Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ അബ്രഹാം ലിങ്കൺ പുരസ്‌കാര വിതരണം 19ന്

യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ അബ്രഹാം ലിങ്കൺ പുരസ്‌കാര വിതരണം 19ന്

സ്വന്തം ലേഖകൻ

ദോഹ : സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ ഈ വർഷത്തെ അബ്രഹാം ലിങ്കൺ എക്സലൻസ് അവാർഡുകൾ ജനുവരി 19ന് ഞായറാഴ്‌ച്ച പത്ത് മണിക്ക് ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.

പ്രൊഫ. കെ.ജെ. ജോസഫ് (അവയർനെസ് & എസ്‌കേപ്പ്) ഗോപാൽജി (കൃഷ്ണ നീലീമയിൽ ഒരു പച്ചപ്പൊട്ടായി രാധ), ഡോ. കെ.പി ശഫീഖ് (ബിസിനസ്) മൊയ്തീൻ ചെറുവണ്ണൂർ (സാമൂഹികം) എന്നിവർക്കാണ് അവാർഡ്.മലയാളത്തിലും ഇംഗ്ലീഷിലും നിരവധി എഴുത്തുകാരെ ഉയർത്തിക്കൊണ്ട് വരികയും വ്യത്യസ്ത ടൈറ്റിലുകളിലായി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ എം.വി അക്‌ബറിന് എൻലൈറ്റ്മെന്റ് അവാർഡ് ചടങ്ങിൽ സമ്മാനിക്കും.

ബാംഗ്ലൂർ ഗാർഡൻ സിറ്റി ഡീംഡ് യൂണിവേഴ്സിറ്റി മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിൽ നിന്നും വിരമിച്ച പ്രൊഫ. കെ.ജെ ജോസഫ് കർണ്ണാടക സ്റ്റേറ്റ് ബാർ കൗൺസിൽ, ബാംഗ്ലൂർ അഡ്വക്കേറ്റ്സ് അസോസിയേഷൻ എന്നിവയിലംഗമാണ്.

ചിന്തയും ജീവിതവും (വിവർത്തനം), എ സിംപിൾ അപ്രോച്ച് ടു ഇന്ത്യൻ കോൺസിറ്റിറ്റിയൂഷൻ, കൺവർജൻസ് ഓഫ് ഹ്യൂമൻ റൈറ്റ് ആൻഡ് ഫണ്ടമെന്റൽ റൈറ്റ്സ് ഇൻ ദ ഇന്ത്യൻ കോൺസിറ്റിറ്റിയൂഷൻ, ബ്രീഫ് നോട്ട്സ് ഓൺ എൻട്രപ്രണർഷിപ്പ് ഡെവലെപ്മെന്റ്, തിരിച്ചുവരവ് (മലയാളം നോവൽ), സാരോപദേശ കഥകൾ എന്നിവയാണ് മറ്റു കൃതികൾ.

സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഗോപാൽജിയുടെ ആദ്യ ചെറുകഥ സമാഹാരമാണ് കൃഷ്ണ നീലീമയിൽ ഒരു പച്ചപ്പൊട്ടായി രാധ. ഈ കൃതിക്ക് കേരള സാഹിത്യ സമിതി അവാർഡ്. എസ്.കെ പൊറ്റെക്കാട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രഹസ്യ കാമനകൾ, അൺ പോളിഷ്ഡ് റിഗ്രറ്റ്സ്, എന്നിവയാണ് മറ്റുകൃതികൾ.
വിവിധ ഭാഷകളിലായി 2000ത്തിലധികം ശീർഷകൾ പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ എം.വി അക്‌ബർ ഒരു കലാസ്നേഹിയും എഴുത്തുകാരെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ദേയനുമാണ്.

പ്രസാധന രംഗത്തും, കവർ ഡിസൈൻ, എക്സിബിഷൻ സ്റ്റാളുകളിലെ ഡിസ്പ്ലേ തുടങ്ങിയ മേഖലകളിലും ലിപി പബ്ലിക്കേഷൻസ് നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ റിലീസ് ചെയ്ത പ്രസാധകരായ ലിപിക്ക് ഈയിടെയായി ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഡോ. കെ.പി ശഫീഖ് കാറ്ററിങ് രംഗത്തും സാമൂഹ്യ, സാംസ്‌കാരിക രംഗത്തും ശ്രദ്ദേയനായ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ നെറ്റ്‌വർക്കായ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിങ് ബിസിനസ് മൂന്ന് തലമുറയായി ഡോ. കെ.പി ശഫീഖിന്റെ കുടുംബമാണ് നടത്തുന്നത്. 1935ൽ അദ്ദേഹത്തിന്റെ പിതാമഹൻ ആരംഭിച്ച സ്ഥാപനം ദിനേന ആയിരക്കണക്കിന് യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

സാമൂഹ്യ സേവന രംഗത്തും സജീവമായ അദ്ദേഹം ആൾ ഇന്ത്യ റെയിൽവേ മൊബൈൽ കാറ്റേർസ് അസോസിയേഷൻ, റെയിൽ യൂസേഴ്സ് അസോസിയേഷൻ , കേരള റീജിയണ്ഡ ഡയറക്ടർ ടാക്സ് അഡൈ്വസറി എന്നീ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച വ്യക്തിയാണ്.

സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് മൊയ്തീൻ ചെറുവണ്ണൂർ. മലബാർ ഡെവലപ്മെനന്റ്് ഫോറത്തിൽ നേതൃപദവി അലങ്കരിച്ച അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനക്കെതിരായ പോരാട്ടത്തിൽ മുന്നണി പോരാളിയായി പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. നിരവധി സാമൂഹിക പ്രശ്നങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും വ്യാപൃതനാണ് മൊയ്തീൻ.


സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. എസ്. ശെൽവിൻകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP