Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഗൻ ട്രാജഡി ചിത്രം മായ്ച്ചത് രാജ്യത്തെ അപമാനിക്കൽ: വെൽഫെയർ പാർട്ടി

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഭാഗമായ വാഗൺട്രാജഡി കൂട്ടക്കൊല അനുസ്മരിക്കുന്ന ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മായ്ച്ചു കളഞ്ഞത് ഇന്ത്യയെ തന്നെ അപമാനിക്കുന്ന നടപടിയാണ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരിടത്തും സ്ഥാനം ലഭിച്ചിട്ടില്ലാത്ത സംഘപരിവാറിനെ, മലബാറിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം അസ്വസ്ഥപ്പെടുത്തുന്നതിൽ അത്ഭുതമില്ല. ബിജെപി ദേശീയ തലത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്ന ചരിത്ര തമസ്‌കരണ പദ്ധതികളുടെ ഭാഗമാണ് ഇതും. എന്നാൽ ഒരു ചിത്രം മായ്ച്ചതുകൊണ്ട് ചരിത്രം ഇല്ലാതാവുകയില്ല എന്ന വസ്തുത ഇത്തരക്കാർ ഓർക്കേണ്ടതുണ്ട് എന്നും എക്‌സിക്യുട്ടീവ് അഭിപ്രായപെട്ടു.

ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഗണേശ് വടേരി, ഷാക്കിർ ചങ്ങരംകുളം, എ.ഫാറൂഖ്, റംല മമ്പാട്, മുനീബ് കാരക്കുന്ന്, അഷ്‌റഫ് വൈലത്തൂർ, സാബിർ മലപ്പുറം, നസീറ ബാനു എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP