Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിപിഎം നിലപാട് സ്വന്തം അണികളെ ബിജെപിയിലേക്കെത്തിക്കുന്ന വിഢിത്തം : വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നു എന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ സംഘ് രാഷ്ട്രം യാഥാർഥ്യമാക്കാൻ വേണ്ടി RSS - നടത്തി കൊണ്ടിരിക്കുന്ന വംശീയ ഉന്മൂമൂലന പദ്ധതികളെയും അവരുടെ പ്രചാരണ തന്ത്രങ്ങളെയും മനസ്സിലാക്കാത്തതും സ്വന്തം അണികളെ ബിജെപിയിലേക്കെത്തിക്കുന്ന വിഢിത്തവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ന്യൂനപക്ഷ വർഗീയത എന്ന പ്രയോഗത്തിലൂടെ CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നം വെച്ചത് മുസ്ലിം സമൂഹത്തെയാണെന്ന് ആ പ്രസ്താവനയിൽ വ്യക്തമാണ്. കേരളത്തിൽ മുസ്ലിം വർഗീയതയും ഭീകര പ്രവർത്തനങ്ങളുമുണ്ടെന്നും അത് വൻ വിപത്താണെന്നുമുള്ള ആർ.എസ്.എസിന്റെ വർഗീയ ധ്രുവീകരണ പ്രചാരണം CPM ഔദ്യോഗികമായി ഏറ്റെടുത്തിരിക്കുന്നു.

തീവ്ര സംഘ്പരിവാർ വാദത്തെ അതേപടി ഏറ്റെടുത്താൽ അതിന്റെ ഗുണം അന്തിമമായി സംഘ് പരിവാറിനായിരിക്കും എന്ന് മനസ്സിലാക്കാൻ CPM ന് കഴിയാതെ പോയി. മുമ്പ് ആരൊക്കെ മൃദു സംഘ പരിവാർ സമീപനം സ്വീകരിച്ചോ അവിടങ്ങളിൽ എല്ലാം അതിന്റെ ഫലം സംഘ്പരിവാറാണ് നേടിയത് എന്ന ചരിത്ര ബോധം സിപിഎമ്മിന് ഇല്ലാതെ പോയി. കേരളത്തിലെ ന്യൂനപക്ഷങ്ങൾ രാജ്യത്തെ പൊതു അവസ്ഥയിൽ നിന്ന് ഭിന്നമായി രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ സാസ്‌കാരിക മേഖലകളിൽ ആർജ്ജിച്ച സ്വയം പര്യാപ്തതയും മെച്ചപ്പെട്ട അവസ്ഥയുമാണ് കേരളത്തെ ലക്ഷ്യം വെക്കുന്ന പ്രചരണത്തിന് സംഘ പരിവാറിനെ പ്രേരിപ്പിക്കുന്നത്. ബംഗാളിലെയും ബീഹാറിലെും യുപിയിലേയും മത ന്യൂനപക്ഷങ്ങളുടെ പതിതാവസ്ഥയല്ല കേരളത്തിലുള്ളത്. സംഘ്പരിവാറിനെതിരായ ജനാധിപത്യ പോരാട്ടത്തിൽ നിർണ്ണായകമായ പങ്കാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ വഹിക്കുന്നത്. അതിനെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റമായി അംഗീകരിക്കാതിരിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ നിന്ന് മതന്യൂനപക്ഷ വിഭാഗങ്ങളെ റദ്ദ് ചെയ്യാൻ ശ്രമിക്കുകയുമാണ് സിപിഎം ഇപ്പോൾ ചെയ്യുന്നത്. തെറ്റ് തിരുത്തുകയല്ല കൂടുതൽ വലിയ തെറ്റിലേക്കാണ് CPM പോകുന്നത്. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉണർവുകളെ ഭീകരവൽക്കരിക്കുന്ന ആർ.എസ്.എസ്. തന്ത്രം സിപിഎം ഏറ്റെടുത്തത് ബിജെപിയിലേക്ക് ഒഴികിക്കൊണ്ടിരിക്കുന്ന സ്വന്തം വോട്ട് ബാങ്കിനെ പിടിച്ചു നിർത്താനായിരിക്കാം. ഇത് ബുമറാങ്ങായി തിരിച്ചടിക്കുമെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കണം. കടുത്ത വംശീയതയും കൂട്ടക്കൊലകളും അഴിച്ചു വിടുന്ന സമ്പൂർണ്ണ ഫാസിസ്റ്റ് സംഘടനയായ ആർ.എസ്സ്.എസ്സിനെ കേവലം വലതുപക്ഷ കക്ഷി എന്നാണ് സിപിഎമ്മും കോടിയേരിയും വിശേഷിപ്പിച്ചത്. RSS ഫാഷിസ്റ്റ് സംഘടനയല്ല എന്ന പ്രകാശ് കാരാട്ട് നിലപാടിനൊപ്പമാണ് കേരളത്തിലെ സിപിഎം എന്ന് തെളിയിക്കുന്നതാണ് ഇത്. സംഘ്പരിവാറിനെ ലളിതവൽക്കരിക്കുകയും ഒപ്പം ന്യൂനപക്ഷ വിരുദ്ധത കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നതോടെ ബംഗാളിലും തൃപുരയിലും വലിയൊരു വിഭാഗം അണികൾ ബിജെപിയിലേക്കൊഴുകിയതുപോലെ കേരളത്തിലും സംഭവിക്കും.

സംഘ്പരിവാർ സമഗ്രാധിപത്യത്തിലേക്ക് രാജ്യം പോകുമ്പോൾ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. സംഘ്പരിവാർ ഫാഷിസത്തിന്റെ നേർ ഇരകളായ ജനവിഭാഗങ്ങളെ ഭീകരവൽക്കരിച്ച് RSS ന് വഴിയൊരുക്കുന്നതിന് പകരം മത ന്യൂനപക്ഷങ്ങളുൾപ്പെടെയുള്ള മതേതര സമൂഹങ്ങളെ വിശ്വാസത്തിലെടുത്ത് സംഘ്പരിവാറിനെതിരായ വിശാല ജനകീയ പ്രതിരോധം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ് സിപിഎം ചെയ്യേണ്ടിയിരുന്നത്. സംഘ്പരിവാറിന് വർഗ്ഗീയ ധ്രുവീകരണത്തിന് സഹായകരമായ വിധത്തിൽ പിണറായി സർക്കാർ സ്വീകരിച്ച സമീപനങ്ങൾ ഉണ്ടാക്കിയ നഷ്ടം പരിഹരിക്കാനും ചില ജനവിഭാഗങ്ങളിൽ സിപിഎമ്മിനെതിരെ നെതിരെ ഉണ്ടായ അപ്രീതിയെ മറികടക്കാനും സ്വീകരിച്ച അപകടകരമായ സമീപനം സിപിഎം നെ സ്വയം ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP