Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ്-19 രോഗം സ്ഥിരീകരിച്ച ദുബൈ പ്രവാസികളുമായി പ്രാഥമിക കോൺടാക്ടുള്ളവരെ നാട്ടിലെത്തിച്ച് ക്വാറന്റൈൻ ചെയ്യണം- വെൽഫെയർ പാർട്ടി

കോവിഡ്-19 രോഗം സ്ഥിരീകരിച്ച ദുബൈ പ്രവാസികളുമായി പ്രാഥമിക കോൺടാക്ടുള്ളവരെ നാട്ടിലെത്തിച്ച് ക്വാറന്റൈൻ ചെയ്യണം- വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ്-19 രോഗികളിൽ ഭൂരിപക്ഷവും ദുബായിൽ നിന്നുള്ള പ്രവാസികളായതിനാൽ അത്തരം രോഗികളുമായി പ്രാഥമിക കോൺടാക്ടുള്ള വ്യക്തികളെ നാട്ടിലെത്തിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ള്ളണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ദുബായിൽ നിന്നെത്തിയ മലയാളികൾക്ക് സ്വാഭാവികമായും കൂടുതൾ ബന്ധമുണ്ടാകുക മലയാളികളോട് തന്നെയായിരിക്കും. അവരുമായി പ്രാഥമിക കോൺടാക്ടുള്ളവർക്ക് രോഗ സാധ്യത ഏറെയാണ്. കൊറോണ വൈറസിന്റെ ചെയിൻ ബ്രേക്ക് ചെയ്യുന്നതിന് അത്തരം വ്യക്തികളെ ക്വാറന്റൈൻ ചെയ്ത് നിരീക്ഷണത്തിൽ വെയ്ക്കേണ്ടതുണ്ട്. അവരെ പ്രത്യേകമായി നാട്ടിലെത്തിച്ച് വിമാനത്താവളത്തിൽ നിന്ന് തന്നെ നേരിട്ട് നിശ്ചിത ദിവസം നിരീക്ഷണത്തിലാക്കിയാൽ വലിയ അളവിൽ കൊറോണ പകർച്ചയുടെ കണ്ണിമുറിക്കാനാവും.

ഇതിനായി കേരള സർക്കാർ മുൻകൈയെടുത്ത് വിദേശ കാര്യ വകുപ്പിൽ സമ്മർദ്ദം ചെലുത്തണം. യു.എ.ഇ സർക്കാരുമായി നയതന്ത്ര നീക്കങ്ങളിലൂടെ കേന്ദ്ര സർക്കാർ ഇത്തരം വ്യക്തികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP