Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉരുൾപൊട്ടലിൽ തകർന്ന കൽപിനി കുടിവെള്ള പദ്ധതി വെൽഫെയർ പാർട്ടി പുനർനിർമ്മിക്കുന്നു

ഉരുൾപൊട്ടലിൽ തകർന്ന കൽപിനി കുടിവെള്ള പദ്ധതി വെൽഫെയർ പാർട്ടി പുനർനിർമ്മിക്കുന്നു

ഴിഞ്ഞ ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന കൂമ്പാറ-കൽപിനി കുടിവെള്ള പദ്ധതി പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. അറുപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ളപദ്ധതി താറുമാറായതിനാൽ ജനങ്ങൾ കുടിവെള്ളത്തിനായി പ്രയാസപ്പടുകയാണ്.

പദ്ധതി പ്രവൃത്തി ഉദ്ഘാടനം വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി നിർവഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗം മേരി തങ്കച്ചൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയമ്മ ഇടമുളയിൽ, മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ, സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി, പീപ്പിൾസ് ഫൗണ്ടേഷൻ കോഡിനേറ്റർ തണൽ മുഹമ്മദ്, കൺവീനർ സാലിം ജീറോഡ് എന്നിവർ സംസാരിച്ചു. ചെയർമാൻ രാജു താമരക്കുന്നേൽ സ്വാഗതവും ഒ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP