Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിസ്ഥിതി ഗാനത്തിന്റെ അകമ്പടിയോടെ കല്ലടിക്കോട് സ്റ്റേഷനിൽ സംയുക്ത പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ഗാനത്തിന്റെ അകമ്പടിയോടെ കല്ലടിക്കോട് സ്റ്റേഷനിൽ സംയുക്ത പരിസ്ഥിതി ദിനാചരണം

കല്ലടിക്കോട്:പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്തുതോൽപിക്കാം എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട് കല്ലടിക്കോട്ജനമൈത്രി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണ വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തന പരിപാടികൾ വൈവിധ്യപൂര്ണമായിരുന്നു.കവി വിനോദ്കൃഷ്ണൻ രചിച്ചപൂവുകൾ പാടുമ്പോൾ' എന്ന പരിസ്ഥിതി ഗീതം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആലപിച്ചാണ് പരിപാടികൾ തുടങ്ങിയത്.

പ്ലാസ്റ്റിക്കിനെതിരെ എന്ന ഈ വർഷത്തെ ഹരിത സന്ദേശം ഉൾക്കൊണ്ട് കല്ലടിക്കോട് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പരിസ്ഥിതി സൗഹൃദ വിത്ത് പേനകൾ ഉപയോഗിക്കുന്നതിന്റെ വിളംബരം സബ് ഇൻസ്പെക്ടർ മനോജ് കെ ഗോപി സ്റ്റേഷൻ റൈറ്റർ ഹരിദാസിന് പേനകൾ നൽകി നിർവ്വഹിച്ചു.കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജ്കുമാർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ.ബോബി മാണി പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യ സന്ദേശം നൽകി.എന്റെ മരം' പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായിവിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.

സാമൂഹ്യബോധവൽക്കരണ റാലിഎസ്‌ഐ.മനോജ് കെ.ഗോപി ഫ്ളാഗ് ഓഫ്ചെയ്തു.കല്ലടിക്കോട്‌പ്രൈമറി ഹെൽത്ത് സെന്റർ, ലയൺസ് ക്ലബ്ബ്,സേവന ക്ലിനിക്ക്, ദർശന കോളേജ്, സ്റ്റുഡന്റസ് പൊലീസ് കാഡറ്റ്‌സ് സംയുക്തമായാണ് വ്യത്യസ്തപരിപാടികൾ സംഘടിപ്പിച്ചത്.ലയൺസ് ഡിസ്ട്രിക്ട് ചെയർമാൻ എം.പ്രമോദ് ,കല്ലടിക്കോട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.വി .പോൾ,ആരോഗ്യ പ്രവർത്തകരായ ബെർളിറ്റ്മാത്യു,ഷാജിമാത്യു, ദാശിവൻ മാസ്റ്റർതുടങ്ങിയവർ പ്രസംഗിച്ചു.

ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട് അധ്യക്ഷനായി. കല്ലടിക്കോട് ജനമൈത്രി സുരക്ഷാ പദ്ധതി സി ആർ ഒ രാജു നാരായണൻ സ്വാഗതവും ജനമൈത്രി സമിതിഅംഗം കോമളകുമാരി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP