Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എ.എസ് പ്രക്ഷോഭങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കി - ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം പാലിക്കുമെന്ന സർക്കാർ തീരുമാനം വെൽഫെയർ പാർട്ടി നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ മേഖലകളിൽ സവർണാധിപത്യം കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ജനങ്ങളുടെ പോരാട്ടത്താൽ പരാജയപ്പെടുന്നത്. ഇത് ജനാധിപത്യ പോരാട്ടങ്ങളുടെ മുന്നിൽ എത്ര ധാർഷ്ട്യം പ്രകടിപ്പിച്ചാലും ഒടുവിൽ സർക്കാർ മുട്ടുമടക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ്. നവോത്ഥാനത്തിന്റെ വക്താക്കളായി ചമയുന്ന പിണറായി വിജയൻ സർക്കാർ തന്നെ സാമൂഹ്യ നീതിയെ അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയപ്പോൾ ആ ഗിമ്മിക്കിൽ വീഴാതെ ജാഗ്രതയോടെ നടത്തിയ പോരാട്ടങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ.

സാമൂഹ്യ നീതിക്കായി പോരാടിയ മുഴുവൻ ജനവിഭാഗങ്ങൾക്കും ഈ തീരുമാനത്തിൽ സന്തോഷമുണ്ട്. സാമ്പത്തിക സംവരണമെന്ന ആർ.എസ്.എസ് അജണ്ടയിൽ നിന്നുകൂടി പിന്മാറാൻ രാജ്യത്തെ മതേതര പാർട്ടികൾ സന്നദ്ധമാവണം. കെ.എ.എസിലെ സംവരണത്തിന് വേണ്ടി ശബ്ദമുയർത്തിയ സമുദായ-സാമൂഹ്യ സംഘടനകളേയും മാധ്യമ പ്രവർത്തകരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP