Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസീൻ കേരള സമാജം വാർഷികത്തിന് നാളെ തുടക്കം; വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ അണിനിരക്കും

ബസീൻ കേരള സമാജം വാർഷികത്തിന് നാളെ തുടക്കം; വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ അണിനിരക്കും

വസായ്: ഭാരതീയകലയെയും സംസ്‌കാരത്തെയും വളർത്തിയെടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി ബസ്സീൻ കേരള സമാജം നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾക്ക് ബി.കെ.എസ്. വേദിയൊരുക്കുന്നു. ഭാരതോത്സവം-2017 ലൂടെ. ദേശീയ ഗ്രാമീണോത്സവമായി ആഘോഷിക്കുന്ന ബസ്സീൻ കേരളസമാജത്തിന്റെ 57 -ാംവാർഷികം വെള്ളിയാഴ്ച തുടങ്ങും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷം ഞായറാഴ്ച സമാപിക്കും.

ഗ്രാമീണ കലാരൂപങ്ങൾ ആസ്വദിക്കാനും മനസ്സിലാക്കുവാനും ഉള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ; പറഞ്ഞു കേന്ദ്ര സാംസ്‌കാരികവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ, സൗത്ത് സെൻട്രൽ കൾച്ചറൽ സെന്റർ നാഗ്പുർ എന്നിവയുടെയും കേരളത്തിലെ നാടൻ കലാരൂപങ്ങളെ പ്രചരിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിച്ച് വരുന്ന കേരള ഫോക്ക് ലൈഫ് എന്ന സംഘടനയുടെയും സഹകരണത്തോടെയാണ് ഭാരതോത്സവം നടത്തുന്നത്.

മണിപ്പുരിന്റെ പ്രശസ്ത നൃത്തരൂപമായ രാസലീല, മഹാരാഷ്ട്രയുടെ നൃത്തരൂപമായ ലാവണി, ഛത്തീസ്‌ഗഢിൽ നിന്ന് പന്തിനൃത്തം, പഞ്ചാബിൽ നിന്ന് ഭാങ്ക്ഡ, ആന്ധ്രപ്രദേശിൽ ്‌നിന്ന് ടൈഗർ ഡാൻസ് തെലങ്കാനയിൽ നിന്ന് മാധുരിനൃത്തം, ലംബടി നൃത്തം ബൊണാലുനൃത്തം, കർണാടകയിൽ നിന്ന് വീർകാശി, പോണ്ടിച്ചേരിയിൽ നിന്ന് കാളിയാട്ടം, തമിഴ്‌നാട്ടിൽ നിന്ന് പൊയ്ക്കുതിര നൃത്തം, കരകാട്ടം, കാവടിയാട്ടം കേരളത്തിൽ നിന്ന് നാടൻ പാട്ട് എന്നിങ്ങനെ പതിനഞ്ചോളം കലാരൂപങ്ങൾ ഭാരതോത്സവത്തിൽ ഉണ്ടാവും. വസായ് വെസ്റ്റ് സായ് നഗർ മുനിസിപ്പൽ മൈതാനത്തുവച്ച് ഫെബ്രുവരി 17, 18, 19 എന്നീ ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ തുടക്കമാവും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP