Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ വേസ്റ്റ് ടു എനർജി പദ്ധതിക്കായുള്ള കൺസെഷൻ എഗ്രിമെന്റ് ഒപ്പുവെച്ചു

മൂന്നാറിൽ വേസ്റ്റ് ടു എനർജി പദ്ധതിക്കായുള്ള കൺസെഷൻ എഗ്രിമെന്റ് ഒപ്പുവെച്ചു

തിരുവനന്തപുരം: മൂന്നാറിലെ നിർദ്ദിഷ്ട മാലിന്യത്തിൽ നിന്നും ഊർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്കായി കൺസെഷൻ എഗ്രിമെന്റ് ഒപ്പുവെച്ചു. കണ്ണൻ ദേവൻ പ്ലാന്റേഷൻസ് ഹിൽസ് കമ്പനിയുടെ കൈവശമുള്ള നല്ലത്തണ്ണി എസ്റ്റേറ്റിലെ 2 ഏക്കർ സ്ഥലത്ത് വരുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല ന്യൂഡെൽഹി ആസ്ഥാനമായ എജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസ്സിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. പ്രതിദിനം 20 മെട്രിക് ടൺ ഘരമാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ളതായിരിക്കും നിർദ്ദിഷ്ട പദ്ധതി. പ്രതിദിനം 10 മെഗാവാട്ടായിരിക്കും പ്ലാന്റിന്റെ വൈദ്യുതി ഉത്പാദനശേഷി. മൂന്നാർ, ദേവികുളം പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന ഘരമാലിന്യം ഈ പ്ലാന്റിലായിരിക്കും സംസ്‌കരിക്കുക.

സംസ്ഥാനത്ത് വേസ്റ്റ് ടു എനർജി പദ്ധതി നടത്തിപ്പിന് സർക്കാർ നിയോഗിച്ചിരിക്കുന്ന നോഡൽ ഏജൻസിയായസംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ കെഎസ്ഐഡിസിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ. മധുസൂധനൻ ഉണ്ണിത്താൻ, ദേവികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എസ്. പോൾ സ്വാമി, എജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസ്സിങ് ഡയറക്ടർ പുഷ്പ രാജ് സിങ്, കണ്ണൻ ദേവൻ പ്ലാന്റേഷൻസ് ഹിൽസ് സീനിയർ മാനേജർ പ്രിൻസ് തോമസ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എസ്. രാജേന്ദ്രൻ എംഎൽഎ, മൂന്നാർ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാർ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. ശർമിള മേരി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP