1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
26
Wednesday

കന്നഡ മണ്ണിൽ വീണ്ടും കരുത്തറിയിച്ച് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്റെ കുതിപ്പ്; കുടകിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തോൽവി; രാമനഗറിൽ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപി സ്ഥാനാർത്ഥിയെയും കോൺഗ്രസ് പാളയത്തിലെത്തിച്ചു കരുത്തുകാട്ടി; പ്രതിസന്ധികൾക്കിടയിലും കരുത്തുകാട്ടി മുന്നേറ്റം

November 01, 2018 | 01:14 pm

കുടക്: കന്നഡ മണ്ണിൽ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളേറ്റുവാങ്ങുന്ന കാഴ്ചയാണ് രണ്ട് ദിവസങ്ങളായി അവിടെ നിന്നുള്ളത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് പ്രധാന രാഷ്ട്രീയ സംഭവങ്ങളിൽ രണ്ടും ബിജ...

മടപ്പള്ളി കോളേജിനെ തകർക്കാനുള്ള വർഗ്ഗീയ ശക്തികളുടെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് സിപിഐഎം; മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും നാട്ടിൽ കലാപം പടർത്തുകയാണെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന

September 26, 2018 | 06:30 pm

കോഴിക്കോട്: മടപ്പള്ളി കോളേജിനെ തകർക്കാനുള്ള ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് എന്നീ വർഗ്ഗീയ വാദികളുടെ ശ്രമത്തെ ചെറുത്ത് തോൽപിക്കണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്...

നിപ്പാ വൈറസ്: ഒരുമരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന പാലാഴി സ്വദേശി എബിൻ; ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ജൂൺ അഞ്ചിനകം പുതിയ കേസുകൾ വന്നില്ലെങ്കിൽ നിപ്പയുടെ വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്ന് ആരോഗ്യ വകുപ്പ്

May 27, 2018 | 05:04 pm

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. പാലാഴി സ്വദേശി എബിൻ (26) ആണ് മരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

പനി മരണങ്ങൾക്ക് പിന്നിൽ നിപ്പാ വൈറസ് ബാധയെന്ന് വ്യക്തമായതോടെ അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി; ജില്ലയിൽ തമ്പടിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങൾ തടയാൻ നടപടി സ്വീകരിക്കാൻ സൈബർ സെല്ലിന് നിർദ്ദേശം

May 21, 2018 | 08:20 am

കോഴിക്കോട്: മലബാറിലെ പനി മരണങ്ങൾക്ക് പിന്നിൽ നിപ്പാ വൈറസ് ആണെന്ന് സ്ഥിതീകരിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കോഴിക്കോട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു....

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിശപ്പുരഹിത നഗരം പദ്ധതിയിലെ ഭക്ഷണ വിതരണം മുടങ്ങിയിട്ട് നാല് മാസം; രോഗികൾക്ക് നൽകിക്കൊണ്ടിരുന്ന ചോറും കറിയും മുടങ്ങിയത് ഭക്ഷണത്തിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ: പൂട്ടിയിട്ട അടുക്കളയുടെ പണി പൂർത്തിയാക്കി ഭക്ഷണ വിതരണം പുനരാരംഭിക്കാൻ നീക്കം

May 19, 2018 | 11:55 am

കോഴിക്കോട്: വിശപ്പുരഹിത നഗരം പദ്ധതിയിൽ പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയിരുന്ന ഭക്ഷണ വിതരണം മുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു. പദ്ധതിയിലൂടെ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത എലിയുടെ അവശ...

പാസ്‌പോർട്ട് ആവശ്യങ്ങൾക്കായി പാലക്കാട്ടുകാർക്ക് ഇനി മലപ്പുറത്തേക്കും തൃശൂരിലേക്കും ഓടേണ്ടി വരില്ല; പാലക്കാട് പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ച് ഉത്തരവായി; നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‌ എംബി രാജേഷ് നൽകിയ അപേക്ഷ പരിഗണിച്ച്; കേന്ദ്രത്തിന്റെ സമ്മാനം തങ്ങളുടെ നേട്ടമെന്ന് ബിജെപിയും

May 18, 2018 | 08:53 pm

പാലക്കാട്: പാലക്കാട്ടുകാർക്ക് ഇനി പാസ്പോർട് ആവശ്യങ്ങൾക്കായി മലപ്പുറത്തേക്കും തൃശൂരിലേക്കും ഓടേണ്ടി വരില്ല. പാലക്കാട് ജില്ലയിൽ പുതിയ പാസ്പോർട് സേവാകേന്ദ്രം അനുവദിച്ച് കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി...

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം അരുതെന്ന പാണക്കാട് തങ്ങളുടെ വാക്ക് കേട്ടിട്ടും പഠിച്ചില്ല; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ പിടിയിലായ മൊയ്തീൻകുട്ടിക്ക് പകരം സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ചിത്രം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചു; ചേലാമ്പ്ര സ്വദേശിയായ ലീഗ് നേതാവ് അബ്ദുൾ സലാം അറസ്റ്റിൽ; മുന്നറിയിപ്പ് നൽകിയിട്ടും അണികൾ അനുസരണക്കേട് കാട്ടുന്നതിൽ ലീഗ് നേതൃത്വത്തിനും ആശങ്ക

May 17, 2018 | 07:54 pm

മലപ്പുറം: എടപ്പാളിൽ തിയേറ്ററിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് പറഞ്ഞ് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ...

ഒരുവശത്ത് സമരങ്ങളും പ്രതിഷേധങ്ങളും കൊടുമ്പിരിക്കൊണ്ടപ്പോഴും വിജയിച്ചത് പിണറായിയുടെ നിശ്ചയദാർഢ്യം തന്നെ; അധികാരമേറ്റതിന് പിന്നാലെ ആദ്യ സന്ദർശനത്തിൽ തന്നെ ഗെയിൽ പൈപ്പ് ലൈനിന് സ്ഥലമേറ്റെടുത്ത് നൽകുമെന്ന് മോദിക്ക് നൽകിയ വാക്കുപാലിച്ച് കേരള മുഖ്യൻ; ആദ്യഘട്ടത്തിലെ കൊച്ചി-കൂറ്റനാട് പൈപ്പ് ലൈൻ ജൂൺ 30ന് കമ്മിഷൻ ചെയ്യും

May 17, 2018 | 01:33 pm

കോഴിക്കോട്: കേരളത്തിൽ ജനവാസ കേന്ദ്രങ്ങളിലൂടെ ഉൾപ്പെടെ കടന്നുപോകുന്ന ഗെയ്ൽ പൈപ്പ് ലൈനിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഏറെക്കാലം മുമ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കലിൽ വലിയ പ്രതിരോധവുമായ...

പറക്കുംപാമ്പും പറക്കും ഓന്തും വിഹരിക്കുന്ന സ്ഥലം; ഹിമാലയത്തിൽ നിന്ന് ദേശാടനക്കിളികളും പറന്നെത്തുന്ന ജൈവോദ്യാനം; ബൊട്ടാണിക്കൽ ഗാർഡൻ വെട്ടിനിരത്തി മടപ്പള്ളി കോളേജിൽ സ്‌റ്റേഡിയം പണിയുന്നതിനെതിരെ ഉയരുന്നത് വലിയ പ്രതിഷേധം; ക്യാമ്പസിനകത്തെ മറ്റ് സ്ഥലങ്ങൾ സ്‌റ്റേഡിയത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധത്തിന്

May 17, 2018 | 08:38 am

കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനായി കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ജൈവ വൈവിധ്യ ഉദ്യാനം വെട്ടിനിരത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സ്‌...

മുൻവൈരാഗ്യം തീർക്കാൻ പരാതിക്കാരൻ കോടതിയെയും മാധ്യമങ്ങളെയും കബളിപ്പിക്കുന്നോ? കോഴിക്കോട് മലാപ്പറമ്പിലെ റിഗേറ്റ് ഗ്രൂപ്പിന്റെ സ്ഥലം വ്യാജപരാതി നൽകി തട്ടിയെടുക്കാൻ നീക്കമോ? ഗ്രൂപ്പിന്റെ നിയമവിധേയമായ കെട്ടിട നിർമ്മാണം തന്റെ വീടിനും കെട്ടിടങ്ങൾക്കും ഭീഷണിയെന്ന പരാതിക്കാരന്റെ വാദത്തിൽ തർക്കം മുറുകുന്നു

May 16, 2018 | 04:19 pm

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഗേറ്റ് ഗ്രൂപ്പിന്റെ സ്ഥലം വ്യാജ പരാതി നൽകി തട്ടിയെടുക്കാൻ ശ്രമം. കോഴിക്കോട് മലാപറമ്പിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം നി...

അമ്പുമല ആദിവാസി കോളനിയിലുള്ളവർക്ക് ഇനി ആനയെ പേടിക്കാതെ കിടന്നുറങ്ങാം; ലൈഫ്മിഷൻ പദ്ധതിയിൽ പെടുത്തി നിർമ്മിച്ച 22 വീടുകളുടെ താക്കോൽദാനം നടന്നു; വീടുകളുടെ നിർമ്മാണം പൂർത്തിയായത് ഒമ്പത് വർഷമായി മുടക്കി കിടന്ന ശേഷം; ആദിവാസികളുടെ പേരിൽ പണം കൈക്കലാക്കി മുങ്ങിയത് കോണ്ടാക്ടർമാരും

May 16, 2018 | 09:51 am

നിലമ്പൂർ: അമ്പുമല ആദിവാസി കോളനിയിലുള്ളവർക്ക് ഇനി ആനയെ പേടിക്കാതെ കിടന്നുറങ്ങാം. കോളനി വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനമായി സംസ്ഥാന സർക്കാറിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ പെടുത്തി നിർമ്മിച്ച 22 വീ...

പരാതി വാർത്തയായി കൈപൊള്ളുമെന്ന് വന്നതോടെ തിടുക്കത്തിൽ നടപടിയരുതെന്ന ലീഗിന്റെ വാക്കും കേട്ടില്ല; യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന കേസിൽ കുടുങ്ങിയ സമസ്ത ലീഗൽ സെൽ ചെയർമാൻ പി.എ.ജബ്ബാർ ഹാജിയെ പുറത്താക്കി; പ്രശ്‌നങ്ങളിലെ 'മധ്യസ്ഥൻ' പുറത്തായതോടെ സമസ്ത-ലീഗ് ബന്ധത്തിലും വിള്ളൽ

May 12, 2018 | 10:40 pm

കോഴിക്കോട്; ലൈംഗികാരോപണം നേരിടുന്ന പി എ ജബ്ബാർ ഹാജിയെ സമസ്ത ലീഗൽ സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കി. സമസ്തയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജി എഴുതിവാങ്ങാൻ ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത യോഗം തീര...

കോട്ടക്കലിൽ 70 മിറ്റർ നീളത്തിലും മൂന്നടിയോളം വീതിയിലുമായി 10 മീറ്റർ താഴ്‌ച്ചയിൽ ഭൂമിക്ക് വിള്ളൽ; കുഴൽ കിണറുകളുണ്ടാക്കിയ ആഘാതമാകാം വിള്ളലുണ്ടാക്കിയതെന്ന് പ്രാഥമിക നിഗമനം; ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശാനുസരണം സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ച് അധികാരികൾ

May 12, 2018 | 10:24 am

കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പെരുമണ്ണ ക്ലാരിയിൽ ഭൂമിയിൽ വിള്ളലുണ്ടാക്കിയതിന് കാരണം കുഴൽ കിണറുകളുണ്ടാക്കിയ ആഘാതമാകാമെന്ന് പ്രധാമിക നിഗമനം. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ 13ാം വാർഡിലെ ക...

ഇങ്ങനെയുമുണ്ടോ പകയും വേട്ടയാടലും! വാടക വീട്ടിൽ പോലും താമസിക്കാൻ അനുവദിക്കുന്നില്ല; ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയോട് പൊലീസ് ഭീഷണി; മകനെതിരായ കേസന്വേഷണത്തിന്റെ പേരിലും പീഡനം; തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരിൽ രാഷ്ട്രീയക്കാരും പൊലീസും നടത്തുന്ന വേട്ടയാടലിൽ ജീവിതം വഴിമുട്ടിയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

May 10, 2018 | 10:33 pm

മൂന്നാർ: പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതിയെ അവർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടണമെന്നാവശ്യപ്പെട്ട് വീട്ടുടമയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഗോമതിയെ വീട്ടിൽ നിന്നും പുറത്താക്കണമെന്നു...

ബല്ലേബാസ് യാ ഗേന്ദ്ബാസ്? മനസ്സിലായില്ലേ..ബാറ്റ്‌സ്മാനോ അതോ ബൗളറോ? അന്താരാഷ്ട്ര മൽസരങ്ങൾ ഇനി ചെങ്ങന്നൂരിലും വരും; ഹൊയ് ഹൊയ്..മനസ് നിറയെ നീന്തി കുളിക്കാം..വരട്ടാർ കുട്ടംപേരൂരാറുകളുടെ നവീകരണത്തിന് 20.4 കോടി; എൽഡിഎഫിന്റെ രസികൻ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

May 09, 2018 | 10:14 pm

ചെങ്ങന്നൂർ:' ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്. കണക്കൊക്കെ ഇനി സിമ്പിളായി പഠിക്കാം. സർക്കാർ സ്‌കൂളുകളൊക്കെ സ്മാർട്ടാകുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 103 കോടി രൂപ'. രസകരമായ ഈ പോസ്റ്റർ കാണാൻ ഉപതിരഞ്ഞെടുപ്...

Loading...

MNM Recommends