Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക സംവരണം: സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കം - വെൽഫെയർ പാർട്ടി

സാമ്പത്തിക സംവരണം: സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കം - വെൽഫെയർ പാർട്ടി

പാലക്കാട്: സാമൂഹ്യനീതിയേയും ഭരണഘടന വിഭാവന ചെയ്യുന്ന സംവരണം എന്ന ആശയത്തേയും വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര ഗവമെന്റിന്റെ സാമ്പത്തിക സംവരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേശ് വടേരി പറഞ്ഞു.

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ പൂർണ്ണ സംവരണം ഉറപ്പുവരുത്തി വിജ്ഞാപനം ഇറക്കുക, സാമ്പത്തിക സംവരണ നിയമം പിൻവലിക്കുക.
എയ്ഡഡ് സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തുക..തുടങ്ങിയ മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം ഇല്ലാതാക്കുക എന്നത് ആർ.എസ്.എസ് അജണ്ടയാണ്. സാമൂഹ്യനീതി ഇല്ലാതായാലാണ് അർ.എസ്.എസ് വിഭാവന ചെയ്യുന്ന സമ്പൂർണ സവർണാധിപത്യം ഉണ്ടാവുക. ദലിതർ അടിമകളായും മുസ്ലിംകളും ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും പൗരത്വ അവകാശങ്ങളില്ലാത്ത ബഹിഷ്‌കൃതരായും കഴിയുന്ന രാജ്യമാണ് ആർ.എസ്.എസ് സ്വപ്നം. അതിന് തടസ്സം ഭരണഘടനയാണ്. മുല്യങ്ങളൊന്നൊന്നായി ഇല്ലാതാക്കി ഭരണഘടനയെ ദുർബലപ്പെടുത്തുക എന്നതാണ് അവർ ലക്ഷ്യമിടുന്നത്. അതിന് ആദ്യം കൈവെക്കേണ്ടത് ഭരണഘടനയിലെ സാമൂഹ്യ നീതിയെയാണെന്ന് അവർക്ക് നന്നായറിയാം. അതാണ് അവർ സാമ്പത്തിക സംവരണ വാദം ഉയർത്തുന്നതിന് കാരണം.

പ്രതിപക്ഷ പാർട്ടികളെ കെണിവെച്ച് പിടിച്ച് പിന്തുണ ഒപ്പിക്കുക എന്ന ചാണക്യ തന്ത്രത്തിലാണ് കോൺഗഗ്രസും ഇടതുപക്ഷവും ബിഎസ്‌പിയുമെല്ലാം വീണത്. അധികാര കേന്ദ്രീകരണം സവർണരിൽ മാത്രമാകണം എന്ന ചാതുർവർണ്യ വ്യവസ്ഥക്ക് കൂടിയുള്ള അംഗീകാരം നൽകലാണിത്. മതേതര പാർട്ടികളുടെ കപടമുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

ഇതിൽ ലാഭം സംഘ്പരിവാറിന് മാത്രമാണ്. നഷ്ടം കോൺഗ്രസിനും ഇടതുപക്ഷത്തിനുമാണ്. രാജ്യത്തെ 85 ശതമാനം വരുന്ന ദലിത്-പിന്നാക്ക-മതന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസ-ഉദ്യോഗ-അധികാരങ്ങളിൽ നിന്നും പുറത്താക്കി സവർണാധിപത്യം സ്ഥാപിക്കാൻ ബിജെപിക്ക് വഴിയൊരുക്കുക എന്ന വ്യത്തികെട്ട ജോലിയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെടുത്തത്.

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.സി.നാസർ മുഖ്യ പ്രഭാഷണം നടത്തി.അജിതുകൊല്ലങ്കോട് (വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ) പി. ലുഖ്മാൻ (വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്)
പ്രദീപ് നെന്മാറ (ഫ്രട്ടേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി) കരിം പറളി (എഫ്.ഐ. ടി. യു. ജില്ലാ പ്രസിഡന്റ്) പി.മോഹൻദാസ് (വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം)ജാഫർ പത്തിരിപ്പാല (വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം) ആസിയ റസാഖ് (ഫെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. റിയാസ് ഖാലിദ് (വെൽഫെയർ പാർട്ടി ജില്ലാ മണ്ഡലം പ്രസിഡന്റ് ) സ്വാഗതവും സി.രാധാകൃഷ്ണൻ (വെൽഫെയർ പാർട്ടി ജില്ലാ മണ്ഡലം സെക്രട്ടറി) നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP