1 usd = 71.51 inr 1 gbp = 87.04 inr 1 eur = 79.40 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.13 inr

Aug / 2019
21
Wednesday

കൂടംകുളം ലൈൻവലിക്കെതിരേ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ രണ്ടു പിഞ്ചു മക്കളെയും ഒക്കത്തെടുത്ത് അറസ്റ്റ് വരിച്ചു; നാട്ടുകാർക്കെല്ലാം തികഞ്ഞ മനുഷ്യസ്നേഹി; സെമിനാരിയിൽ പഠിക്കാതെ അച്ചനായി; കടമ്പനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സ്വാഭാവിക മരണമാക്കാനുള്ള ശ്രമം പൊളിച്ചത് രഹസ്യാന്വേഷണ വിഭാഗം

August 20, 2019 | 03:55 pm

പത്തനംതിട്ട: ഒടുക്കം പോസ്റ്റുമോർട്ടത്തിൽ സത്യം തെളിഞ്ഞു. കടമ്പനാട് സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടൽ പൈറ്റുകാല മനക്കരയിൽ ഫാ.ഡേവിഡ് ജോയി (റോയി, 43)യുടേത് തൂങ്ങിമരണമെന്ന് പോസ...

സ്ഥലത്തെ പ്രധാന ഫേസ്‌ബുക്ക് കൂട്ടായ്മയിൽ അംഗമായ ശേഷം കൂട്ടുകാരിയുടെ മാരകരോഗം കാണിച്ച് യുവാക്കളിൽ നിന്ന് പണം തട്ടി; തട്ടിപ്പ് പുറത്തായപ്പോൾ ചോദ്യം ചെയ്ത യുവാക്കൾക്ക് മുന്നിൽ ആദ്യം സമസ്താപരാധവും ഏറ്റു പറഞ്ഞ് മാപ്പപേക്ഷ; പിന്നീട് സ്വരം മാറ്റി ഭീഷണിയും കള്ളക്കേസും; ഭീഷണിക്ക് കൊഴുപ്പേകാൻ ഉപയോഗിച്ചത് നിർമ്മാതാവ് സുരേഷ്‌കുമാറിനും മോഹൻലാലിനുമൊപ്പം യുവതി നിൽക്കുന്ന ചിത്രങ്ങളും: കുന്നന്താനം കവല ഗ്രൂപ്പിൽ അടിപൊട്ടുമ്പോൾ വെളിച്ചത്തു വരുന്നത് വൻ തട്ടിപ്പ് റാക്കറ്റിന്റെ വിവരം

August 20, 2019 | 10:19 am

പത്തനംതിട്ട: നാട്ടിലെ പുരോഗമന ആശയക്കാരായ യുവജനങ്ങളെ ഉൾക്കൊള്ളിച്ച് ഒരു പറ്റം യുവാക്കൾ രൂപീകരിച്ച ഫേസ്‌ബുക്ക്-വാട്സാപ്പ് കൂട്ടായ്മയിൽ നുഴഞ്ഞു കയറിയ യുവതി നടത്തിയത് വൻ തട്ടിപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വിശ്...

കടമ്പനാട് ഓർത്തഡോക്‌സ് പള്ളിയിലെ സസ്‌പെൻഷനിലായ അസിസ്റ്റന്റ് വികാരി വീട്ടിൽ മരിച്ച നിലയിൽ; തൂങ്ങി മരണമെന്ന് നാട്ടുകാർ; ഹൃദയാഘാതമാകാമെന്ന് പറഞ്ഞ് പൊലീസ്; മാനസിക സംഘർഷം താങ്ങാൻ കഴിയാതെ ജീവനൊടുക്കിയത് ആകാമെന്ന് വിശ്വാസികളിൽ ഒരു വിഭാഗം

August 19, 2019 | 11:28 am

കടമ്പനാട്: കടമ്പനാട് സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടൽ പൈറ്റുകാല മനക്കരയിൽ ഫാ.ഡേവിഡ് ജോയി (റോയി, 43) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മൃതദേഹം ചായലോട് സ്വകാര്യ മെഡിക്കൽകോളേ...

ബാങ്കിലേക്ക് കയറിപ്പോയ സുഹൃത്തിനെ കാത്ത് റോയി കിടന്നത് കാറിൽ എസി ഓണാക്കി; അരമണിക്കൂർ കഴിയുന്നതിന് മുൻപ് കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണു മരിച്ചു; മരണകാരണം എസി വെന്റിലേറ്ററിലുടെ തിരിച്ചു കയറിയ കാർബൺ മോണോക്സൈഡെന്ന് സംശയം: പഴയ മോഡൽ സാൻട്രോ പത്തനംതിട്ടയിൽ യുവാവിന്റെ ജീവനെടുത്തു

August 16, 2019 | 08:22 pm

പത്തനംതിട്ട: പഴയ മോഡൽ സാൻട്രോ കാർ ഒരു കുടുബത്തിന്റെ ഏക അത്താണിയായ ചെറുപ്പക്കാരന്റെ ജീവനെടുത്തു. എസി ഓൺ ചെയ്ത് കാറിനുള്ളിൽ കിടന്ന യുവാവ് കാർബൺ മോണോക്സൈഡ് എന്ന വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്ന് സംശയിക്...

കശ്മീരിൽ നിന്ന് എത്തിയത് ചൊവ്വാഴ്ച; വീട്ടിൽ നിന്ന് ഇറങ്ങിയത് ബൈക്കിന്റെ ഇൻഷുറൻസ് പുതുക്കാൻ; നാട്ടുകാർ കണ്ടത് അച്ചൻകോവിലാറ്റിലൂടെ ഒഴുകിപ്പോകുന്ന അഖിലിനെ; പന്തളത്ത് സൈനികൻ ഒഴുക്കിൽപ്പെട്ടുവെന്ന് സംശയം: തിരച്ചിൽ വിഫലം

August 14, 2019 | 09:35 pm

പത്തനംതിട്ട: കഴിഞ്ഞ ചൊവ്വാഴ്ച കാശ്മീരിൽ നിന്ന് നാട്ടിലെത്തിയ യുവ സൈനികനെ പന്തളത്ത് അച്ചൻ കോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായതായി സംശയം. തട്ട മാമ്മൂട് കുടമുക്ക് തുണ്ടിൽ വീട്ടിൽ മധു- വിലാസിനി ദമ്പതികളു...

പമ്പാ നദിയിൽ 10 അടി ജലനിരപ്പുയർന്നുവെന്ന് കലക്ടറേറ്റിലേക്ക് സന്ദേശം നൽകിയത് തിരുവല്ല തഹസിൽദാർ; കേട്ടപാതി കേൾക്കാത്ത പാതി ജാഗ്രതാ നിർദ്ദേശവുമായി സന്ദേശം പ്രചരിപ്പിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ; വ്യാജപ്രചാരണം കേട്ട് പരിഭ്രാന്തരായി ചെങ്ങന്നൂരിലെയും അപ്പർകുട്ടനാട്ടിലെയും ജനങ്ങൾ; പമ്പയിൽ ഉയർന്നത് നാലടിയോളം വെള്ളം മാത്രം; മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴുന്നു

August 14, 2019 | 03:23 pm

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പാനദിയിൽ 10 അടിയോളം ജലനിരപ്പുയർന്നുവെന്ന് പ്രചാരണം. കഷ്ടിച്ച് നാലടിയോളം മാത്രം വെള്ളം ഉയർന്നപ്പോൾ അത് 10 അടിയാക്കി ഔദ്യോഗിക വിശദീകരണം വന്നത് ജില്ലാ കലക്ടർ പിബി നൂഹ...

പരുമല ലോക്കൽ സെക്രട്ടറി കരഞ്ഞു കാലുപിടിച്ചപ്പോൾ പരിവാറുകാരുടെ മനസ്സ് ഇളകി; ദേവസ്വം ബോർഡ് കോളജിൽ യുവതിയെ കടന്നു പിടിച്ച സിപിഎം നേതാക്കൾ തലയൂരിയത് ആർ എസ് എസിനോടും യുവതിയോടും ക്ഷമാപണം നടത്തി; ഒത്തു തീർപ്പ് ചർച്ച നടത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം; ഭർത്താവിന്റെ സാന്നിധ്യത്തിൽ യുവതിയെ തണുപ്പും മഴയും ആസ്വദിക്കാൻ കൈയേറ്റം ചെയ്ത സഖാക്കൾക്ക് ജാമ്യം കിട്ടിയത് ഒത്തുതീർപ്പ് ഫോർമുലയിൽ; ഹരികുമാറും അനൂപും സിപിഎമ്മിന് തലവേദന

August 14, 2019 | 11:39 am

പരുമല: ദേവസ്വം ബോർഡ് കോളജ് ക്യാമ്പസിൽ സദാചാരപ്പൊലീസ് കളിച്ച് യുവതിയെ കടന്നു പിടിക്കുകയും ഭർത്താവിനെ മർദിക്കുകയും ചെയ്ത കേസിൽ സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചത് സംഘപരിവാർ സംഘടനകളുമായുണ്ടാക്കിയ ഒത്തു ത...

വെള്ളം ഉയരുന്നത് കണ്ട് കോളജിലെ സ്റ്റോറിൽ നിന്ന് സാധനങ്ങൾ മാറ്റാൻ എത്തിയത് ഭർത്താവിനൊപ്പം; സാധനങ്ങൾ മാറ്റി മടങ്ങുമ്പോൾ കാറിലെത്തിയ നേതാക്കൾക്ക് സംശയം; യുവതിയെ കടന്ന് പിടിച്ചത് അനാശാസ്യത്തിന് വന്നവരല്ലേ എന്ന് ആക്രോശിച്ച്; ഭാര്യയെ അക്രമിിക്കുന്നത് കണ്ട് ഹെൽമറ്റിന് അടിച്ച് വീഴ്‌ത്തി ഭർത്താവ്; സംഘം ചേർന്ന് തിരിച്ചടിച്ച് നേതാക്കൾ; സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും സദാചാര ഗുണ്ടായിസത്തിന് അറസ്റ്റിൽ

August 11, 2019 | 10:44 pm

തിരുവല്ല: സദാചാര പൊലീസ് ആക്രമണത്തിന്റെ പേരിൽ സിപിഎം നേതാക്കൾ അറസ്റ്റിൽ. പരുമല തിക്കപ്പുഴ പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമായ ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ...

കഴിഞ്ഞ തവണ രണ്ടു ജില്ലകളെ പ്രളയജലത്തിൽ മുക്കിയ പത്തനംതിട്ടയിലെ ഡാമുകളുടെ അവസ്ഥ ഇക്കുറി പരിതാപകരം; റെക്കോഡ് മഴ പെയ്തിട്ടും ഡാമുകളിൽ ജലനിരപ്പ് ശരാശരി; വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് കുറവ്; അണക്കെട്ടുകൾ നിറഞ്ഞ് വെള്ളം തുറന്നുവിടുമെന്ന ആശങ്ക വേണ്ടെന്ന് മന്ത്രിയും

August 11, 2019 | 02:47 pm

പത്തനംതിട്ട: കഴിഞ്ഞ ഓഗസ്റ്റിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ പ്രളയജലത്തിൽ മുക്കിയ ജില്ലയിലെ ഡാമുകളുടെ അവസ്ഥ ഇപ്പോൾ പരിതാപകരം. റെക്കോഡ് മഴ ലഭിച്ചിട്ടും പ്രധാന ഡാമുകളിലൊന്നും തന്നെ ജലനിരപ്പ് ശരാശരിയിൽപ്പ...

വിജയകുമാർ ഐപിഎസ് ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണറെന്ന് ബിജെപി ജനറൽ സെക്രട്ടറി എൽ ഗണേശന്റെ ട്വീറ്റ്; തന്നോടിത് ആരു പറഞ്ഞുവെന്ന് മറ്റൊരു ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ ചോദ്യം ട്വീറ്റിനടിയിൽ; പോസ്റ്റും മുക്കി ഗണേശൻ ഓടി: കേരളത്തിൽ തനിക്കെതിരേ കൊടി ഉയർത്തിയ ഗണേശിനോട് സന്തോഷിന്റെ മധുരപ്രതികാരം

August 11, 2019 | 12:15 pm

പത്തനംതിട്ട: വീരപ്പനെ മെരുക്കിയ തമിഴ്‌നാടിന്റെ അഭിമാനം...വിജയകുമാർ ഐപിഎസ് ജമ്മു-കശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണറെന്ന് കേരളത്തിലെ സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി എം ഗണേശൻ ട്വിറ്ററിൽ കുറിച്ചു. ...

വെറും സെമിത്തേരിയിൽ അന്ത്യനിദ്ര കൊള്ളാൻ മനസില്ല; കുടുംബ കല്ലറ പണിയാൻ സഭാ സെമിത്തേരിയോട് ചേർന്ന് വസ്തു വാങ്ങി;  നിർമ്മാണം യൂത്ത് കോൺഗ്രസുകാർ തടഞ്ഞതിന് പിന്നാലെ പിതാവ് മരിച്ചു; മൃതദേഹം അടക്കാൻ കഴിയാതെ മോർച്ചറിയിൽ: അടൂരിൽ നിന്നൊരു സംസ്‌കാരത്തർക്കം

August 11, 2019 | 11:50 am

പത്തനംതിട്ട: സഭാ സെമിത്തേരിയോട് ചേർന്ന് കുടുംബകല്ലറ പണിയാൻ ശ്രമിച്ചയാൾക്ക് കിട്ടിയത് മുട്ടൻപണി. കല്ലറ നിർമ്മാണം യൂത്ത് കോൺഗ്രസുകാർ തടഞ്ഞു. പഞ്ചായത്ത് സ്റ്റോപ്പ് മെമോയും നൽകി. ഇതിനിടെ, ഇയാളുടെ പിതാവ് മ...

പണം മുഴുവൻ ആദ്യം അടപ്പിക്കും, ബില്ലടിക്കുന്നത് മാസങ്ങൾക്ക് ശേഷം; വണ്ടി ഇന്നു തരാം നാളെത്തരാമെന്ന് പറഞ്ഞ് ബുക്ക് ചെയ്തവരെ നടത്തിക്കും; ആറാം മാസത്തിൽ പണം നൽകിയാൾക്ക് ബിൽ അടിച്ചത് എട്ടാം മാസം; വണ്ടി പറഞ്ഞ സമയത്ത് കിട്ടാതെ വന്നവരുടെ പരാതിയെ തുടർന്ന് എൻഫീൽഡ് ഡീലർ പത്തനംതിട്ട മരയ്ക്കാർ മോട്ടേഴ്സിന് ആർടിഓയുടെ വിലക്ക്: താൽകാലിക വിലക്ക് നീങ്ങുന്നത് വരെ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് തടസം

August 11, 2019 | 11:38 am

പത്തനംതിട്ട: പണം അടച്ചാലുടൻ വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും മുഴുവൻ തുകതും അടച്ചപ്പോൾ നൽകാതെ പറ്റിക്കുകയും ചെയ്തുവെന്ന പ്രവാസി മലയാളിയുടെ പരാതിയിന്മേൽ എൻഫീൽഡ് ബുള്ളറ്റിന്റെ പത്തനംതിട്ടയിലെ വിതരണക്...

പെട്രോൾ പമ്പിൽ നിൽക്കുമ്പോൾ അറിഞ്ഞു പിതാവിനെ ജോയി തല്ലിയെന്ന്; വാടകവീട്ടിൽ ചെന്ന് വെട്ടുകത്തിയുമായി നേരെ പോയി ജോയിയെ വെട്ടിക്കൊന്നു: ഭാര്യയെയും മക്കളെയും സുരക്ഷിതരാക്കിയ ശേഷം ഫോൺ ഉപേക്ഷിച്ച് നാടുവിട്ടു; കറങ്ങിയടിച്ച് തിരികെ വരുമ്പോൾ കെഎസ്ആർടിസി ബസ് വിലങ്ങി പൊലീസ് പൊക്കി; റാന്നിയിലെ ജോയി വധക്കേസിൽ പ്രതി ഷിബിൻ അറസ്റ്റിലായത് ഇങ്ങനെ

August 11, 2019 | 11:26 am

പത്തനംതിട്ട: പിതാവിനെ മർദിച്ചയാളെ വെട്ടിക്കൊന്ന ശേഷം നാടുവിട്ട യുവാവിനെ പൊലീസ് അതിസാഹസികമായി പൊക്കി. ഭാര്യയെയും മക്കളെയും സുരക്ഷിതമായി താമസിപ്പിച്ചതിന് ശേഷം മൊബൈൽഫോൺ ഉപേക്ഷിച്ച് നാടുവിട്ട യുവാവിനെ ഇയാ...

രാഹുൽഗാന്ധി പ്രളയത്തിൽപ്പെട്ട വീട് കാണാൻ വന്നതു കൊണ്ട് പണി കിട്ടിയത് സിപിഎമ്മുകാരനായ രഘുനാഥന്; മഹാ പ്രളയത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കാൻ സഹായം നൽകാതെ സംസ്ഥാന സർക്കാർ; രഘുനാഥന് വീട് നിർമ്മിച്ചു നൽകി കെപിസിസിയുടെ പ്രതികാരം; രാഹുലിനോട് സിപിഎമ്മിന് കലിപ്പ് തീരുന്നില്ല!

August 10, 2019 | 12:23 pm

പത്തനംതിട്ട: എന്താണെന്ന് അറിയില്ല. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട് ബിജെപിക്കാരേക്കാൾ കലിപ്പാണ് കേരളത്തിലെ സിപിഎമ്മുകാർക്ക്. പണ്ട് നെടുമ്പാശേരിയിൽ രാഹുൽ ചായകുടിക്കാൻ കയറിയ തട്ടു കട പൂട്ടിച്ചവരാണ് സിപിഎ...

റാന്നിയിലെ ഹോട്ടലിൽ നടന്നത് എന്ത്? ആദ്യം അടിച്ചതാര്? വിമുക്തഭടൻ ശിവകുമാറോ മദ്യപിച്ചെത്തിയ ജിജോയോ? ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് എക്സ്-സർവീസ് ലീഗ്; തന്നെ ആദ്യം മർദിച്ചയാളെയാണ് ശിവകുമാർ തിരികെ അടിച്ചതെന്നും ലീഗ്; ശിവകുമാറിന്റെ നില അതീവഗുരുതരം

August 10, 2019 | 11:59 am

പത്തനംതിട്ട: റാന്നി ബ്ലോക്ക് പടിയിലെ ആതിര ഹോട്ടലിന് മുന്നിൽ ഉടമയുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും ക്രൂരമർദനത്തിന് ഇരയായ കാർഗിൽ യോദ്ധാവ് ശിവകുമാറിന്റെ നില അതീവഗുരുതരം. പാൽ ട്രേ കൊണ്ടുള്ള അടിയേറ്റ്...

MNM Recommends