1 usd = 71.22 inr 1 gbp = 91.46 inr 1 eur = 79.20 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.71 inr

Oct / 2019
18
Friday

സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടി; മണ്ണൊലിപ്പും വൻ കൃഷിനാശവും; പോത്തുണ്ടിയിലെ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി; തകർന്നത് രണ്ടുമാസം മുൻപ് ഒൻപതുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച് താൽക്കാലിക പാലം

October 18, 2019 | 10:12 pm

തിരുവനന്തപുരം; തുലാവർഷം ശക്തിപ്രാപിച്ചതോട സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ.പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രി പത്തിന് 15 സെ.മീ. ഉയർത്തും. കൽപ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാന...

എക്കണോമിക് ടൈംസ് മുൻ ബ്യൂറോ ചീഫ് എസ്.സനന്ദകുമാർ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച പാലാ രാമപുരത്തെ വീട്ടുവളപ്പിൽ

October 18, 2019 | 09:36 pm

കൊച്ചി: പ്രമുഖ മാധ്യമപ്രവർത്തകൻ എസ് സനന്ദകുമാർ (59) അന്തരിച്ചു. രാമപുരം അമനകര മനയിൽ പരേതനായ എൻ സുകുമാരൻ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തർജനത്തിന്റെയും മകനാണ് എക്കണോമിക് ടൈംസിലും ഡെക്കാൻ ഹെറാൾഡിലും...

റിപ്പോർട്ടിങ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് മാധ്യമം ലേഖകൻ അബ്ദുൾ കരീം മരിച്ചു; ഖബറടക്കം ശനിയാഴ്ച

October 18, 2019 | 09:22 pm

കോട്ടയം: വാർത്താ ശേഖരണം കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകൻ അപകടത്തിൽ പെട്ടു മരിച്ചു. മാധ്യമം ഈരാറ്റുപേട്ട ലേഖകനും പ്രമുഖ ഫോട്ടോഗ്രാഫറുമായ കാടാപുരം അബ്ദുൾ ഖരീം (64) ആണ് അപകടത്തിൽ പെട്ടു മരിച്ചത്. ഇലവീഴപ...

എഫ്‌സിസി സിസ്റ്റർമാർക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും; പരാതിക്ക് പിന്നിൽ താറടിച്ച് കാട്ടാനുള്ള ആരോപണം; നിരുപാധികം മാപ്പ് പറഞ്ഞ് പത്രങ്ങളിൽ ക്ഷമാപണം പ്രസിദ്ധീകരിക്കണം; മുറിയിൽ പൂട്ടിയിട്ടെന്ന ആരോപണവും കളവ്; സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മുന്നറിയിപ്പും താക്കീതുമായി വീണ്ടും എഫ്‌സിസി സന്യാസിനി സമൂഹം

October 18, 2019 | 09:08 pm

കൊച്ചി: വത്തിക്കാൻ അപ്പീൽ തള്ളിയതിന് പിന്നാലെ, സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മുന്നറിയിപ്പും താക്കീതുമായി വീണ്ടും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെ കത്ത്. എഫ്.സി.സി സിസ്റ്റർമാർക്കെതിരെ പൊലീസിൽ നൽകിയ പരാതി...

മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കളായ ജെയ്ൻ ഹൗസിംഗിന്റെ ചെന്നൈ ഓഫീസിൽ റെയ്ഡ്

October 18, 2019 | 07:55 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിൽ ഒന്നിന്റെ നിർമ്മാതാക്കളായ ജെയ്ൻ ഹൗസിംഗിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായാണു റെയ്ഡ് എന്നാണു സൂചന. ജെയ്ൻ ഹൗസിംഗിന്റെ ഉടമ സന്...

ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്‌സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ

October 18, 2019 | 07:33 pm

 തിരുവനന്തപുരം: മകന്റെ സിവിൽ സർവീസ് വിജയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിരോധവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയെങ്കിലും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി കെ.ടി.ജലീൽ. തന്റെ ആരോപണങ്ങളിൽ വ്യക്തമായ ...

ബാഗിലാക്കായ നിലയിൽ കണ്ടെത്തിയത് മുപ്പത്കാരിയുടെ മൃതദേഹം; നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് ബവന പ്രദേശത്ത് നിന്നും; വിശദമായ പരിശോധന വേണമെന്ന് പൊലീസ്

October 18, 2019 | 07:26 pm

ഡൽഹി: മുപ്പത് വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിലെ ബവന പ്രദേശത്താണ് നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ബവന പൊലീസ് സ്റ്റേഷനിൽ ഇന്ന...

അമ്പലപ്പുഴയിൽ വാഹനാപകടം: കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് ബംഗാൾ സ്വദേശിനികൾ മരിച്ചു; 5 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

October 18, 2019 | 07:09 pm

ആലപ്പുഴ: ദേശീയ പാതയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് ബംഗാൾ സ്വദേശിനികളാണ് മരിച്ചത്. പുറക്കാട് ജംഗ്ഷന് സമീപം ഉച്ച കഴിഞ്ഞായിരുന്നു അപകടം. ആലപ്പുഴയിൽ...

അന്യ സംസ്ഥാനത്ത് നിന്ന് ലൈംഗിക തൊഴിലാളികളും കേരളത്തിലേക്ക്; കൂട്ടത്തോടെ യുവതികളെത്തുന്നത് തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേന; ഇതുവരെ 12 പേരെ പിടികൂടി പൊലീസ്

October 18, 2019 | 06:25 pm

കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവുംകൂടുതൽ തൊഴിലെടുക്കുന്ന കേരളത്തിലേക്ക് മറുനാടൻ ലൈംഗികത്തൊഴിലാളികളും എത്തുന്നതായി റിപ്പോർട്ട്. കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയ...

അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന്; വെജ് ഹോട്ടലിൽ എങ്ങനെയാണ് കക്ക എന്ന് ചോദിച്ചപ്പോൾ പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം തരാമെന്നുമായി; പരിശോധനയിൽ കണ്ടെത്തിയത് പഴകിയ പാൽ, തൈര്, ഭക്ഷണം, വെളിച്ചെണ്ണ; ദോശമാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന സ്ഥലത്ത്; വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടലിന് താഴിട്ട് അധികൃതർ; കോട്ടയത്ത് വിൻസർ കാസിലിലും വേമ്പനാട് റിസോർട്ടിലും പഴകിയ ഭക്ഷണം; കൊള്ളക്കാർക്ക് പിഴയിട്ട് ഉദ്യോഗസ്ഥരും

October 18, 2019 | 06:05 pm

കോട്ടയം/തിരുവനന്തപുരം: ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് നല്ല രുചിയും ഗുണമേന്മയുമുള്ള ഭക്ഷണവുമാണ്. എന്നാൽ കൊടുക്കുന്ന പണത്തിന് മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ എണ്ണം ദി...

'തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്; നടക്കുന്നത് ആലോചിക്കാൻ പറ്റാത്ത കാര്യങ്ങൾ; ദയാഹർജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്; പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടി നൽകാനോ കുറച്ചു നൽകാനോ സിൻഡിക്കേറ്റിന് പറ്റില്ല; മാർക്ക് ദാനത്തിൽ സർക്കാരിനെ തള്ളി ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ

October 18, 2019 | 05:32 pm

തിരുവനന്തപുരം: എംജി സർവ്വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കൾ.തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്. ആലോ...

അവസാന ലാപ്പിലെ പ്രചരണത്തിൽ നിർണായക നീക്കവുമായി ബിജെപി; കോന്നിയിൽ ഓർത്തഡോക്‌സ് വോട്ടുകൾ ഉറപ്പിക്കാൻ വൈദികനെ ഒപ്പംകൂട്ടി പ്രചരണം; എൻഡിഎയ്ക്ക് വോട്ടുറപ്പിക്കാൻ രംഗത്തിറങ്ങിയത് അങ്കമാലി അതിരൂപതയിലെ ഫാദർ വർഗീസ്; മുപ്പതിനായിരത്തോളം വോട്ടുള്ള ഓർത്തഡോക്‌സ് വിഭാഗത്തെ കൂടെ നിർത്താൻ അരയും തലയും മുറുക്കി മുന്നണികൾ; സഭയെ ദ്രോഹിച്ചവരെ വിശ്വാസികൾക്ക് അറിയാമെന്ന് ഓർത്ത്‌ഡോക്‌സ് വിഭാഗം; ശബരിമല മുറിവ് ഉണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് കെ സുരേന്ദ്രൻ

October 18, 2019 | 04:38 pm

പത്തനംതിട്ട: അവസാന ലാപ്പിലെ പ്രചരണങ്ങൾക്ക് ചൂടു പിടിച്ചപ്പോൾ നിർണായക കരുക്കൾ നീക്കി ബിജെപി. കോന്നിയിൽ ഓർത്തഡോക്‌സ് വോട്ടുകൾ ഉറപ്പിക്കാൻ വൈദികനെ തന്നെയാണ് ബിജെപി ഒപ്പം കൂട്ടിയിരിക്കുന്നത്. ത്രികോണ മത്സ...

അഭയകേസ്: സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കുവാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തു; കണ്ടുപിടിച്ചത് ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ; സിബിഐക്ക് നൽകിയ മൊഴി ശരിവച്ച് ഗൈനക്കോളജിസ്റ്റ് ലളിതാംബിക കരുണാകരൻ; മൊഴി നൽകിയത് സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ

October 18, 2019 | 03:38 pm

തിരുവനന്തപുരം: അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോള...

വാട്‌സാപ്പ് കോളുകൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത് ലെബനൻ; പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ജനങ്ങൾ; നികുതി ഫെയ്സ് ടൈം, ഫേസ്‌ബുക് എന്നീ ആപ്പുകളിലെ കോളുകൾക്കും

October 18, 2019 | 02:30 pm

ലെബനൻ: വാട്‌സാപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ വിളിക്കുന്ന കോളുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെത്തുടർന്ന് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. തുടർന്ന് പ്രതിഷേധക...

ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ

October 18, 2019 | 02:24 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ മക്കളെ തങ്ങൾ സംരക്ഷിക്കുമെന്ന് റോജോ തോമസും രഞ്ജി തോമസും വ്യക്തമാക്കി. തങ്ങളുടെ സഹോദരൻ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാൾഡും. തങ്ങൾ...

MNM Recommends