Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ സമരങ്ങൾക്കെതിരായ പൊലീസ് വേട്ട;കേരള പൊലീസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ടയെന്ന് വെൽഫെയർ പാർട്ടി

പൗരത്വ സമരങ്ങൾക്കെതിരായ പൊലീസ് വേട്ട;കേരള പൊലീസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ടയെന്ന് വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമ ഭേദഗതി സമരങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് വേട്ടയിലൂടെ കേരളാ പൊലീസ് അമിത് ഷായുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിനുമേൽ യാതൊരു നിയന്ത്രണവുമില്ല. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് തങ്ങൾക്കുള്ളതെന്നും നിയമത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ തന്നെ കേരള പൊലീസിന്റെ നിലപാട് സംഘ്പരിവാർ നയത്തിനനുസരിച്ചാണ്.

കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ അനൗൺസ്‌മെന്റ് നടത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തു. ഇതിനെതിരെ സിപിഎമ്മിന് തന്നെ പ്രതികരിക്കേണ്ടിവന്നു. നൂറുക്കണക്കിന് കേസുകളാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ചാർജ് ചെയ്യപ്പെട്ടിട്ടുള്ളത്. പരസ്യമായി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാർ നേതാക്കൾക്കെതിരെ ഒരു പെറ്റി കേസുപോലും പൊലീസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതി വാങ്ങി പ്രകടനം നടത്തിയവർക്കെതിരെ പോലും കേസുകളെടുക്കുകയാണ്. കുറ്റ്യാടിയിൽ ബിജെപി പൊതുയോഗം നടക്കുന്ന സമയത്ത് കടകളടക്കണമെന്ന് ആഹ്വാനം ചെയ്തു എന്ന പേരിൽ ഏഴ് പേർക്കെതിരെ മതസ്പർദ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് 153 വകുപ്പ് ചുമത്തിയാണ് സ്വമേധയാ പൊലീസ് കേസെടുത്തിരിക്കുന്നത്.

യു.പിയിലും കർണാടകയിലും സമരക്കാരെ നേരിട്ടതുപോലെ കേരളത്തിലും പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള പൊലീസ് നടപടി നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. നിയമം പിൻവലിക്കും വരെ കേരളത്തിൽ വിപുലമായ പ്രക്ഷോഭ പരിപാടികൾ നടക്കും. ജനാധിപത്യ പ്രക്ഷോഭത്തെ തകർക്കാൻ വേണ്ടി നടക്കുന്ന പൊലീസ് രാജിനെതിരെ ജനങ്ങൾ ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP