മലപ്പുറം സ്വദേശിയും പത്തനംതിട്ടക്കാരിയും വിവാഹിതരാകാൻ എത്തിയപ്പോൾ രജിസ്ടർ കച്ചേരി അടച്ച നിലയിൽ; ഹർത്താലനുകൂലികൾ രജിസ്ടർ ഓഫീസ് പൂട്ടിച്ചെന്നറിഞ്ഞപ്പോൾ വിളിച്ചത് സ്ഥലം എംഎൽഎയെ; മുൻ കെപിസിസി അംഗമായ എംഎൽഎ ഫോൺ കറക്കിയപ്പോൾ ഹർത്താൽ അനുകൂലികൾ തന്നെ വിവാഹം നടത്തിപ്പുകാരായി; ഹർത്താൽ വില്ലനാകാതെ താനൂരിൽ സബിലാഷും മെറിൻ മേരിയും ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത് ഇങ്ങനെ
മലപ്പുറം: ഹർത്താൽ ദിനത്തിൽ മുടങ്ങിപ്പോകേണ്ടിയിരുന്ന വിവാഹം എംഎൽഎയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ശ്രമഫലമായി നടത്താൻ സാധിച്ച സന്തോഷത്തിലാണ് വിവാഹിതരായ നവദമ്പതികൾ. ഹർത്താൽ അനുകൂലികൾ ആദ്യം രജിസ്റ്റ്രാർ ...
ഹർത്താൽ പ്രഖ്യാപനമറിയാതെ മലപ്പുറം 'സജീവമായി'; കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധയിടങ്ങളിൽ സംഘർഷം; കെഎസ്ആർടിസി-പ്രൈവറ്റ് ബസുകൾക്ക് നേരെ ആക്രമണം; തിരൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ബസ് യാത്ര തുടർന്നത് പൊലീസ് സ്ഥലത്തെത്തിയതോടെ
മലപ്പുറം: കാസർകോട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ മലപ്പുറത്ത് വിവിധയിടങ്ങളിൽ സംഘർഷം. കടകമ്പോളങ്ങളും വാഹനങ്ങളും തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക...
അമർ രഹേ.. അമർ രഹേ.. പിറന്ന നാടിൻ മാനം കാക്കാൻ ജീവൻ നൽകിയ യോദ്ധാവേ; വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരിൽ എത്തിച്ചപ്പോൾ മുഴങ്ങിയ മുദ്രാവാക്യം വിളികൾ ഇങ്ങനെ; 15 മിനിറ്റ് പൊതുദർശനത്തിന് വെച്ചപ്പോൾ വീരപുത്രന് ആദരാജ്ഞലി അർപ്പിക്കാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി ഇ പി ജയരാജൻ പുഷ്പ്പ ചത്രം അർപ്പിച്ചു; ലക്കിടിയിൽ പൊതുദർശനത്തിന് വെച്ച ശേഷം തൃക്കരിപ്പറ്റയിൽ സംസ്കരിക്കും
കരിപ്പൂർ: അമർ രഹേ.. അമർ രഹേ.. പിറന്ന നാടിൻ മാനം കാക്കാൻ ജീവൻ നൽകിയ യോദ്ധാവേ.. നിനക്ക് മരണമില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ.. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വിവി വസന്തകുമാറിന്റെ മൃതദേഹ...
വീട്ടിൽ തിരികെ കയറാൻ കഴിഞ്ഞതോടെ മക്കളെ കാണാൻ വേണ്ടിയുള്ള നിയമപോരാട്ടത്തിൽ കനകദുർഗ്ഗ; ഭർത്താവ് മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു; പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി കമ്മീഷണർ കെ മോഹൻകുമാർ; ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനമെടുത്ത ഭർത്താവ് കൃഷ്ണനുണ്ണി വിവാഹ മോചനത്തിന്റെ വഴിയിലും
മലപ്പുറം: ഭർതൃവീട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചതിനു പിന്നാലെ മക്കളെ കാണാൻ നിയമപോരാട്ടം നടത്തി കനകദുർഗ. ശബരിമല പ്രവേശനത്തിനു പിന്നാലെ കുടുംബത്തിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെയാണ് മക്കളെ കാണാൻ ഭർത്താ...
ഒരു മാസം കഴിഞ്ഞിട്ടും എടപ്പാൾ ഓട്ടത്തിലെ ആ ബൈക്കുകൾ ഇപ്പോഴും അനാഥം! ഉപേക്ഷിച്ച ബൈക്കുകൾ തേടി ആരും ചങ്ങരംകുളം പൊലീസിൽ എത്തിയില്ല; ആർ.സി ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് ഭയന്ന് പോയത് പോകട്ടെ എന്ന നിലപാടിൽ പലരും; രക്ഷിക്കാമെന്നേറ്റ നേതാക്കളും ഉൾവലിഞ്ഞതോടെ വെട്ടിലായത് രക്തത്തിളപ്പിൽ തെരുവിൽ ഇറങ്ങിയ അണികൾ
മലപ്പുറം: സംഘ്പരിവാർ ഹർത്താലിൽ എടപ്പാൾ ടൗണിൽ ഉപേക്ഷിച്ച ബൈക്കുകൾ തേടി ഇപ്പോഴും ആളെത്തിയില്ല. പലരും ഒളിവിൽ കഴിയുകയാണ്. അക്രമം അഴിച്ചുവിട്ട ഹർത്താൽ അനുകൂലികളെ കിട്ടിയില്ലെങ്കിൽ ആർ.സി ഉടമെക്കെതിരെ കേസെടു...
ചെമ്മാട് ദാറുൽ ഹുദയിലെ സിബാഖ് കലോത്സവത്തിൽ നാടക ഷോർട്ട് ഫിലിം മത്സരം; ഖേദപ്രകടനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ
മലപ്പുറം: ചെമ്മാട് ദാറുൽ ഹുദയിലെ സിബാഖ് കലോത്സവത്തിൽ നാടക, ഷോർട്ട് ഫിലിം മത്സരത്തെ തുടർന്ന് ഖേദപ്രകടനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. ഇനി ഉണ്ടാകില്ലെന്നും മറ്റു ക്യാമ്പസിലെ കുട്ടികളാണ് ഇസ്ലാമിന് ...
60 ശതമാനം ന്യൂനപക്ഷങ്ങളുള്ള മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തവണ പരിഗണിച്ചതും തിരുവിതാംകൂറുകാരെ; ഇനിയെങ്കിലും മലബാറിൽ നിന്നുള്ളവരെ പരിഗണിക്കണം; സ്വന്തം വീട്ടിൽ ആളുണ്ടായിരിക്കെ അയൽ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പരിപാടി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമെന്ന് നാസർ ഫൈസി; എം.ഐ ഷാനവാസിന്റെ മകൾ അമീന വയനാട് സ്ഥാനാർത്ഥിയാവുന്നതിനെ എതിർത്ത് സമസ്തയും രംഗത്ത്
മലപ്പുറം: വയനാട് സീറ്റിനെ ചൊല്ലിയുള്ള യുഡിഎഫിലെ തർക്കം അവസാനിക്കുന്നില്ല. എം.ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് എതിർപ്പ് ശക്തമായിരിക്കുന്നത്. കെ.എസ്.യു,...
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു; തിരൂർ ജില്ല ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ ലോങ് മാർച്ച്; രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ആവശ്യം
മലപ്പുറം: ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ. മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.സി നസീർ നയിക്കുന്ന ലോംങ്ങ് മാർച്ച് രണ്ടാം ദിവസം. ജനസാന്ദ്രത മൂലം വ...
മൂന്നാം സീറ്റിനായി സമ്മർദ്ദം മുറുക്കുന്നതിനിടെ മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാർത്ഥി നിശ്ചയത്തിൽ വ്യക്തമായ ധാരണയുമായി ലീഗ് ഒരുപടി മുന്നിൽ; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും വീണ്ടും മാറ്റുരയ്ക്കാൻ സാധ്യത; മൂന്നാം സീറ്റ് കിട്ടിയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് നോട്ടം; സർവസ്വതന്ത്രനെ തിരഞ്ഞുള്ള നെട്ടോട്ടത്തിൽ സിപിഎമ്മും ഇടതുമുന്നണിയും; മലപ്പുറത്ത് സീറ്റ് ചർച്ചകൾ സജീവമാകുന്നത് ഇങ്ങനെ
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ ഇരു മുന്നണികളും സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമായിരിക്കുകയാണ്. മലപ്പുറം, പൊന്നാനി, വയനാട് പാർലമെന്റ് മണ്ഡലങ്ങളുടെ ഭൂപ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ...
അഞ്ചുകോടിയുടെ ഓൺലൈൻ തട്ടിപ്പ്: സംഘത്തലവൻ കാമറൂൺ സ്വദേശി പിടിയിൽ; താമസസ്ഥലം അടിക്കടി മാറിയ ഹൈടെക് മോഷ്ടാവിനെ വലയിലാക്കാൻ പാടുപെട്ടെന്ന് മഞ്ചേരി പൊലീസ്; ആറുമാസത്തിനിടെ കേസിൽ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം എട്ടായി
മലപ്പുറം: സൈബർ തട്ടിപ്പ് കേസിൽ സംഘ തലവനായ കാമറൂൺ സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയിൽ. ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന കാമറൂൺ നോർത്ത് വെസ്റ്റ് ...
ആവേശം അതിരുകടന്നപ്പോൾ പൊലീസുകാരെ തലങ്ങും വിലങ്ങും മർദ്ദിച്ചു; ഏഴോളം പൊലീസുകാരെ ക്രൂരമായി തല്ലിച്ചതച്ച ബിജെപി പ്രവർത്തകൻ പൊലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരിക്കുന്ന അരുൺ ; ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആർഎസ്എസ് പൊന്നാനി താലൂക്ക് കാര്യവാഹകും പിടിയിൽ; കൊലപാതകശ്രമ വകുപ്പ് ചുമത്തിയതോടെ അരുണിന്റെ പൊലീസ് യൂണിഫോം സ്വപ്നം ത്രിശങ്കുവിൽ
മലപ്പുറം: ഹർത്താൽ ദിനത്തിൽ പൊലീസിനെ അതിക്രൂരമായി മർദിച്ചയാൾ പൊലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരിക്കുന്ന ബിജെപി പ്രവർത്തകൻ. മുഖ്യ സൂത്രധാരൻ ആർഎസ്എസ് പൊന്നാനി താലൂക്ക് കാര്യവാഹകും. കൊലപാതകശ്രമം അടക്ക...
ഹർത്താലിൽ നാടു മുഴുവൻ വലഞ്ഞപ്പോൾ ജനജീവിതത്തെ സാരമായി ബാധിക്കാതെ മലപ്പുറം; കടകൾ തുറന്നതും വാഹനമോടിയതും ആശ്വാസമായി; ആഘോഷപ്പൊലിമ കുറയാതെ ജൂവലറി ഉദ്ഘാടനം വരെ; മുഖംമൂടി ധരിച്ച് കല്ലേറും ബോംബേറും നടത്തിയവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി; നിരവധി ബിജെപി ആർ.എസ്എസ് പ്രവർത്തകർ പിടിയിൽ
മലപ്പുറം: ശബരിമല കർമ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിൽ നാടു മുഴുവൻ വലഞ്ഞപ്പോൾ മലപ്പുറത്ത് ഹർത്താൽ കാര്യമായി ഏറ്റില്ല. ജില്ലയിലെ മിക്ക നഗരങ്ങളിലും കടകമ്പോളങ്ങൾ തുറന്നു. ചെറുകിട വാഹനങ്ങൾ രാവില...
മലപ്പുറത്ത് ന്യൂനപക്ഷ സംരക്ഷകരുടെ `മത്സരം` കടുക്കുന്നു; മുത്തലാഖിനെ തള്ളാനും കൊള്ളാനും കഴിയാതെ ഇടത് പാർട്ടികൾ; കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് നേട്ടമാക്കാനുറച്ച് സിപിഎമ്മും മറ്റു മുസ്ലിം പാർട്ടികളും; മലപ്പുറം എംപിയുടെ മണ്ഡലത്തിലേക്ക് മാർച്ചും; ചന്ദ്രികയുടെ പ്രതിസന്ധി പരിഹരിക്കാൻ സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കേണ്ടതുകൊണ്ടെന്ന് വിശദീകരണം നൽകി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുത്തലാഖ് ബിൽ പാസാക്കിയ ദിവസം ലീഗ് എംപി പി.കെ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് വിവാദമായത് നേട്ടമാക്കാനുറച്ച് സിപിഎമ്മും മറ്റു മുസ്ലിം പാർട്ടികളും. വിഷയത്തിൽ ലീഗിനകത്തും പുറത്തും ച...
കാർ വാടകയ്ക്കെടുത്ത് കറങ്ങി നടന്ന് ബസുകളിലെ ബാറ്ററി മോഷ്ടിച്ച് വിറ്റ് ആർഭാട ജീവിതം; അന്യ സംസ്ഥാനങ്ങളിൽ നിന്ന് ബൈക്ക് കടത്തി കേരളത്തിൽ വിൽപ്പനയും; ഒന്നരലക്ഷം രൂപയുടെ രണ്ടുബുള്ളറ്റുകളുമായി രണ്ടു യുവാക്കൾ മഞ്ചേരി പൊലീസിന്റെ പിടിയിൽ
മലപ്പുറം: അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കൾ മഞ്ചേരി പൊലീസിന്റെ പിടിയിൽ. കുടക് സ്വദേശി സൈനുൽ ആബിദ്, മഞ്ചേരി ഇരുമ്പുഴി സ്വദേശിയായ ചാലിൽ കിഴങ്ങു തൊടി ശഫീഖ് എന്നിവരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. അന്യ സ...
മലപ്പുറത്തെ തീരപ്രദേശത്ത് വീണ്ടും അജ്ഞാത സംഘത്തിന്റെ തീവെപ്പ്; തുടർച്ചയായി ലീഗ് പ്രവർത്തകരുടെ വാഹനങ്ങൾ കത്തി നശിച്ച പറവണ്ണയിൽ ഇന്ന് പുലർച്ചെ ചാമ്പലാക്കിയത് സിപിഎം പ്രവർത്തകരുടെ അഞ്ച് ഓട്ടോറിക്ഷകൾ; ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഇടപെട്ട് പുനഃസ്ഥാപിച്ച സമാധാന ശ്രമങ്ങൾ തകരുന്നത് പൊലീസിന്റെ അനാസ്തയെന്ന് ആക്ഷേപം
മലപ്പുറം: ലീഗ്-സിപിഎം സംഘർഷം വർഷങ്ങളായി നിലനിന്നിരുന്ന ജില്ലയുടെ തീരപ്രദേശത്ത് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ അജ്ഞാതരുടെ തീക്കളി തുടരുന്നു. പറവണ്ണ ആലിൻചുവട്, റഹ്മത്താബാദ് പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവ...