Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളമില്ല, അംഗനവാടി പ്രതിസന്ധിയിൽ: വെൽഫെയർ പാർട്ടി പരാതി നൽകി

വെള്ളമില്ല, അംഗനവാടി പ്രതിസന്ധിയിൽ: വെൽഫെയർ പാർട്ടി പരാതി നൽകി

മക്കരപ്പറമ്പ്: മക്കരപ്പറമ്പ പഞ്ചായത്തിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിലെ അംഗനവാടിയിൽ വെള്ളമില്ലാത്തത് കാരണം പ്രയാസപ്പെടുകയാണ്. പഞ്ചായത്ത് ഇടപെട്ട് വേഗത്തിൽ നടപടിയുണ്ടാക്കണമെന്ന് ആവിശ്യപ്പെട്ട് വെൽഫെയർ പാർട്ടി പരാതി നൽകി.

ഒരു മാസം മുമ്പ് ഓവുചാൽ പണി ആരംഭിച്ചതോടെയാണ് വെള്ളം മുടങ്ങിയത്. പഞ്ചായത്തിന്റെ തൊട്ടടുത്ത് കെട്ടിടത്തിലാണ് അംഗനവാടി കെട്ടിടം ഉള്ളത്. തൊട്ടടുത്ത വീട്ടിൽ നിന്ന് വാട്ടർ അഥോറിറ്റിയുടെ വെള്ളം വരുമ്പോൾ ലഭിക്കുന്ന കുറച്ച് വെള്ളം ഉപയോഗിച്ചാണ് ഇപ്പോൾ അംഗനവാടി പ്രവർത്തിക്കുന്നത്. ചില ദിവസങ്ങളിൽ മാത്രമേ ഇത്തരത്തിലും വാട്ടർ അഥോറിറ്റിയുടെ വെള്ളം ലഭ്യമാകുന്നുള്ളു.

വെള്ളം ലഭമാകാത്ത ദിവ്ങ്ങളിൽ ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം ഏറ്റി കൊണ്ടുവന്നാണ് അംഗനവാടി പ്രവർത്തിക്കുന്നത്. അംഗനവാടി പ്രവർത്തിക്കാൻ ആവിശ്യമായ വെള്ളം ലഭ്യമാക്കാനുള്ള നടപടി ഉടനെ ഉണ്ടാകണമെന്ന് ആവിശ്യപ്പെട്ടാണ് വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയത്.

വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി മൻസൂർ പി, ആരിഫ് ചുണ്ടയിൽ, ഫാറൂഖ് കെ.പി, സിദ്ധീഖ് കെ.പി എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP