Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നാക്ക സംവരണം ഭരണഘടന തിരുത്താനുള്ള ആർ.എസ്.എസ് നീക്കങ്ങളുടെ തുടക്കം : ജോസഫ് ജോൺ

മുന്നാക്ക സംവരണം ഭരണഘടന തിരുത്താനുള്ള ആർ.എസ്.എസ് നീക്കങ്ങളുടെ തുടക്കം : ജോസഫ് ജോൺ

അങ്ങാടിപ്പുറം : മുന്നാക്ക സമൂഹങ്ങൾക്ക് 10 % സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കാനുള്ള ആർ.എസ്.എസ് നീക്കങ്ങളുടെ തുടക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ സാമൂഹ്യ നീതിയെ അട്ടിമറിക്കുന്നതരത്തിലാണ് 103ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടത്. കോൺഗ്രസും ഇടതുപക്ഷവും ആർ.എസ്.എസ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു. ഇത് തിരിച്ചറിയാനുള്ള വിവേകം പോലും അവർക്കു നഷ്ടപ്പെട്ടത് ആശ്ചര്യകരമാണ്.

കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതൽ പിന്നാക്ക ദലിത് സമൂഹങ്ങളുടെ അധികാര പങ്കാളിത്തത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് ദേവസ്വം നിയമനങ്ങളിലെ സാമ്പത്തിക സംവരണവും കെ.എ.എസിലെ സംവരണ അട്ടിമറി ശ്രമവും. നവോത്ഥാനത്തെ പറ്റി വാചാലനാകുന്ന മുഖ്യമന്ത്രി നവോത്ഥാനത്തിന്റെ നേരവകാശികളെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നത്. കെ.എ.എസിൽ എല്ലാ സ്ട്രീമിലും സംവരണമാകാമെന്ന് സമ്മതിച്ച സർക്കാർ ഉത്തരവിറക്കാൻ വൈകിപ്പിക്കുന്നത് എന്തിനാണ്? സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നിൽക്കണമെന്നും അത്തരം പോരാട്ടങ്ങളുടെ നേതൃ നിരയിൽ തന്നെ വെൽഫെയർ പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംവരണ സമര ചരിത്രങ്ങളുടെ തുടർച്ചയായി വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ 10 ലക്ഷം പേർ ഒപ്പ് വെയ്ക്കുന്ന സംവരണമെമോറിയൽ രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി നസീറാ ബാനു അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ശാക്കിർ ചങ്ങരംകുളം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി ഹംസ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി സജീർ, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് അംഗം ഹൻഷില പട്ടാക്കൽ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ബാബു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം കൺവീനർ ശാഫി കൂട്ടിലങ്ങാടി, പെരിന്തൽമണ്ണ മണ്ഡലം കൺവീനർ തസ്‌നീം ശാന്തപുരം എന്നിവർ സംസാരിച്ചു. മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം സ്വാഗതവും പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് ഷുക്കൂർ ശാന്തപുരം സമാപനവും നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP