1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
09
Monday

അവസാന ഓവറിൽ തോൽവി ഉറപ്പിച്ച് നിന്ന ഇംഗ്ലണ്ടിന് വരം പോലെ കിട്ടയത് ഓവർ ത്രോ സികസ്! ക്യാച്ചെടുത്തിട്ടും ബോൾട്ടിന്റെ കാലുകൾ ബൗണ്ടറിയിൽ തട്ടിയപ്പോൾ ലഭിച്ചത് നിർണായക ലൈഫും സിക്സും; രണ്ട് ടീമും അമ്പതോവർ ബാറ്റ് ചെയ്തിട്ടും ചാമ്പ്യന്മാരെ കണ്ടെത്താനാകാതെ 2019 ക്രിക്കറ്റ് ലോകകപ്പ്; ബാറ്റിങ് തകർച്ചയിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബെൻ സ്റ്റോക്സ് ജോസ് ബട്ലർ സഖ്യം; ലോകകപ്പ് ഫൈനലിൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവർ

July 14, 2019 | 11:40 pm

ലോഡ്‌സ് (ലണ്ടൻ): ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ സൂപ്പർ ഓവറിലേക്ക്. ന്യൂസിലാൻഡ് ഉയർത്തിയ 242 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് 50 ഓവറിൽ 241 റൺസ് മാത്രം നേടാനെ കഴിഞ്ഞുള്ളു. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയം 15...

ബാറ്റിങ് അനുകൂല പിച്ചിൽ ന്യൂസിലാൻഡിനെ പിടിച്ച് കെട്ടി ഇംഗ്ലീഷ് ബൗളർമാർ; ഫൈനലിൽ വലിയ ഇന്നിങ്‌സ് കളിക്കാൻ ആരുമില്ലാതെ കിവീസ്; സ്ലോഗ് ഓവറുകളിൽ വെടിക്കെട്ട് ഫിനിഷിങ്ങും നടന്നില്ല; ആശ്വാസമായി ഹെന്റി നിക്കോൾസിന്റെ അർധ സെഞ്ച്വറി മാത്രം; ഫൈനലിന്റെ ആദ്യ പാതി സ്വന്തമാക്കി ആതിഥേയർ; ക്രിസ് വോക്‌സിനും പ്ലങ്കറ്റിനും മൂന്ന് വിക്കറ്റ് വീതം; ആദ്യമായി ലോക ചാമ്പ്യന്മാരാകാൻ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം

July 14, 2019 | 07:16 pm

ലോഡ്‌സ് (ലണ്ടൻ): 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് ആണ് ന...

ഇന്ത്യയിൽ നിന്ന് രോഹിതും കോലിയും ബുംറയും; പാക്കിസ്ഥാനിൽ നിന്ന് ആരുമില്ല; ഓസ്‌ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മൂന്ന് താരങ്ങൾ വീതം; ബംഗ്ലാദേശിൽ നിന്ന് ഷക്കീബും ന്യൂസിലാൻഡിൽ നിന്ന് കെയിൻ വില്യംസണും; ബിബിസി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവൻ ഇങ്ങനെ; ഇതിൽ സ്പിന്നർ എവിടെയെന്ന് ചോദിച്ച് ക്രിക്കറ്റ് ആരാധകർ

July 14, 2019 | 05:42 pm

ലണ്ടൻ: ലോകകപ്പ് കിരീടം നേടി ക്രിക്കറ്റ് ലോകത്തിന്റെ ചക്രവർത്തിമാരാകാൻ ഇംഗ്ലണ്ടും ന്യൂസിലാൻഡും ലോർഡിസിൽ പോരാടുകയാണ്. ഓസ്‌ട്രേലിയ ഇന്ത്യ ഫൈനൽ ആണ് ആരാധകർ സെമി ലൈനപ്പായതിന് ശേഷം പ്രതീക്ഷിച്ചതെങ്കിലും ഇരു ...

നാല് വർഷം മുൻപ് അവർ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് രാജ്യത്തിന്റെ നായകരായി; ഇന്നത്തെ ഫൈനലിലും സാന്നിധ്യമറിയിച്ച് മൈക്കൾ ക്ലാർക്കും ബ്രണ്ടൻ മക്കല്ലവും; കമന്ററി ബോക്‌സിൽ താരങ്ങളായി `ബാസും` ` പപ്പും`; അതിനും മുൻപ് കപ്പുയർത്തിയ നായകൻ ഇപ്പോഴും കളിക്കളത്തിൽ; കൗതുകക്കാഴ്ചയായി ലോകകപ്പ് ഫൈനലിലെ കമന്ററി ബോക്‌സ്

July 14, 2019 | 05:26 pm

ലണ്ടൻ: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഫൈനൽ മത്സരം ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ കമന്ററി ബോക്‌സിൽ കളി പറയാനിരിക്കുന്ന രണ്ട് പേർ ഇതിനിടയിൽ ശ്രദ്ധേയരാവുകയാണ്. മുൻ ഓസ്‌ട്രേലിയൻ നായകൻ മൈ...

രണ്ടാം സെമിയിൽ ഓസീസിനെ അനായാസം മറികടന്ന് ഇംഗ്ലണ്ട് `ലയൺസ്`; 224 റൺസ് വിജയലക്ഷ്യം എത്തിപ്പിടിച്ചത് 8 വിക്കറ്റുകളും 17.5 ഓവറുകളും ബാക്കി നിൽക്കെ; ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പതറിയ പിച്ചിൽ ഫ്ളയിങ് സ്റ്റാർട് നൽകി ജെയ്സൺ റോയ് ജോണി ബെയ്സ്റ്റോ സഖ്യം; ആദ്യ ഇന്നിങ്സിൽ നിലവിലെ ചാമ്പ്യന്മാരെ എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാരും; ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടിയിട്ടില്ലാത്ത ടീമുകളും; ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട് ന്യൂസിലാൻഡ് കലാശപ്പോര്

July 11, 2019 | 09:48 pm

എഡ്ജിബാസ്റ്റൺ: 2019 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡ് - ഇംഗ്ലണ്ട് പോരാട്ടം. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ അനായാസം മറികടന്നാണ് ഇംഗ്ലണ്ട് ലോർഡ്‌സിൽ ഈ ഞായറാഴ...

2014ൽ ടി 20 ലോകകപ്പ് ഫൈനലിൽ തോറ്റു; 2015 ഏകദിന ലോകകപ്പിൽ തോറ്റത് സെമിയിൽ മാത്രം; 2016ൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായി സെമിയിൽ വീണു; 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനോട് നാണംകെട്ട തോൽവി വഴങ്ങി; ഇപ്പോൾ ന്യൂസിലാൻഡിനോട് തോറ്റ് വീണ്ടും സെമിയിൽ പുറത്ത്; ഒരു ഐസിസി കിരീടം കിട്ടിയിട്ട് ആറ് വർഷവും അഞ്ച് ടൂർണമെന്റും; ഇന്ത്യയുടെ പടിക്കൽ കലമുടയ്ക്ക്ൽ എന്ന് അവസാനിക്കും?

July 11, 2019 | 02:27 pm

മുംബൈ: 2011ൽ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ചരിത്രം ആവർത്തിക്കാൻ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ ലോകകപ്പ് യാത്ര സെമിയിൽ തോറ്റ് അവസാനിച്ചു. കഴിഞ്ഞ തവണയും ഇന്ത്യ സെമി ഫൈനലിൽ തോറ്റ് തന്നെയാണ് പുറത്തായത്. 2011...

റിസർവ് ദിനത്തിൽ 28 റൺസ് കൂടി ചേർത്ത് ന്യൂസിലാൻഡ്; തകർപ്പൻ ഫീൽഡിങ്ങുമായി കിവികളെ പിടിച്ച് നിർത്തി ജഡ്ഡു; കെയിൻ വില്യംസണും റോസ് ടെയ്‌ലർക്കും അർധസെഞ്ച്വറി; ബാറ്റിങ് ട്രാക്കിൽ ന്യൂസിലാൻഡിനെ ഇന്ത്യ ഒതുക്കിയത് 239 റൺസിന്; ഭുവനേശ്വർ കുമാറിന് മൂന്ന് വിക്കറ്റ്; ലോർഡ്‌സിലേക്കുള്ള ദൂരം 240 റൺസ്

July 10, 2019 | 03:30 pm

മാഞ്ചസ്റ്റർ: 2019 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ന്യൂസിലാൻഡിനെ വീഴ്‌ത്താൻ ഇന്ത്യക്ക് വേണ്ടത് 240 റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് ആണ് നേടി...

ആദ്യ സെമിയിൽ ടോസ് ഭാഗ്യം കെയ്ൻ വില്യംസന്; ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാൻഡ്; ഓരോ മാറ്റങ്ങൾ വീതം വരുത്തി ഇരു ടീമും; കുൽദീപിന് പകരം ചഹൽ; സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ; മാഞ്ചസ്റ്ററിൽ മഴ ഭീഷണി

July 09, 2019 | 02:47 pm

മാഞ്ചസ്റ്റർ: ലോകകപ്പിൽ ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് കിവീസ്. മഴ ഭീഷണി ഉള്ള മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാൽ പിച്ച് ഇത്‌പോലെ തന്നെ തുടരും എന്ന് പ്രത...

അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്‌ത്തിയിട്ടും സെമി കാണാതെ പാക്കിസ്ഥാൻ നാട്ടിലേക്ക് മടങ്ങി; 316 റൺസ് പിന്തുടർന്ന ബംഗ്ലാ നിര വീണത് 94 റൺസ് അകലെ; ആറ് വിക്കറ്റ് വീഴ്‌ത്തി തകർപ്പൻ പ്രകടനവുമായി യുവ താരം ഷഹീൻ ഷാ അഫ്രീദി; ഇമാം ഉൾ ഹഖിന് സെഞ്ച്വറി; ടീം തോറ്റിട്ടും ഷക്കീബിന് ലോകകപ്പ് റെക്കോഡ്

July 05, 2019 | 11:11 pm

ലണ്ടൻ: അവസാന മത്സരത്തിൽ വിജയിച്ചിട്ടും സെമി കാണാതെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്. ലോഡ്‌സിൽ നടന്ന മത്സരത്തിൽ 94 റൺസിനാണ് പാക്ക് വിജയം. ആറ് വിക്കറ്റ് വീഴ്‌ത്തിയ 19കാരൻ ഫാസ്റ്റ് ബൗളർ ഷഹീൻ ്ഫ്രീദിയ...

ഇമാം ഉൾ ഹഖിന് തകർപ്പൻ സെഞ്ച്വറി; ബാബർ അസമിന് സെഞ്ച്വറി നഷ്ടമായത് 4 റൺസിന്; പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. സെമിയിലെത്താൻ ബംഗ്ലാദേശിനെ 7 റൺസിന് ഓൾ ഔട്ടാക്കണം

July 05, 2019 | 07:16 pm

ലണ്ടൻ: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. ഇതോടെ പാക്കിസ്ഥാന്റ...

`ഇന്ത്യക്കാരെ നോക്കു എന്തൊരു സ്റ്റാമിനയാണ് അവർക്ക്`; സെഞ്ച്വറി അടിച്ചാൽ പോലും അവർ ഔട്ടാകുന്നില്ല; 70 റൺസ് അടിക്കുമ്പോൾ തന്നെ നമ്മുടെ താരങ്ങളുടെ ചാർജ് തീരുന്നു; ലോകകപ്പിൽ നിന്ന് പുറത്താകുന്ന പാക് ടീമിനെ കടന്നാക്രമിച്ച് ആരാധകർ; നാട്ടിൽ തിരിച്ചെത്തുന്ന സർഫറാസിനും കൂട്ടർക്കും സമയം നന്നല്ല; അത്ര മോശമാക്കിയില്ലെന്ന് പറഞ്ഞ് പിന്തുണച്ച് മുൻ നായകനും

July 04, 2019 | 08:37 pm

ലണ്ടൻ: ഈ ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ 99.99% അവസാനിച്ച് കഴിഞ്ഞു. 1992 ലോകകപ്പുമായി നിരവധി സാമ്യങ്ങളുമായിട്ടായിരുന്നു പാക് മുന്നേറ്റം. പക്ഷേ തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ആതിഥേയരായ ഇംഗ്ലണ്ട്...

ഒടുവിൽ ഈ ലോകകപ്പിൽ ടീം ഇന്ത്യയും വീണു; ഇംഗ്ലണ്ടിനോട് തോറ്റത് 31 റൺസിന്; പാഴായത് രോഹിതിന്റെ സെഞ്ച്വറിയും കോലിയുടെ അർധ സെഞ്ച്വറിയും; എല്ലാ ബാറ്റ്‌സ്മാന്മാർക്കും നല്ല തുടക്കം കിട്ടിയെങ്കിലും വിനയായത് അതിവേഗ സ്‌കോറിങ്ങിന് ആരും മുതിരാത്തത്; ഇന്ത്യൻ തോൽവിയോടെ തുലാസിലായത് പാക്കിസ്ഥാന്റെ സെമി മോഹങ്ങളും; പ്രാഥമിക റൗണ്ട് അവസാനത്തിലേക്ക് അടുക്കുമ്പോഴും സെമിയുറപ്പിച്ചത് ഓസ്‌ട്രേലിയ മാത്രം; സെഞ്ച്വറി വീരൻ ബെയ്‌സ്റ്റോ കളിയിലെ കേമൻ

June 30, 2019 | 11:32 pm

എഡ്ജ്ബാസ്റ്റൺ:ഒടുവിൽ അത് സംഭവിച്ചു. ഈ ലോകകപ്പിൽ ഇന്ത്യ തോറ്റു. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനോട് 31 റൺസിനാണ് ഇന്ത്യ തോറ്റത്. ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്തിയപ്പോൾ ഇന്ത്യൻ ത...

`ഞങ്ങളുടെ അയൽക്കാരായ ഇന്ത്യ ഇന്ന് ജയിക്കണേ ദൈവങ്ങളേ`; വഴിമുടക്കികളായി നിൽക്കുന്ന ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്യ് ചേട്ടന്മാരെ എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ; ചരിത്രത്തിലാദ്യമായി പാക് ജനത ഇന്ത്യൻ ജയത്തിനായി പ്രാർത്ഥിക്കുന്നത് ലോകകപ്പിൽ ആയുസ്സ് നീട്ടിയെടുക്കാൻ; ഇന്ത്യ തോറ്റാൽ പാക്കിസ്ഥാന് പെട്ടിയെടുത്ത് വീട്ടിൽ പോകാം; ജയിച്ചു വരാൻ ഇന്ത്യക്ക് ആശംസ നേരുമ്പഴും മനഃപൂർവ്വം തോറ്റുകൊടുക്കുമെന്നും പാക് മുൻ താരങ്ങളുടെ ആശങ്ക

June 30, 2019 | 03:41 pm

എഡ്ജ്ബാസ്റ്റൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്നല്ല ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകൾ ആരോട് ഏറ്റുമുട്ടിയാലും ഇന്ത്യ തോക്കണം എന്ന് പാക്കിസ്ഥാനും പാക്കിസ്ഥാൻ തോൽക്കണം എന്ന് ഇന്ത്യക്...

ടീം ഇന്ത്യയുടെ വിജയകുതിപ്പ് തടയാൻ കരീബിയൻ കരുത്തന്മാർക്കുമായില്ല; മാഞ്ചസ്റ്ററിൽ വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ടത് 143 റൺസിന്; ബാറ്റിങ് അൽപ്പമൊന്ന് പാളിയെങ്കിലും വീണ്ടും കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളർമാർ; മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്; കോലിപ്പടയുടെ വിജയം 125 റൺസിന്; അഫ്ഗാനും സൗത്താഫ്രിക്കയ്ക്കും പിന്നാലെ വിൻഡീസും ലോകകപ്പിന് പുറത്ത്; സെമി ഫൈനൽ സ്‌പോട്ടിന് ഒരു പോയിന്റ് മാത്രം അകലെ നീലപ്പട; കിങ് കോലി കളിയിലെ കേമൻ

June 27, 2019 | 10:22 pm

മാഞ്ചസ്റ്റർ: ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇന്ന നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ 125 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 34.2 ഓവറിൽ...

MNM Recommends