Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാർ: ക്ലിഫ് ഹൗസിലേക്ക് സമരപന്തവുമായി യൂത്ത് ലീഗ് പ്രതിഷേധം; പ്രവർത്തർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും

വാളയാർ: ക്ലിഫ് ഹൗസിലേക്ക് സമരപന്തവുമായി യൂത്ത് ലീഗ് പ്രതിഷേധം; പ്രവർത്തർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും കേസിന്റെ പുനരന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ക്ലിഫ് ഹൗസിലേക്ക് നടത്തിയ 'സമരപ്പന്ത'ത്തിൽ സംഘർഷം.

സമാധാന പരമായി നടത്തിയ മാർച്ചിനെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചാണ് നേരിട്ടത്.പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ അണിചേർന്നു. ദേവസ്വം ബോർഡ് ജംഗ്ഷനിൽ ബാരിക്കേഡ് വെച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് കടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചവർക്ക് നേരെ രണ്ടുതവണ പൊലീസ് ജലപീരങ്കിപ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. തുടർന്ന് ഒരു പ്രകോപനവുമില്ലാതെ പ്രവർത്തകർ ക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. പൊലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധിച്ചു.

സമരപന്തം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. തെറ്റുകൾക്ക് കുടപിടിച്ചുകൊടുക്കുന്ന ഭരണമാണ് ഇവിടെയുള്ളതെന്നും പിണറായി ഭരണത്തിൻ കീഴിൽ നട്ടുച്ചയ്ക്കും നാട്ടിൽ കൂരിരുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ നീതി നിഷേധിക്കുകയാണ്. വാളയാർ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. പ്രതികൾക്ക് ഒത്താശചെയ്ത പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനെ മാറ്റിയെന്ന വാദം കളവാണെന്നും അദ്ദേഹത്തെ ചില ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിൽ മാത്രമാണ് മാറ്റി നിറുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു എംഎ‍ൽഎമാരായ അഡ്വ. എൻ. ഷംസുദ്ധീൻ , പി.കെ ബഷീർ, പി. ഉബൈദുള്ള, പാറക്കൽ അബ്ദുള്ള, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമപള്ളി റഷീദ്, എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷ്റഫലി, സംസ്ഥാന ജനറൽ സെക്രട്ടറി എംപി നവാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീർ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, പി. ഇസ്മായിൽ, പി.കെ സുബൈർ, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, വി.വി മുഹമ്മദലി, പി.പി അൻവർ സാദത്ത്, ജില്ല പ്രസിഡന്റ് ഡി. നൗഷാദ്, ജനറൽ സെക്രട്ടറി ഹാരിസ് കരമന എന്നിവർ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഡി കബീർ, സി.കെ ആരിഫ്, സാജിദ് നടുവണ്ണൂർ, സി.എ സാജിദ്, ഗഫൂർ കോൽക്കളത്തിൽ, കെ.കെ അഫ്‌സൽ, കെ.എ മുഹമ്മദ് ആസിഫ്, അൻസാർ മുണ്ടാട്ട്, ടി.കെ നവാസ്, കെ.എ മാഹീൻ, എ. ഷാജഹാൻ, പി ബിജു, അഡ്വ. കാര്യറ നസീർ, എ. സദഖത്തുള്ള, വി എം റസാഖ്, സഹീർ ഖരീം എന്നിവർ സമരപ്പന്തത്തിന് നേതൃത്വം കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP