Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി ബിൽ: സംഘ്പരിവാർ രാജ്യത്തെ വിഭജിച്ചു - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ പാസാക്കുക വഴി രാജ്യത്തെ സംഘ്പരിവാർ വിഭജിച്ചതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇത് ഭരണഘടനയുടെ മരണമാണ്. ഈ ബിൽ പാസാക്കാൻ സംഘ്പരിവാറിന് കൂട്ടുനിന്നവർ ഫാഷിസ്റ്റ് പാളയത്തിൽ കുടിയേറിയ ചതിയന്മാരാണ്. സംഘ്പരിവാറിന്റെ സ്വപ്ന പദ്ധതിയായ NRC യുടെ മുന്നോടിയാണ് ഈ ബിൽ.

NRC യിലൂടെ പുറത്താക്കാൻ പോകുന്ന മുസ്‌ലിംകൾക്ക് ഒരു നിലക്കും പൗരത്വത്തിന് അവകാശം ഉന്നയിക്കാതിരിക്കാനും ആസാമിലെ പോലെ പുറത്താക്കപ്പെടുന്ന ഇതര വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാനുമാണ് ഈ ബിൽ പാസാക്കിയത്. രാജ്യ നിർമ്മാണത്തിന് കഠിനാദ്ധ്വാനം ചെയ്ത ഒരു ജനവിഭാഗത്തെ രാജ്യമില്ലാത്ത പൗരന്മാരാക്കി മാറ്റുകയാണ് ഇതിന്റെ ഉദ്യേശം. ജനാധിപത്യവും മതേതരത്വവും വൈവിദ്ധ്യങ്ങളും കൈവെടിഞ്ഞ സംഘ് രാഷ്ട്രമായി ഇന്ത്യ മാറുകയാണ്. മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ എല്ലാ അഭിപ്രായ ഭേദങ്ങളും മാറ്റിവെച്ച് വിപുലമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP