Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂണെയിൽ ഇന്ന് ആർഎസ്എസ് ഓണാഘോഷം

പൂണെയിൽ ഇന്ന് ആർഎസ്എസ് ഓണാഘോഷം

പുണെ: രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മാർഗദർശനത്തിൽ പുണെയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ സാംസ്‌കാരികസംഘടനയായ നവോദയയുടെ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച രാവിലെ പുണെയിൽ തുടങ്ങും. പുണെ നഗരത്തിൽ ഖഡ്കി റേഞ്ച്ഹിൽ എസ്‌റ്റേറ്റിലെ ഓർഡനൻസ് ഫാക്ടറി ജൂണിയർ സ്റ്റാഫ് ക്ലബ്ബിലാണ് ആഘോഷം നടക്കുന്നത്. ദേശീയ ഉത്സവങ്ങൾ രാജ്യവ്യാപകമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അന്യഭാഷക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 24 വർഷങ്ങളായി പുണെയിൽ ഓണാഘോഷം വിപുലമായ രീതിയിൽ നവോദയ നടത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള ബിജെപി.യുടെ ഉന്നതനേതാവ് ശോഭാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

പുണെ മണ്ഡലം ലോക്‌സഭാംഗം അനിൽ ശിരോളെ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ്. പുണെ മഹാനഗർ സംഘചാലക് ശരദ് ഖട്പാണ്ഡെ, എൻ.എസ്.എസ്. കേന്ദ്രീയ അധ്യക്ഷൻ വിശ്വനാഥൻ നായർ, വ്യവസായി ജി.കെ. പിള്ള, മുംബൈ വസായ് മണ്ഡലം ബിജെപി. പ്രസിഡന്റ് ഉത്തമകുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. സാംഗ്വി സിതാരാ ആർട്‌സ്, ധാനോരി നൃത്താഞ്ജലി ആർട്‌സ് സ്‌കൂൾ, ലക്ഷ്മണ ഡാൻസ് അക്കാദമി എന്നിവയുടെ സാംസ്‌കാരികപരിപാടികളും ഓണസദ്യയും ആഘോഷത്തിൽ ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP