Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യാ കൃഷ്ണമൂർത്തിയുടെ നാടകം ആസ്വദിക്കാൻ ശോഭനയും മഞ്ജു വാര്യരും

സൂര്യാ കൃഷ്ണമൂർത്തിയുടെ നാടകം ആസ്വദിക്കാൻ ശോഭനയും മഞ്ജു വാര്യരും

ചെന്നൈ: സൂര്യാകൃഷ്ണമൂർത്തിയുടെ  പുതിയ നാടകമായ ദീർഘചതുരത്തിന് ആസ്വാദകരായി മലയാളത്തിന്റെ പ്രിയനായികമാരായ ശോഭനയും മഞ്ജുവാര്യരും. ചെന്നൈ ഐസിഎഫ് അംബേദ്കർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ദീർഘചതുരം നാടകവേദിയിൽ പരീക്ഷണത്തിന്റെ പുതിയ അലകളുയർത്തുന്നതാണ്. ഇതു നേരിട്ടു കണ്ട് വിലയിരുത്തുന്നതിനാണ് ഇരുവരും സദസിന്റെ ഭാഗമായത്.
ദീർഘചതുരം സംവിധായകൻ വി.കെ. പ്രകാശ് സിനിമയാക്കാൻ താത്പര്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. സിനിമയിൽ നായികയുടെ റോൾ മഞ്ജുവിനായിരിക്കുമെന്നും സൂചനയുണ്ട്. നാടകത്തിലെ നായിക മഹാലക്ഷ്മിയാണ്. തമിഴിൽ പാർഥിപൻ സംവിധാനം ചെയ്ത പുതിയസിനിമയിലെ നായികയാണ് മഹാലക്ഷ്മി.

ഭാരതരത്‌നം നേടിയ പ്രഗത്ഭ ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായി ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ടർ നടത്തുന്ന അഭിമുഖമാണ് പ്രമേയം. അഭിമുഖം ഒരു റിയാലിറ്റിഷോയായി മാറുകയും സംഗീതജ്ഞന്റെ ഭൂതകാലം വേദിയിൽ അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. നായക കഥാപാത്രമായി ദേവൻ നെല്ലിമൂടാണ് രംഗത്ത്.

വെള്ളിയാഴ്ച വൈകിട്ട് ആവഡി ഒ.സി.എഫിലാണ് ചെന്നൈയിൽ ഈ നാടകം ആദ്യം അരങ്ങിലെത്തിയത്. ഞായറാഴ്ച വൈകിട്ട് 6.45ന് ആലന്തൂർ എ.ജെ.എസ്. നിധി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറും. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക് 9884909366 എന്ന നമ്പറിൽ ബന്ധപ്പെടാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP