വടം കെട്ടി തടഞ്ഞത്.

വെൽഫെയർപാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ലാന്റ് ബോർഡ് പാസാക്കിയ 2000-ലെ വിധി നടപ്പിലാക്കി ജോർജ്ജ് എം.തോമസ് കൈവശം വെക്കുന്ന 16.4 ഏക്കർ അന്യായഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.മാധവൻ. തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ലിയാഖത്തലി മുറമ്പാത്തി, പി.കെ.ഷംസുദ്ദിൻ ആനയാകുന്ന് എന്നിവർ സംസാരിച്ചു. പി.സി മുഹമ്മദ് കുട്ടി, എം.എ ഖയ്യൂം, നഈം ഗഫൂർ, ഒ.അബ്ദുൽ അസീസ്, സാലിം ജീറോഡ്, സഫീറ കൊളായിൽ, ശേഖരൻ മുക്കം, സജ്ന ബാലു എന്നിവർ നേതൃത്വം നൽകി.

താമരശ്ശേരി സിഐ.അഗസ്തിതിൻ, മുക്കം എസ്‌ഐ. കെ.പി.അഭിലാഷ്, കൊടുവള്ളി എസ്‌ഐ.ചന്ദ്ര മോഹന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ്സ് സംഘമാണ് മാർച്ച് തടയാനെത്തിയത്. സമിപത്തെ പെട്രോൾ പമ്പിന്റെ മുമ്പിലെ സി.സി.ടി.വി ക്യാമറയും മാർച്ചിന്റെ നിമിഷങ്ങൾ പകർത്താൻ വേണ്ടി പ്രത്യേക ദിശയിലേക്ക് തിരിച്ച് വെച്ചിരുന്നു. മാർച്ച് തടഞ്ഞ് സംഘർഷം സൃഷ്ടിക്കാനും എം.എൽഎ കൈവശം വെക്കുന്ന അന്യായഭൂമിയെ സംരക്ഷിക്കാനും അമ്പതോളം വരുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ ഭൂമിയിൽ തമ്പടിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP