1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
22
Saturday

'രാഹുൽ ഗാന്ധിക്ക് അഞ്ചു ലക്ഷത്തിലധികം ഭൂരിപക്ഷം നിങ്ങൾ നൽകില്ലേ'; ഖുശ്‌ബുവിന്റെ കിടിലൻ ഡയലോഗ് കേട്ട് ആർപ്പ് വിളിച്ച് ജനം; ഈങ്ങാപ്പുഴയിൽ രാഹുലിനു വേണ്ടിയുള്ള ഖുശ്‌ബുവിന്റെ റോഡ് ഷോയ്ക്ക് വമ്പൻ വരവേൽപ്പ്; പ്രിയ താരത്തോടൊപ്പം സെൽഫിയെടുക്കാനും വൻ ജനത്തിരക്ക്

April 17, 2019 | 01:41 pm

താമരശ്ശേരി: അണികളെ ആവേശത്തേരിലേറ്റി പ്രമുഖ തെന്നിന്ത്യൻ നടി ഖുശ്‌ബുവിന്റെ റോഡ് ഷോ. ഈങ്ങാപ്പുഴയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടത്തിയ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാഹുൽ ഗാ...

വടകരയിൽ പ്രചരണ രംഗത്ത് കത്തി നിൽക്കുന്നത് അക്രമ രാഷട്രീയം തന്നെ; രക്തസാക്ഷി കുടുംബ സംഗമവുമായി യു.ഡി.എഫിനെ നേരിടാൻ എൽ.ഡി.എഫും; ബ്രിട്ടീഷ് ഭരണകാലത്ത് വെടിയേറ്റു മരിച്ച അബു-ചാത്തുക്കുട്ടി മുതൽ തൂണേരിയിൽ കൊല്ലപ്പെട്ട ഷിബിന്റെ കടുംബാംഗങ്ങളെ വരെ അണി നിരത്തി നാളെ കോട്ടപ്പറമ്പിൽ മഹാസംഗമം

April 17, 2019 | 01:23 pm

വടകര: പി.ജയരാജൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായത് മുതൽ മുഴങ്ങിക്കേട്ട അക്രമ രാഷട്രീയം തന്നെ പ്രചരണത്തിന്റെ അവസാന വാളുകളിലും ഇവിടെ കത്തി നിൽക്കുകയാണ്. ആർ.എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ, അരിയിൽ...

പി.ജയരാജൻ വടകരയിൽ ജയിക്കാൻ പാടില്ല; ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല; ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേല; ആർ.എംപി പ്രവർത്തകർ ഒറ്റക്കെട്ടായി കെ.മുരളീധരന്റെ പ്രചരണത്തിനുണ്ട്; പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു; വേണുവും ഹരിഹരിനും തമ്മിൽ ഭിന്നതയില്ല; പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടില്ല; കെ.കെ രമ മറുനാടനുമായ് നടത്തിയ പ്രത്യേക അഭിമുഖം

April 17, 2019 | 11:33 am

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ പിന്തുണക്കാ്നുള്ള തീരുമാനത്തെ തുടർന്ന് ആർഎംപിയിൽ ഭിന്നതയില്ലെന്ന് കെ കെ രമ. ഇതിൽ പ്രതിഷേധിച്ച് ആർഎംപി പ്രവർത്തകർ കൂട്ടുത്തോടെ പാർട്ടി വിട്ടു എന്നതൊക്കെ സിപ...

'കൊലപാതകിയെ കൊലപാതകിയന്നെല്ലാതെ സംസ്‌കൃതപദം ഉപയോഗിച്ച് പരമനഃപൂജനീയനെന്ന്' വിളിക്കണമൊയെന്ന് കെ. സി ഉമേഷ് ബാബു; ഇനി നഷ്ടപ്പെടാനൊന്നുമില്ലെന്നും കേസ് കാട്ടി പേടിപ്പിക്കേണ്ടെന്നും കെ.കെ രമ; മനുഷ്യത്വം തിരിച്ച് പിടിക്കാനുള്ള അവസരമാണ് കൈവന്നതെന്ന് ശുക്കൂറിന്റെ സഹോദരൻ ദാവൂദ്; ഇരകളുടെ സംഗമ വേദിയായി യു.ഡി.എഫ് അഭിഭാഷക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി; ഇരകൾക്ക് പിൻതുണയേകി ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം

April 16, 2019 | 10:12 pm

തലശ്ശേരി : ഫാസിസത്തിനുവേണ്ടി നിലകൊള്ളുന്ന ഒരാളും പാർലിമെന്റിൽ ഉണ്ടാവാൻ പാടില്ല. ഒരു പ്രദേശത്തെ ഏറ്റവും ഊർജ്ജ സ്വലരായ ചെറുപ്പക്കാരെ ഇല്ലായ്മ ചെയ്യാൻ സൈനിക രീതിയിൽ ഓപ്പറേഷൻ നടത്തി വധിച്ചു കളയുന്നത് ഫാസി...

കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനമനസ്സുണർത്തി കെ. മുരളീധരൻ; ആർ.എംപി നേതാവ് കെ.കെ രമ, ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, ശരത് ലാലിന്റെ പിതാവ് സത്യൻ, കൃപേഷിന്റെ പിതാവ് കൃഷ്ണൻ എന്നിവരെല്ലാം മുരളിയുടെ പ്രചാരണത്തിനെത്തി; വടകരയിലെ എംപിയെ കാണാൻ ജയിലിൽ വരേണ്ടതില്ലെന്ന് പ്രഖ്യാപനത്തിന് കൈയടി; ഹരിത പതാക വീശി മുരളിക്ക് എവിടെയും ലീഗിന്റെ താങ്ങ്; കത്തുന്ന വേനൽ ചൂടിലും തളരാതെ കൊലപാത രാഷ്ട്രീയം ചർച്ചയാക്കി കെ മുരളീധരന്റെ പര്യടനം

April 16, 2019 | 12:19 pm

വടകര: സിപിഎമ്മുകാർ അരുംകൊല ചെയ്ത ടി.പി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഉറ്റവരുടെ ആശീർവാദം ഏറ്റുവാങ്ങിയും ഗൃഹയോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാ...

ഗുജറാത്ത് കലാപകാലത്ത് വാളുയർത്തിപ്പിടിച്ച അശോക് മോച്ചിയും കൈകൂപ്പി വിതുമ്പിയ കുത്തബ്ദീൻ അൻസാരിയും വിഷു സദ്യയുണ്ടത് പി ജയരാജന്റെ കിഴക്കെ കതിരൂരിലെ വീട്ടിൽ; ഇവർ എത്തിയത് ജയരാജന് വോട്ടഭ്യർഥിക്കുന്ന കേക്കുമായി; ഇരുവരുമായി ജയരാജനുള്ളത് വർഷങ്ങൾ നീണ്ട ബന്ധം; മോദി ഉയർത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ജയിക്കണം; പി ജയരാജന്റെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങുമെന്നും ഗുജറാത്ത് കലാപത്തിലെ 'വേട്ടക്കാരനും' ഇരയും

April 16, 2019 | 11:39 am

വടകര: വിഷു ദിനത്തിൽ ക്ഷണിക്കാത വന്ന രണ്ട് അതിഥികളായിരുന്നു വടകര മണ്ഡലം ഇടതുസ്ഥാനാർത്ഥി പി.ജയരാജന്റെ കിഴക്കെ കതിരൂരിലെ വീടിനെ സജീവമാക്കിയത്. ജയരാജൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പ...

വടകരയിൽ തിരഞ്ഞെടുപ്പ് ഗോദായിലെ പോരാട്ടച്ചൂടിനൊപ്പം ഉയരുന്നത് 'കള്ളവോട്ട്' വിധി പറയുമോ എന്ന ആശങ്ക; തലശ്ശേരിയും കൂത്തുപറമ്പുമടക്കമുള്ള മേഖലകളിൽ സിപിഎം വ്യാപക കള്ള വോട്ടിന് ശ്രമം തുടങ്ങിയെന്നാരോപിച്ച് യുഡിഎഫ് രംഗത്ത്; ആരു വിജയിക്കുമെന്നത് പ്രവചനാതീതമായി നിൽക്കവേ വോട്ടു നില ഒരു ലക്ഷമെത്തിക്കാൻ കിണഞ്ഞ് ശ്രമിച്ച് ബിജെപി; തിരഞ്ഞെടുപ്പടുക്കുമ്പോൾ കണ്ണുകളെല്ലാം വടകരയിൽ തന്നെ

April 12, 2019 | 04:17 pm

വടകര: വടകരയിലെ പോരാട്ടത്തിന് ശക്തിയേറുന്നതിനിടെ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പും ഏറുകയാണ്. ഇവിടെ വ്യാപക കള്ള വോട്ട് നടക്കുമെന്ന് രാഷട്രീയ പാർട്ടികൾ ഭയക്കുന്നു. നാൾക്കുനാൾ കഴിയുമ്പോൾ പോരാട്ടം മുറുക...

അപകടത്തിൽപെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച് എൻഡിഎ സ്ഥാനാർത്ഥി; വടകരയ്ക്കടുത്ത് നാഷണൽ ഹൈവേയിൽ കാറുകൾ കൂടിയിടിച്ചുള്ള അപകടത്തിൽ പരുക്കേറ്റ ദമ്പതികൾക്ക് രക്ഷകനായത് വി.കെ സജീവൻ; ബാലുശേരി എരമംഗലം സ്വദേശികളായ ദമ്പതികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

April 11, 2019 | 05:09 pm

വടകര: അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വി.കെ.സജീവൻ. ഇന്നലെ രാത്രി നാഷണൽ ഹൈവേയിൽ കാറുകൾ തമ്മിൽ കൂട്ടിമുട്ടി അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടന്ന ബാലുശ്ശേ...

'പതിനേഴു കൊല്ലം ഭരിച്ച് മുടിച്ചു; പച്ചരി ആഴക്കു തിന്നിരിക്കുന്ന കോൺഗ്രസിന് വോട്ടില്ല'; കുയ്യാലി പാലത്തിന്റെ അടിത്തട്ടിൽ ഇന്നും കൺതുറന്ന് നിൽക്കുന്നത് അരനൂറ്റാണ്ട് പഴക്കമുള്ള ചുവരെഴുത്തുകൾ; 65ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓർമ്മകൾക്ക് ഇന്നും പത്തരമാറ്റ് തിളക്കം; 52 വർഷം പഴക്കമുള്ള പാലത്തിന്റെ സിമന്റ് പൊളിഞ്ഞിളകാൻ തുടങ്ങിയിട്ടും കാലത്തെ അതിജീവിച്ച വാക്കുകൾക്ക് ചെറുപ്പം തന്നെ

April 10, 2019 | 06:24 pm

വടകര : വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശ്ശേരിക്ക് സമീപം കുയ്യാലിപ്പാലത്തിന്റെ പാർശ്വങ്ങളിൽ അരനൂറ്റാണ്ടിലധികം പഴക്കമുള്ള ചുവരെഴുത്തുകൾ ഇന്നും മിഴിച്ച് നിൽക്കുന്നത് കാണാം. കാലത്തിനും കാലാവസ്ഥകൾക്കും മായ്ക്ക...

പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി കോഴിക്കോട്; ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജയിലിലായതിന്റെ കാരണം മോദി തന്നെ വിശദീകരിക്കും; ശബരിമല വിഷയം കത്തിച്ച് നിർത്തി വോട്ട് തേടാൻ ബിജെപി തീരുമാനം; വിജയ് സങ്കൽപ്പ റാലിയിൽ ആയിരങ്ങളെ അണിനിരത്താൻ തിരക്കിട്ട ശ്രമം; മലപ്പുറം കോഴിക്കോട് വടകര മണ്ഡലങ്ങളിലെ പ്രവർത്തകർ റാലിക്കെത്തുമെന്നും സൂചന

April 10, 2019 | 06:03 pm

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോഴിക്കോട്ടെ ബിജെപി പ്രവർത്തകർ ഒരുങ്ങുന്നു. ഏപ്രിൽ 12 ന് വെള്ളിയാഴ്ച കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിപുലമായ ഒരു...

കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രക്തസാക്ഷി പരിവേഷം നൽകാൻ യുഡിഎഫ് അനുകൂല അഭിഭാഷകർ രംഗത്ത്; കെ.കെ രമയെയും ശുക്കൂറിന്റെ സഹോദരനെയും ശുഹൈബിന്റെ പിതാവിനെയും ഒരേ വേദിയിൽ അണിനിരത്തും; രാഷട്രീയ നിരീക്ഷകനും കവിയുമായ കെ.സി ഉമേഷ് ബാബുവിനെയും ഇതേ വേദിയിൽ എത്തിക്കും; പി.ജയരാജൻ അക്രമ രാഷട്രീയത്തിന്റെ അപ്പോസ്തലനെന്ന ആരോപണത്തിന് കനം കൂട്ടാനും നീക്കം

April 09, 2019 | 06:41 pm

വടകര : കെ.കെ രമയെയും ഷുഹൈബിന്റെ പിതാവിനെയും ശുക്കൂറിന്റെ സഹോദരനെയും രംഗത്തിറക്കി യു.ഡി.എഫ് അനുകൂല അഭിഭാഷകർ കെ.മുരളീധരന്റെ പ്രചരണത്തിന് രക്തസാക്ഷി പരിവേഷം നൽകുന്നു. രാഷട്രീയ നിരീക്ഷകനും കവിയുമായ കെ.സി ...

ഒളി കാമറയിൽ ഒലിച്ചു പോയ രാഘവന്റെ പ്രതിഛായ വീണ്ടെടുക്കാൻ തന്ത്രങ്ങളും കുതന്ത്രങ്ങളുമായ് യു.ഡി.എഫ്; കോഴിക്കോടൻ മണ്ണിലെ പോരാട്ട ചൂടിൽ എം.കെ വിയർക്കുന്നു; വോട്ടർമാരുടെ മനംമാറ്റം യു.ഡി.എഫ് ക്യാമ്പിലെ ആവേശം കെടുത്തി; വിവാദം മുതലെടുത്ത് സിപിഎം മുന്നേറുന്നു

April 09, 2019 | 02:04 pm

കോഴിക്കോട് : ഒളി കാമറ വിവാദത്തോടെ കോഴിക്കോടൻ കാറ്റിന് ദിശ മാറി തുടങ്ങി. യു.ഡി.എഫ് ഏറെ പ്രതീക്ഷ അയർപ്പിച്ച ഹാട്രിക് വിജയം ലക്ഷ്യമിട്ട എം.കെ രാഘവന്റെ തേരോട്ടമാണ് കുരുക്ക് വീണ് മറിഞ്ഞ് വീണത്. നേരത്തെ തന്...

തിരഞ്ഞെടുപ്പാകുമ്പോൾ ഉഡായിപ്പുകൾക്കും പഞ്ഞമില്ല; വടകരയിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതായി ടി.വി ചാനലുകളിലുൾപ്പെടെ വാർത്ത; പ്രചാരണത്തിനിടെ വാർത്ത കേട്ട് ഞെട്ടി സ്ഥാനാർത്ഥി; യു.ഡി.എഫുകാർ പറ്റിച്ച പണിയെന്ന് മുസ്തഫ കൊമ്മേരി; മത്സരരംഗത്ത് ഉറച്ച് നിൽക്കുന്നതായി എസ്ഡിപിഐ

April 08, 2019 | 07:12 pm

വടകര: വടകര ലോകസഭാ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മുസ്തഫ കൊമ്മേരി മത്സര രംഗത്ത് നിന്ന് പിന്മാറിയതായും പത്രിക പിൻവലിച്ചതായും പ്രമുഖ മലയാള വാർത്താ ചാനലുകൾ വാർത്ത പുറത്ത് വിട്ടത് സ്ഥാനാർത്ഥിക്ക് പുലി...

സ്ഥാനാർത്ഥി ജയിലിലാണെങ്കിലും പ്രവർത്തകർ ഓരോരുത്തരും വോട്ടുറപ്പിക്കാൻ കളത്തിൽ; എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് വേണ്ടി അടിത്തട്ടിൽ ശക്തമായ പ്രചരണം നടത്താനൊരുങ്ങി ബിജെപി; അയ്യപ്പ വികാരം ആളിക്കത്തിയാൽ രണ്ടാം സ്ഥാനമെങ്കിലും ലഭിക്കുമെന്നും പ്രതീക്ഷ

April 08, 2019 | 04:40 pm

കോഴിക്കോട്: അയ്യന്റെ പേര് പറഞ്ഞ് പ്രസംഗിച്ച തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപിക്ക് പിടിവീണപ്പോൾ കോഴിക്കോട് അയ്യന്റെ പേരിൽ ജയിലിലടക്കപ്പെട്ട സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഇപ്പോൾ ചൂടേറിയ പ്രചരണം നട...

MNM Recommends

Loading...