Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിൽ പരിശീലന ക്ലാസ്

മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിൽ പരിശീലന ക്ലാസ്

ചെന്നൈ: മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ക്ലസ്റ്റർ യോഗവും തുടർപരിശീലനവും നടന്നു. കേരള മലയാളം മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനു ശേഷമുള്ള ആദ്യ യോഗമാണ് ഞായറാഴ്ച നടന്നത്. 15 പഠന കേന്ദ്രങ്ങളാണ് പുതുച്ചേരി മലയാളം മിഷന് കീഴിലുള്ളത്. 13 അദ്ധ്യാപകരും 240 പഠിതാക്കളും വിവിധ കേന്ദ്രങ്ങളിലായുണ്ട്.

പുതുച്ചേരി കേരള സമാജം ഹാളിൽ നടന്ന യോഗത്തിലും പരിശീലനത്തിലും അദ്ധ്യാപകരുടെയും പഠിതാക്കളുടെയും സജീവസാന്നിദ്ധ്യമുണ്ടായി. കൽപാക്കം മലയാളം മിഷൻ അദ്ധ്യാപകനും പരിശീലകനുമായ കെ ടി രാമചന്ദ്രനും മലയാളം മിഷൻ അദ്ധ്യാപകൻ അനൂപും നേതൃത്വം നൽകി. ഡോ. സലില ആലക്കാട് ആണ് പുതുച്ചേരി മലയാളം മിഷൻ ചീഫ് അക്കാദമിക് കോ ഓർഡിനേറ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP