Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേൾഡ് മലയാളി ഓർഗനൈസേഷൻ മഹാത്മ ഗാന്ധി ഗോൾഡ് മെഡൽ പുരസ്‌കാരദാന ചടങ്ങ് 28ന് കോട്ടയത്ത്

വേൾഡ് മലയാളി ഓർഗനൈസേഷൻ മഹാത്മ ഗാന്ധി ഗോൾഡ് മെഡൽ പുരസ്‌കാരദാന ചടങ്ങ് 28ന് കോട്ടയത്ത്

വേൾഡ് മലയാളി ഓർഗനൈസേഷൻ ഡബ്ലുഎംഒ എല്ലാ രണ്ട് വർഷവും കൂടുമ്പോൾ നടത്തുന്ന മഹാത്മ ഗാന്ധി ഗോൾഡ് മെഡൽ പുരസ്‌കാര ദാന ചടങ്ങ് ജനുവരി 28 ന് കോട്ടയത്ത് തിരുനക്കര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ജീവകാരുണ്യ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

തീരം എന്ന ജീവ കാരുണ്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ഡോ. ഗീവർസ് മാർ കൂറിലോസ് തിരുമേനിയും അഭയം എന്ന ചാരിറ്റബിൾ സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വി. എൻ. വാസവനുമാണ് പുരസ്‌കാര ജേതാക്കൾ. 600 ൽ അധികം വീടുകൾ നിർധനർക്ക് നിർമ്മിച്ചു നൽകിയ കാരുണ്യഭവനം എന്ന സൊസൈറ്റിക്ക് നേതൃത്വം നല്കുന്ന ജനാബ് പാണ്കകാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പ്രത്യേക പുരസ്‌കാരവും നൽകും. എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ശാന്തഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് എന്നിവരായിരുന്നു ജഡ്ജിങ് കമ്മറ്റി അംഗങ്ങൾ. 2018 നവംബർ 24 ന് മസ്‌ക്കറ്റ് (ഓമാൻ) ൽ കൂടിയ ഡബ്ലുഎംഒ യുടെ ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

2019 ജനുവരി 28 തിങ്കൾ വൈകുന്നേരം 5 ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാർ, രാഷ്ട്രീയ സാമൂഹിക സാമുദായിക സാംസാകാരിക നേതാക്കന്മാർ ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. ഡബ്ലുഎംഒയുടെ പ്രതിനിധികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആസ്വാദകരും എത്തിച്ചേരും. പുരസ്‌കാരദാന ചടങ്ങളിൽ കലാഭവൻ ഷാജോണും സംഘവും നയിക്കുന്ന കോമഡി നൈറ്റും ഗാനസന്ധ്യും നടത്തപ്പെടും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP