Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാറ്റ ട്രസ്റ്റ് കോവിഡ് പ്രതിരോധത്തിനായി രാജ്യത്തെങ്ങും പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ വിമാനത്തിലെത്തിക്കും; നൽകുന്നത് 150 കോടി രൂപ മൂല്യം വരുന്ന നിർണായകമായ സുരക്ഷാഉപകരണങ്ങൾ; വിവിധ ബാച്ചുകളിലായി അടുത്ത ആഴ്ചകളിൽ ഉപകരണങ്ങൾ എത്തും

ടാറ്റ ട്രസ്റ്റ് കോവിഡ് പ്രതിരോധത്തിനായി രാജ്യത്തെങ്ങും പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ വിമാനത്തിലെത്തിക്കും; നൽകുന്നത് 150 കോടി രൂപ മൂല്യം വരുന്ന നിർണായകമായ സുരക്ഷാഉപകരണങ്ങൾ; വിവിധ ബാച്ചുകളിലായി അടുത്ത ആഴ്ചകളിൽ ഉപകരണങ്ങൾ എത്തും

സ്വന്തം ലേഖകൻ

മുംബൈ: ടാറ്റ ട്രസ്റ്റ് രാജ്യത്തെങ്ങും കോവിഡ് -19 രോഗത്തിനെതിരേയുള്ള പ്രതിരോധത്തിനായി 150 കോടി രൂപ മൂല്യം വരുന്ന നിർണായകമായ സുരക്ഷാഉപകരണങ്ങൾ വിമാനത്തിലെത്തിച്ചു നൽകും. ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പിന്തുണയോടെയാണ് ഇത്.

കവർഓൾ, മാസ്‌ക്കുകൾ, കൈയുറകൾ, കണ്ണടകൾ എന്നിവയടങ്ങിയ പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്വിപ്‌മെന്റ് കിറ്റുകൾ, എൻ 95, കെഎൻ95 മാസ്‌കുകൾ, വിവിധ തരത്തിലുള്ള സർജിക്കൽ മാസ്‌കുകൾ എന്നിവയാണ് പ്രത്യേകമായി ഇറക്കുമതി ചെയ്യുന്നത്. ഏതാണ്ട് ഒരു കോടി ഉപകരണങ്ങൾ വിവിധ ബാച്ചുകളിലായി അടുത്ത ആഴ്ചകളിൽ എത്തിക്കും.

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കോവിഡിനെതിരായുള്ള യുദ്ധത്തിൽ അടിയന്തരമായി ഇടപെടണമെന്ന ചെയർമാൻ രത്തൻ എൻ. ടാറ്റയുടെ ആഹ്വാനത്തെതുടർന്നാണ് ടാറ്റ ട്രസ്റ്റ്‌സിന്റെ ഈ നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP