Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർഹരായ മുഴുവൻ പ്രളയബാധിതർക്കും സഹായം ലഭ്യമാക്കണം - വെൽഫെയർപാർട്ടി

അർഹരായ മുഴുവൻ പ്രളയബാധിതർക്കും സഹായം ലഭ്യമാക്കണം - വെൽഫെയർപാർട്ടി

സ്വന്തം ലേഖകൻ

കൊടിയത്തൂർ: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ വീട്ടുകാർക്കും സർക്കാറിന്റെ സഹായം ഉടൻ ലഭ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളം ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളും രാഷ്ട്രീയ വടംവലികളും കാരണം അർഹരായവർ തഴടപ്പെടുന്ന അവസ്ഥ നീതീകരിക്കാൻ കഴിയില്ല.

നിലവിൽ ക്യാമ്പുകളിൽ പങ്കെടുത്തവർക്കുമാത്രമാണ് ഭക്ഷണകിറ്റും അടിയന്തര സഹായവും ലഭ്യമായിട്ടുള്ളത്. ദുരിത ബാധിതരുടെ കൃത്യമായ കണക്കെടുപ്പ് ഉടൻ പൂർത്തീകരിച്ച് സഹായം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലിൽ അബ്ദുമാസ്റ്റർ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, സാലിം ജീറോഡ്, കെ.പി ഹനീഫ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP