Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒക്യുപൈ രാജ്ഭവൻ:വെൽഫെയർ പാർട്ടി കൊടിയത്തൂരിൽ പ്രക്ഷോഭ പദയാത്ര സംഘടിപ്പിച്ചു

ഒക്യുപൈ രാജ്ഭവൻ:വെൽഫെയർ പാർട്ടി കൊടിയത്തൂരിൽ പ്രക്ഷോഭ പദയാത്ര സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കൊടിയത്തൂർ:പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, സംഘപരിവാർ വംശീയ ഉന്മൂലനത്തിന് എതിരെ പോരാടുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒക്യുപ്പൈ രാജ്ഭവൻ പരിപാടിയുടെ പ്രചരണാർത്ഥം ജ്യോതി ബസു കാരക്കുറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. കൊടിയത്തൂരിൽ നിന്ന് ആരംഭിച്ചപദയാത്രയുടെ ഉദ്ഘാടനം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു.

സൗത്തുകൊടിയത്തൂർ, ചുള്ളിക്കാപറമ്പ്, പന്നിക്കോട്, എരഞ്ഞിമാവ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഗോതമ്പറോഡിൽ സമാപിച്ചു. സമാപന സമ്മേളനം വെൽഫെയർപാർട്ടി സംസ്ഥാന സമിതി അംഗം ഗണേശ് വടേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കരീം പഴങ്കൽ, മജീദ് പുതുക്കുടി, നഈം ഗഫൂർ, റഹ്മത്ത് പരവരി, ഫസൽ കൊടിയത്തൂർ, നൗഫൽ പി, മുനീർ ഗോതമ്പറോഡ്, സഫീറ കൊടിയത്തൂർ, സജ്ന സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ് സ്വാഗതവും വൈസ് ക്യാപ്റ്റൻ ബാവ പവർ വേൾഡ് നന്ദിയും പറഞ്ഞു. ശംസുദ്ദീൻ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, സുബൈർ പി.പി, യൂസുഫ്, ശരീഫ് മാസ്റ്റർ എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി. വിദ്യാർത്ഥിനികൾ സംഗീത ശിൽപം അവതരിപ്പിച്ചു.

പൗരത്വ നിഷേധത്തിനെതിരെ താക്കീതായി ഒക്കുപൈ രാജ്ഭവൻ

തിരുവനന്തപുരം: പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഒക്കുപൈ രാജ്ഭവൻ എന്ന തലക്കെട്ടിൽ രാജ്ഭവൻ ഉപരോധം സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ്മുതൽ ആരംഭിച്ച രാജ്ഭവൻ ഉപരോധം തുടർച്ചയായ 30 മണിക്കൂറുകൾ തുടരും. ഡൽഹി ഷാഹിൻ ബാഗിലെ സമര നായിക ബിവി അസ്മ ഖാത്തൂൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്.

അതുമായി ബന്ധപ്പെട്ട സമരങ്ങൽ ജാമിഅ മില്ലിയയിൽ അടിച്ചമർത്തപ്പെട്ടപ്പോഴാണ് ഷാഹീൻ ബാഗിൽ ഞങ്ങൾ ഉമ്മമാർ സമരമാരംഭിച്ചത്. അതുകൊണ്ടു തന്നെ ഈ പൗരത്വ ഭേദഗതി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് അവർ പറഞ്ഞു. വിദ്യാർത്ഥി സമരേനതാവ് ആയിഷാ റെന്നക്ക് ഭരണഘടനയുടെ ആമുഖം കൈമാറിയായിരുന്നു ഉദ്ഘാടനംനിർവഹിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉൽഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സംഘ്പരിവാറും പൊലീസും ചേർന്ന് ഡൽഹിയിൽ വംശഹത്യയാണ് നടത്തുന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ സമരങ്ങളെ കലാപഭൂമികളാക്കി പ്രതിഷേധങ്ങളെ ചോരയിൽ മുക്കി ഇല്ലാതാക്കാനാണ് ഡൽഹിയിൽ സംഘ്പരിവാറും പൊലീസും ശ്രമിക്കുന്നത്. പൗരത്വ നിഷേധത്തിനെതിരായി നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ വളരെ സമാധാന പരമായാണ് തുടരുന്നത്. എന്നാൽ അതിനെതിരെ തോക്കും മറ്റു ആയുധങ്ങളുമുപയോഗിച്ച് സംഘ്പരിവാർ കൊലയാളികളും അവർക്ക് എല്ലാ പിന്തുണയും നൽകി പൊലീസും ആക്രമണമഴിച്ചുവിടുകയാണ്. മുസ്ലിം പ്രദേശങ്ങളെയും അവരുടെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രത്യേകം ലക്ഷ്യമിട്ടുള്ള വംശഹത്യയാണ് ഇപ്പോൾ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ സംഘ്പരിവാറിന്റെ കൂലിപടയാളികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത് പൊലീസും അധികാരികളും തന്നെയാണ്. അവിടെ വെടിയുതിർത്തതും അക്രമങ്ങൾ നടത്തിയതും അവരാണ്. എന്നാൽ പൗരത്വ നിയമങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർഷമായി ഇതിനെ ചിത്രീകരിക്കാനാണ് സർക്കാറും ദേശീയ മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇതിലൂടെ പൗരത്വ സമരങ്ങളെ കലാപ ഭൂമികളാക്കി ജനകീയ സമരങ്ങളെ അട്ടിമറിക്കാനാണ് ഗൂഢാലോചന നടക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ജാമിഅ മില്ലിയയിലെ വിദ്യാർത്ഥി പ്രതിരോധങ്ങളുടെ തുടക്കക്കാരിലൊരാളും സമര നായികയുമായ ആയിഷാ റെന്ന മുഖ്യപ്രഭാഷണം നടത്തി. അടൂർ പ്രകാശ് എംപി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, റസാഖ് പാലേരി, ഡോ. അൻസാർ അബൂബക്കർ, കെ ഹനീഫ, ജബീന ഇർഷാദ് എന്നിവർ സംസാരിച്ചു.

പ്രായം തളർത്താത്ത സമരവീര്യവുമായി അസ്മ ഖാത്തൂൻ

തിരുവനന്തപുരം: ഡൽഹി ഷഹീൻബാഗ് സമരവേദിയിലെ നിറസാന്നിധ്യവും പ്രായം തളർത്താത്ത പോരാളിയുമായ ബീവി അസ്മ ഖാത്തൂൻ ഉപരോധത്തിന് ആവേശം പകർന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങൽ ജാമിഅ മില്ലിയയിൽ അടിച്ചമർത്തപ്പെട്ടപ്പോഴാണ് ഷാഹീൻ ബാഗിൽ ഞങ്ങൾ ഉമ്മമാർ സമരമാരംഭിച്ചത്. സുപ്രീംകോടതി ഇടപെട്ടും മധ്യസ്തർ വഴിയും എന്തു ശ്രമങ്ങൽ നടത്തിയാലും ഈ നിയമം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് അവർ പറഞ്ഞു. ഷാഹിൻ ബാഗിൽ സമരം ആരംഭിച്ചത് മുതൽ തന്നെ വിവിധ രീതിയിൽ അതിനെ പൊളിക്കാൻ അധികാരികളും സംഘ്പരിവാറും ശ്രമിച്ചിരുന്നു. സമരത്തിനുള്ളിൽ നുഴഞ്ഞു കയറിയും പൊലീസിനെയും സംഘ്ഗുണ്ടകളെയും വിട്ട് അക്രമമഴിച്ചുവിട്ടും ഈ ശ്രമങ്ങൽ തുടർന്നു. എന്നാൽ ഇത്തരമെല്ലാ പ്രലോഭനങ്ങളെയും പ്രകോഭനങ്ങളെയും മറികടന്ന് ഇതുവരെ ഞങ്ങൾ സമരം തുടർന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെയും അതിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സുരക്ഷിതമാക്കുന്നതുവരെ ഈ സമരം അവസാനിക്കില്ലെന്നും അവർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP