Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഘുലേഖ വിതരണവും ഭരണഘടന വായനയും നടത്തി വെൽഫെയർ പാർട്ടിയുടെ വേറിട്ട പ്രതിഷേധം

ലഘുലേഖ വിതരണവും ഭരണഘടന വായനയും നടത്തി വെൽഫെയർ പാർട്ടിയുടെ വേറിട്ട പ്രതിഷേധം

സ്വന്തം ലേഖകൻ

സൗത്തുകൊടിയത്തൂർ: ലഘുലേഖ കൈവശം വെച്ചതിന്റെ പേരിൽ രണ്ട് സിപിഎം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഇടതു സർക്കാറിന്റെ ഫാഷിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർപാർട്ടി സൗത്തുകൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണവും ഭരണഘടന വായനയും നടത്തി പ്രതിഷേധിച്ചു. ജനാധിപത്യ പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം റഫീഖ് കുറ്റ്യോട്ട് ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ ചെറുവാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

'വായന ദേശദ്രോഹമാകുമ്പോൾ, എതിർ ശബ്ദങ്ങളെ ഭരണകൂടം വെടിവെച്ച് കൊല്ലുമ്പോൾ ജനാധിപത്യത്തിന്റെ നാവാവുക' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ദേശവ്യാപകമായി സംഘടിപ്പിച്ച ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പി. ബശീറുദ്ദീൻ അധ്യക്ഷത വഹിച്ചു. എ.എം.സി ഉണ്ണിമോയി ലഘുലേഖ ഏറ്റുവാങ്ങി. നിസാർ പുളയക്കോട്ട് ലഘുലേഖ വായന നടത്തി. സുബൈർ പി.പി സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.

വെൽഫെയർ പാർട്ടി പ്രതിഷേധം:ലഘുലേഖ വിതരണവും ഭരണഘടന വായനയും

ഗോതമ്പറോഡ്: വായന ദേശദ്രോഹമാകുമ്പോൾ, എതിർ ശബ്ദങ്ങളെ ഭരണകൂടം വെടിവെച്ച് കൊല്ലുമ്പോൾ ജനാധിപത്യത്തിന്റെ നാവാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ദേശവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ഗോതമ്പറോഡിൽ ലഘുലേഖ വിതരണവും ഭരണഘടന വായനയും സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, മുഹമ്മദ് കോയക്ക് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു. നിരപരാധികളായ ചെറുപ്പക്കാരെ ഭീകരനിയമം ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചും, വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തിയും കേരളത്തിലെ ഇടതു സർക്കാർ സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താളത്തിൽ അബ്ദുൽ ഖാദർ, സാലിം ജീറോഡ്, ബാവ പവർവേൾഡ്, മുജീബ് നീരൊലിപ്പിൽ, സാദിഖ് മുഹമ്മദ്, സൽമാൻ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP