Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി ഓണാഘോഷം നാളെ

തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി ഓണാഘോഷം നാളെ

ചെന്നൈ: തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി സൗത്ത് ചെന്നൈ കരയോഗത്തിന്റെ ഓണാഘോഷം 28ന് അശോക് നഗർ പുതൂർ സ്‌കൂളിന് എതിർവശത്തുള്ള മഹോദയ ഹാളിൽ നടക്കും. വൈകുന്നേരം നാലിന് കരയോഗം പ്രസിഡന്റ് കെ കെ ചന്ദ്രകുമാറിന്റെ അധ്യക്ഷതയിൽ ടിഎൻഎസ്എസ് പ്രസിഡന്റ് സി കെ വാസുക്കുട്ടൻ ഭദ്രദീപം തെളിക്കും. മുഖ്യരക്ഷാധികാരി എം ശിവദാസൻപിള്ള മുഖ്യാതിഥിയായിരിക്കും.

സുശീല ഗോപാകൃഷ്ണൻ, ബി ആർ കെ നായർ, സിടിഎംഎ പ്രസിഡന്റ് എം എ സലിം, ഒ കെ ജെ എംഡി  ബാബു ഇമ്മാനുവേൽ, ജി രവീന്ദ്രൻ പിള്ള, എം പി പ്രശാന്ത്കുമാർ തുടങ്ങിയവർ പ്രസിംഗിക്കും. 85 വയസിനു മുകളിൽ പ്രായമുള്ള അംഗങ്ങളെ തദവസരത്തിൽ ആദരിക്കും. 10, 12 ക്ലാസുകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകും. വിവിധ കലാപരിപാടികളും അരങ്ങേറും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP