Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരു ജയന്തി ആഘോഷവും കുടുംബ സംഗമവും 14ന്

ഗുരു ജയന്തി ആഘോഷവും കുടുംബ സംഗമവും 14ന്

ചെന്നൈ: പല്ലാവരം എസ് എൻ ഡി പി യോഗം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 160-ാം ജയന്തി ആഘോഷിക്കുന്നു. ശാഖാഅംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംഗമവും കലാപരിപാടികളും 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെ നടക്കും.
മൂന്ന് മുതൽ അഞ്ച് വരെ കലാപരിപാടികളും അഞ്ച് മുതൽ ജയന്തി സമ്മേളനവും നടക്കും. പല്ലാവരം നിയോജക മണ്ഡലം എംഎ‍ൽഎ. പി. ധനസിങ്, പമ്മൽ മുനിസിപ്പൽ ചെയർമാൻ സി. ഇളങ്കോവൻ, വൈസ് ചെയർമാൻ അപ്പു, വാർഡ് കൗൺസിലർ കെ. മാരി എന്നിവർ അതിഥികളായിരിക്കും. സ്വാമി ചൈതന്യാനന്ദ ഗുരുദേവ സന്ദേശം  നൽകും.

പത്താം ക്ലാസ്, +2 ക്ലാസുകളിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് യൂണിഫോം, നോട്ട് ബുക്ക് എന്നിവ നൽകും. 7.30ന് ഓണ സദ്യ ഉണ്ടാകുമെന്ന് സെക്രട്ടറി എൻ. ശശിധരൻ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP