Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രീമിയം ട്രെയിനിൽ കയറാൻ ആളില്ല; എറണാകുളം-ജയ്പൂർ സ്‌പെഷൽ ട്രെയിൻ റദ്ദാക്കി

പ്രീമിയം ട്രെയിനിൽ കയറാൻ ആളില്ല; എറണാകുളം-ജയ്പൂർ സ്‌പെഷൽ ട്രെയിൻ റദ്ദാക്കി

യാത്രാത്തിരക്കിനു പരിഹാരമായി പ്രഖ്യാപിച്ച എറണാകുളം-ജയ്പൂർ സൂപ്പർഫാസ്റ്റ് പ്രീമിയം സ്‌പെഷൽ ട്രെയിൻ യാത്രക്കാരില്ലാത്തതിനെ ത്തുടർന്ന് റയിൽവേ റദ്ദാക്കി. 13ന് എറണാകുളത്തുനിന്ന് ജയ്പൂരിലേക്കും 16ന് അവിടെയെത്തി അന്നുതന്നെ തിരിച്ച് എറണാകുളത്തേക്കുമാണ് ട്രെയിൻ പ്രഖ്യാപിച്ചിരുന്നത്.

ഓരോ ക്ലാസിലെയും നിരക്കിനൊപ്പം തത്കാൽ നിരക്കു കൂടി ചേർത്തുള്ളതാണ് ഇത്തരം ട്രെയിനുകളിലെ പ്രാഥമിക നിരക്ക്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരക്ക് കൂടുമ്പോൾ പലപ്പോഴും യഥാർഥ നിരക്കിന്റെ ഇരട്ടിയിലേറെ പണം നൽകേണ്ട സ്ഥിയാണു വരുന്നത്.

ഇത്തരത്തിൽ കനത്ത ചാർജ് ഈടാക്കുന്ന പ്രീമിയം ട്രയിനുകൾ അവധിത്തിരക്ക് നേരിടാൻ അനുവദിക്കുന്നതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ മറ്റ് ട്രയിനുകളിൽ തിങ്ങിനിറഞ്ഞ് സർവ്വീസ് നടത്തുമ്പോൾ ഇത്തരം പ്രീമിയം ട്രയിനുകൾ ആളില്ലാതെ പോകേണ്ട അവസ്ഥയാണ് ഉള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP