Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പരിസ്ഥിതി ദിനത്തിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുമായി വെൽഫെയർ പാർട്ടി

പരിസ്ഥിതി ദിനത്തിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുമായി വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജൂൺ 5 ലെ പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്ക് കൊല്ലം ചടയമംഗലത്തെ കല്ലടതണ്ണി സമര ഭൂമിയിൽ നിർവ്വഹിച്ചു. മെയ് 31 മുതൽ ആരംഭിച്ച 'നാടുകാക്കാൻ കൈകോർക്കുക' എന്ന ആരോഗ്യ-ശുചിത്വ- പരിസ്ഥിതി കാമ്പയിനിന്റെ സമാപനം കൂടിയായിരുന്നു പരിസ്ഥിതി ദിന പരിപാടികൾ. അതാത് പ്രദേശത്തെ ജൈവ വൈവിധ്യങ്ങളെ തിരിച്ചു കൊണ്ടു വരാനുതകുന്ന തരത്തിൽ വ്യത്യസ്ത തരം ചെടികളും വൃക്ഷങ്ങളും വെച്ചു പിടിപ്പിക്കുകയും മിയോവാക്കി വനങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി സംസ്ഥാന ഓഫീസ് അങ്കണത്തിൽ സംസ്ഥാന സെക്രട്ടറി എം. ജോസഫ് ജോൺ വൃക്ഷ തൈ നട്ടു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP