1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിലായി; മദ്രസയിലേക്ക് പോകുകയായിരുന്ന 11 കാരനെ മുഹമ്മദ് സൽമാൻ കാറിൽ കയറ്റിക്കൊണ്ടുപോയത് സഹായം അഭ്യർത്ഥിച്ച്; രാവിലെ ഏഴരയ്ക്ക് കാറിൽ കയറ്റിയ യുവാവ് തിരികെ കൊണ്ടു വിട്ടത് പത്തരയോടെ; കുട്ടിയെ കാറിൽ കയറ്റിയതിന്റെ ഉദ്ദേശം വ്യക്തമാകാതെ വീട്ടുകാരും പൊലീസും

July 04, 2019 | 09:58 pm

കോഴിക്കോട്: നടുവണ്ണൂർ കക്കഞ്ചേരിയിൽ മദ്രസയിലേക്ക് പോവുകയായിരുന്ന 11 വയസ്സുകാരനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു. അത്തോളി രാരോത്ത് ദാറുൽ മിന വീട്ടിൽ മുഹമ്മത് സൽമാൻ (22) ആണ്...

വന്യജീവി ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെടുന്നത് പ്രതിവർഷം 20 പേർ മാത്രമെന്ന് മന്ത്രി കെ രാജു പറഞ്ഞത് നിയമസഭയിൽ; വനം വകുപ്പ് നൽകിയ വിവരാവകാശ രേഖ അനുസരിച്ച് കൊല്ലപ്പെടുന്നത് നൂറോളം പേർ; നിയമസഭയിൽ കളവ് പറഞ്ഞതല്ലെങ്കിൽ കൊല്ലപ്പെടുന്നവരുടെ യതാർത്ഥ കണക്കുകൾ വകുപ്പ് മന്ത്രി പോലും അറിയാതെ പോകുന്നത് ഉദ്യോഗസ്ഥർ കണക്കുകൾ മറച്ചുവെക്കുന്നതുകൊണ്ട്; മൃഗങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും ലഭിക്കാതെ വനാതിർത്തികളിലെ മനുഷ്യർ

July 02, 2019 | 01:38 pm

കോഴിക്കോട്: കേരളത്തിൽ പ്രതിവർഷം വന്യജീവി ആക്രമണത്തിൽ ഇരുപത് പേർ കൊല്ലപ്പെടുന്നുവെന്നാണ് ഈ മാസം 18ന് നിയമസഭയിൽ വനംവകുപ്പുമന്ത്രി കെ. രാജു പറഞ്ഞത്. എന്നാൽ പ്രതിവർഷം ശരാശരി നൂറോളം പേർ വന്യജീവി അക്രണത്തിൽ...

'അമ്മിണിപ്പിള്ള': പ്രസക്തമായ ഒരു പ്രമേയത്തിൽ എടുത്ത ലളിതമായൊരു സിനിമ; നവാഗതരുടെത് എന്ന നിലയിൽ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല; അതിനപ്പുറം അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുത്; ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ; ആസിഫ് അലിയുടേത് സമീപകാലത്തെ മികച്ച കഥാപാത്രം

July 02, 2019 | 12:46 pm

വിവാഹ മോചനങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. നിസ്സാര കാര്യങ്ങൾക്ക് പോലും വളരെയെളുപ്പം ബന്ധം പിരിയാൻ ഭാര്യാഭർത്താക്കന്മാർ തയ്യാറാവുന്നു. ഇത്തരമൊരു കാലത്ത് ഏറെ പ്രസക്തമായൊരു പ്രമേയവുമായാണ് ദിൻജിത്ത് അയ്യത്ത...

ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റവർക്ക് വീണ്ടും ലൈസൻസ്; 2013ൽ ജില്ലാ കലക്ടർ ആജീവനാന്തം റദ്ദാക്കിയ ലൈസൻസ് സർക്കാർ പുനഃസ്ഥാപിച്ചു നൽകിയെന്ന് ആക്ഷേപം; കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ ജില്ലാ സപ്ലൈ ഓഫീസറെ ഉപരോധിച്ചു

July 01, 2019 | 09:36 pm

കോഴിക്കോട്: ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റതിനാലാണ് വത്സമ്മ ജോസഫ് ലൈസൻസിയായ കക്കയം എ ആർ ഡി 226 റേഷൻ കടയുടെ ലൈസൻസ് അന്നത്തെ കലക്ടർ എൻ പ്രശാന്ത് റദ്ദാക്കിയത്. 88,000 രൂപ ...

രണ്ടാഴ്ചത്തെ ലോക്സഭ കണ്ടപ്പോൾ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശങ്ക; ചിലർ ചില ദൈവങ്ങളെ സ്വന്തമാക്കി വെച്ചിരിക്കുകയാണ്; ബംഗാളിലും ത്രിപുരയിലും പടർന്ന 'കാൻസർ' കേരളത്തിലെത്താൻ അധികതാമസമില്ലെന്നും കെ.മുരളീധരൻ

June 29, 2019 | 08:39 pm

കോഴിക്കോട്: രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്റുവാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എംപി. ചരിത്രം തിരുത്താനുള്ളതല്ല. ചരിത്രയാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന...

ഡ്യൂപ്പില്ലാതെ തീപ്പൊള്ളലേറ്റതിന് പിന്നാലെ വീണ്ടും അപകടകരമായി ഷൂട്ടിങ് ലൊക്കേഷനിൽ ടൊവീനോ; ഇത്തവണ ഷൂട്ടിങ് അപകടകരമായ കടൽപ്പാലത്തിൽ; പാലത്തോളമുയരുന്ന തിരമാലകളും കനത്ത മഴയുമുള്ളപ്പോൾ; നായികയെ കരയ്ക്ക് കയറ്റുന്ന ദൃശ്യം ഷൂട്ട് ചെയ്തത് ലൈഫ് ജാക്കറ്റോ സുരക്ഷാ ബോട്ടോ ഇല്ലാതെ

June 26, 2019 | 05:22 pm

കോഴിക്കോട്: വലിയ അപകട ഭീഷണി നിലനിൽക്കുന്ന പൊളിഞ്ഞ കടൽപ്പാലത്തിൽ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ സിനിമാ ഷൂട്ടിങ്. കനത്ത മഴയും വൻ തിരമാലകളുമുള്ളപ്പോഴാണ് പൊളിഞ്ഞ് അപകടാവസ്ഥയിലായ പാലത്തിന് മുകളിൽ ഷൂട്ടിങ...

സംസാരിച്ചിരിക്കുമ്പോൾ മുമ്പെവിടെയോ കണ്ട പരിചയമുണ്ടെന്ന് സി.ഒ.ടി.നസീർ; നേരത്തെ കണ്ടിട്ടില്ലെന്നും പത്രത്തിൽ കണ്ട് അറിയാമെന്നും സുധീറും മിനികയും; ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ സംഭവം വീണ്ടും മിന്നിമറഞ്ഞപ്പോൾ അത്ഭുതം കൂറി എല്ലാവരും; പിണറായിയുടെ 'ഇമ്മിണി വല്യവീട്' വിവാദമായപ്പോൾ സത്യാവസ്ഥ തേടിപ്പോയതിന് പാർട്ടി നടപടി നേരിട്ട സുധീർ ഇന്ന് ആർഎംപിയിൽ; അന്ന് ഫോട്ടോ എടുത്ത് കുടുക്കിയത് നസീറും; അന്നത്തെ വേട്ടക്കാരൻ ഇന്നത്തെ ഇരയായപ്പോഴുള്ള അപൂർവ കൂടിക്കാഴ്ച

June 25, 2019 | 09:52 pm

കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ ഇന്ന് ക്രൂരമായി അക്രമിക്കപ്പെട്ട് ചികിത്സയിലാണ്. സിപിഎം നേതാവും എംഎൽഎയുമായ ഷംസീർ വരെ ഈ കേസിൽ സംശയിക്കുന്നവരുടെ ലിസ്റ്റിലാണ്. മെയ് പതി...

'സാക് ഏജൻസി' കൃഷ്ണൻകുട്ടിയിൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയത് മകൾക്ക് ചൈനയിൽ മെഡിസിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നേറ്റ്; അത് നടക്കാതെ വന്നപ്പോൾ വീണ്ടും ആറരലക്ഷം രൂപ കൂടി വാങ്ങി പൂജയ്ക്ക് യുക്രയിനിൽ അഡ്‌മിഷൻ തരപ്പെടുത്തിയത് ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ; പണം തിരികെ ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കളക്ടർ ഇടപെട്ടതോടെ സ്ഥാപനം പൂട്ടി മുങ്ങി പാർടണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും

June 25, 2019 | 03:11 pm

കോഴിക്കോട്: ഒന്നും രണ്ടുമല്ല ഒമ്പതര ലക്ഷം രൂപയാണ് മകളുടെ ഉപരിപഠനത്തിന് സഹായിക്കാം എന്ന് പറഞ്ഞ് എജ്യുക്കേഷണൽ ഏജൻസി കൃഷ്ണൻകുട്ടിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടിയവർ സ്ഥാപനവും പൂട്ടി മുങ്ങി. കണ്ടെത്ത...

മാതൃഭൂമി ഓഫീസ് സന്ദർശിച്ച മുരളീധരനെതിരെ പ്രതിഷേധവുമായി ജന്മഭൂമി; മുഖ്യമന്ത്രിക്കും ഗഡ്കരിക്കുമൊപ്പമുള്ള ചിത്രത്തിൽ നിന്ന് വി മുരളീധരനെ വെട്ടിമാറ്റി ബിജെപി മുഖപത്രം; `മീശ` വിവാദം മറന്ന് മാതൃഭൂമിയെ സുഖിപ്പിക്കാൻ പോയത് പൊറുക്കാനാകില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ; കേന്ദ്ര മന്ത്രിയെ അപമാനിച്ചതിനെതിരെ മുരളീധര വിഭാഗവും

June 20, 2019 | 08:33 pm

കോഴിക്കോട്: മറ്റെല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചപ്പോഴും പ്രധാനപ്പെട്ടൊരു ഫോട്ടോയിൽ നിന്ന് കേന്ദ്ര മന്ത്രി വി മുരളീധരനെ വെട്ടിമാറ്റി ഫോട്ടോ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവ...

റാഗിംഗിന്റെ പേരിൽ പഠനം മുടങ്ങിയ ആതിരയ്ക്ക് പിന്തുണയുമായി വിവധ സംഘടനകൾ; വിദ്യാർത്ഥിനിക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് റവല്യൂഷണറി യൂത്ത്; വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ഏജന്റുമാർക്കെതിരെയും കോളേജുകൾക്കെതിരെയും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ

June 18, 2019 | 12:57 pm

കോഴിക്കോട്:വിദ്യാഭ്യാസ കച്ചവട ലോബിയുടെ ധാർഷ്ഠ്യം കാരണം തുടർ പഠനം മുടങ്ങിയ ആതിരയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകൾ. ആതിരയ്ക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് റവല്യൂഷണറി യൂത്ത് നേതാക്കൾ ആവശ്യപ്പെ...

കാർട്ടൂൺ വിവാദത്തിൽ സിപിഎമ്മും പു.ക.സയുമെല്ലാം മൗനം തുടരുമ്പോൾ കാർട്ടൂണിസ്റ്റിനെ പിന്തുണച്ച് സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി; വിഷയം ന്യൂനപക്ഷ വികാരം വ്രണപ്പെടലാവുമ്പോൾ 'മീശ'വിവാദ കാലത്തെ ആവിഷ്‌ക്കാര സ്വാന്ത്ര്യവാദികളെ കാണാനില്ല; ശബ്ദമുയർത്തിയത് വിഎസും എഴുത്തുകാരൻ സക്കറിയയും മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് പറയുന്നത് അപമാനമാണെന്നും യുവകലാ സാഹിതി

June 17, 2019 | 06:18 pm

 കോഴിക്കോട്:എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ നോവലിനും നോവലിസ്റ്റിനുമൊപ്പം നിന്ന ഇടത് സർക്കാർ പക്ഷെ കാർട്ടൂൺ വിവാദം വന്നപ്പോൾ കാർട്ടൂണിനെ തള്ളിക്കൊണ്ട് മതസംഘടനകൾക്ക് കീഴട...

റാഗിങിനെ തുടർന്ന് മൂന്നുമാസത്തിനകം നഴ്‌സിങ് പഠനം ഉപേക്ഷിച്ചു; ചേർന്നപ്പോൾ തന്നെ ഒരുവർഷത്തെ ഫീസായ ഒന്നര ലക്ഷത്തോളം രൂപ അടച്ചു; തുടർ പഠനത്തിനായി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ആവശ്യപ്പെട്ടപ്പോൾ നാലുവർഷത്തെ മുഴുവൻ ഫീസ് നൽകണമെന്ന് ഭീഷണി; നൽകേണ്ടത് അഞ്ചു ലക്ഷത്തോളം രൂപ; തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് നടപടിയിൽ നട്ടംതിരിഞ്ഞ് വിദ്യാർത്ഥിനി

June 14, 2019 | 03:24 pm

കോഴിക്കോട്: ഏറെ പ്രതീക്ഷയോടെയായിരുന്നു ആതിര നഴ്സിങ് പഠനത്തിനായി തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളെജ് ഓഫ് നഴ്സിങ് എന്ന സ്ഥാപനത്തിൽ ചേരുന്നത്. എന്നാൽ കോളെജ് ഹോസ്റ്റലിലെ റാഗിംങ്ങിനെ തുടർന്ന് മൂന്ന...

കഴിഞ്ഞവർഷം അവാർഡ് കിട്ടിയത് പിണറായിയെ 'മരണത്തിന്റെ മൊത്തവ്യാപാരിയായി' ചിത്രീകരിക്കുന്ന കാർട്ടൂണിന്; അവാർഡ് നൽകിയതും മുഖ്യമന്ത്രി തന്നെ; ഇത്തവണ കാർട്ടൂണിൽ മത വികാരം വ്രണപ്പെട്ടുവെന്ന് ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ സാംസ്കാരിക നായകർക്കുപോലും അവുന്നില്ല; പരിഹസിക്കാനുള്ളതാണ് കാർട്ടൂൺ എന്ന് പറയാനുള്ള ധൈര്യം ഉണ്ടായത് സക്കറിയക്ക് മാത്രം; 'തിരുവസ്ത്രം പൊക്കിയവന്റെ അടിവസ്ത്രം താങ്ങുന്നവരാരെന്ന' കാർട്ടൂൺ വൈറലാക്കി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി സോഷ്യൽ മീഡിയ

June 13, 2019 | 06:46 pm

കോഴിക്കോട്: ആക്ഷേപഹാസ്യവും പരിഹാസത്തിൽ ചാലിച്ച നർമ്മവും ഉണ്ടാക്കുക തന്നെയല്ലേ കാർട്ടൂണിസ്റ്റുകളുടെ കടമ. പക്ഷേ ഭരണഘടന പൗരന്മാർക്കു നൽകുന്ന ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന്റെ അതിർവരമ്പുകളൊക്കെ മതം എന്ന ഒരു...

ഇരുപത്തയ്യായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകിയാൽ ഡോക്ടറേറ്റ്; സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റുകൾ നേടുന്ന ഉന്നതരുടെ എണ്ണം വർധിക്കുന്നു; പ്രതിഷേധം ശക്തമായതോടെ വ്യാജ ഡോക്ടറേറ്റ് നേടിയ പന്തലായനി ബി പി ഒയ്‌ക്കെതിരെ വകുപ്പ് തല നടപടി: വ്യാജ ബിരുദവും നേടി പത്രത്തിൽ ഫോട്ടോയും നൽകി സ്വീകരണവും ആദരവും സംഘടിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ വഞ്ചിക്കുന്ന ഇത്തരം വിരുതന്മാർ ഇനിയുമേറെയെന്ന് വ്യാജ ഡോക്ടറേറ്റ് വിരുദ്ധ സമര സമിതി

June 11, 2019 | 12:08 pm

കോഴിക്കോട്: ഇരുപത്തയ്യായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകിയാൽ ഡോക്ടറേറ്റ് കിട്ടും. കിട്ടിക്കഴിഞ്ഞാൽ പത്രത്തിൽ ഫോട്ടോ കൊടുക്കാം. വിവിധ സംഘടനകളുടെ ആദരവും സ്വീകരണവും സംഘടിപ്പിക്കാം. ഗവേഷകർ തങ്ങളുടെ മേഖലകള...

MNM Recommends