1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr
May / 2019
25
Saturday

മാർ മാത്യു മൂലക്കാട്ടിന് കാൽഗറിയിൽ വൻ വരവേൽപ് ; മിസിസ്സാഗാ രൂപതാ ഉദ്ഘാടനത്തിനായി ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ജോയിച്ചൻ പുതുക്കുളം
May 23, 2019 | 11:19 am

മിസിസ്സാഗാ: സീറോ മലബാർ സഭയുടെ കാനഡ- മിസിസ്സാഗാ രൂപതാ ഉദ്ഘാടനവും, മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിനോടും അനുബന്ധിച്ച് കാനഡയിലെത്തിയ സീറോ മലബാർ കോട്ടയം രൂപതാധിപൻ മാർ മാത്യു മൂലക്കാട്ട് പിതാവ്, തന്റെ അജഗണങ്ങളായ ക്നാനായ വിശ്വാസ സമൂഹത്തിന്റെ കുടുംബ യോഗത്തിൽ പങ്കെടുക്കാനായി കാൽഗറിയിൽ എത്തിച്ചേർന്നപ്പോൾ കാൽഗറി മദർ തെരേസാ സീറോ മലബാർ വിശ്വാസികൾ കനേഡിയൻ മാർട്ടിയേഴ്സ് ചർച്ചിൽ അദ്ദേഹത്തിനു ഗംഭീര വരവേൽപ് നൽകി. തുടർന്നു കാൽഗറിയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമിക...

സ്റ്റുഡന്റ് വിസയിലെത്തി അനുവദിനീയമായ സമയത്തിന് പുറത്ത് ജോലി ചെയ്ത സംഭവം; ഒന്റാരിയയിൽ ഇന്ത്യൻ വിദ്യാർത്ഥി നാടുകടത്തൽ ഭീഷണിയിൽ; നാടുകടത്താനൊരുങ്ങുന്നത് യൂണിവേഴ്‌സിറ്റി പഠനം നടത്തിവന്ന പഞ്ചാബ് സ്വദേശി

May 16 / 2019

സ്റ്റുഡന്റ് വിസയിലെത്തി അനുവദിനീയമായ സമയത്തിന് പുറത്ത് ജോലി ചെയ്ത സംഭവത്തിൽ ഒന്റാരിയയിൽ അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തൽ ഭീഷണിയിൽ. പഞ്ചാബ് സ്വദേശിയായ ജൊബന്ദീപ് സന്ധുവിനാണ് നാടുകടത്താൻ ഒരുങ്ങുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന യുവാവ് പഠനത്തിനൊപ്പം ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരവേ ആണ് കൂടുതൽ സമയം ജോലി ചെയ്‌തെന്ന് കണ്ടെത്തുകയായിരുന്നു. 2017 ഡിസംബറിലാണ് ജോബന്ദീപ് പിടിയിലാകുന്നത്. മോൺട്രീൽ ടൊറന്റോ ഹൈവേയിൽ വാഹനപരിശോധനക്കിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്നാൽ അറസ്റ്റ് ചെയ്‌...

എഡ്മന്റിലെ അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് വിരമമായി; ശ്രീ ധർമ്മ ശാസ്ത ടെമ്പിൾ ഓഫ് എഡ്മന്റൺ യാഥാർത്ഥ്യമായി

May 14 / 2019

എഡ്മന്റൺ സ്വന്തമായി ഒരു അയ്യപ്പ ക്ഷേത്രം എന്ന നാലു പതിറ്റാണിലേറെ എഡ്മന്റൺ അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് വിരാമമായി. ഒരു പറ്റം അയ്യപ്പ ഭക്തരുടെയും നേതൃത്വത്തിൽ ശ്രീ ധർമ്മ ശാസ്ത ടെമ്പിൾ ഓഫ് എഡ്മന്റൺ എന്ന പേരിൽ ഈ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ശബരീശന്റെ നാട്ടിൽ നിന്നും ആചാരവിധി പ്രകാരം നിർമ്മിച്ച ശ്രീ ധർമ്മ ശാസ്താവിന്റെയും ഉപദേവതകളുടെയും വിഗ്രഹങ്ങൾ വൈകിട്ട് താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു. നിർദ്ദിഷ്ട ശ്രീകോവിലിന്റെ സ്ഥാനത്ത് താൽക്കാലികമായി തീർത്ത പീഠത്തിൽ പ്രതിഷ്ഠി...

എഡ്മന്റൺ കോസ്മോ പൊളിറ്റൻ ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

May 14 / 2019

എഡ്മന്റൺ: കോസ്മോ പൊളിറ്റർ ക്ലബ് ഇദംപ്രദമായി രാത്രി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എഡ്മന്റണിലെ ടർഫ് ട്രെയിനിങ് സെന്ററിൽ നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ എഡ്മന്റണിലും കാൽഗരിയിലും നിന്നുമായി പതിനാറ് ടീമുകൾ പങ്കെടുത്തു. ആറ് ഓവർ വീതമുള്ള ലീഗ് മത്സരത്തിനു ശേഷം നാലു ടീമുകൾ സെമിയിലത്തി. ഫൈനലിൽ എഡ്മന്റൺ പാന്തേഴ്സ് എ ടീമും ടീം യുണൈറ്റഡും ഏറ്റുമുട്ടി. പ്രഥമ പാതിരാത്രി ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പാന്തേഴ്സ് എ ടീം കിരീടം ചൂടി. വൈകിട്ട് ആരംഭിച്ച മത്സരം പൂർത്തിയായത് രാവിലെ ആറു മണിയോടെയാണ്. തദവസരത...

ഒന്റാരിയോയിലെ മൂന്ന് ഹൈവേകളിലെ സ്പീഡ് നിരക്ക് ഉയർത്തുന്നു; സെപ്റ്റംബറോടെ വേഗത പരിധി 110 കിമി ആയി ഉയർത്തും

May 13 / 2019

ഒന്റാരിയോയിലെ മൂന്ന് ഹൈവേകളിലെ വേഗ പരിധി ഉയർത്താൻ നീക്കം. പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് വേഗപരിധി ഉയർത്തുന്നത്.സെപ്റ്റംബറോട് പ്രധാന നിരത്തുകളുടെ വേഗപരിധി 110 കിമി ആകും. ഹൈവേ 402 ആയ ലണ്ടൻ മുതൽ സാർനിയ വരെയുള്ള പാത, ക്യൂൻ എലിസബത്ത് വേ ആയ സെന്റ് കാതറിൻ മുതൽ ഹാമൽട്ടൺ വരെയുള്ള പാത, ഹൈവേ 417 ആയ ഒട്ടാവ ഒന്റാരിയോ വരെയുള്ള പാത എന്നിവയാണ് വേഗത കൂടുക. നിലവിൽ 400 സീരിസ് ഹൈവേകളിൽ 100 കി.മി ആണ് വേഗപരിധി. റോഡുകളിൽ യാത്രസുഗമമാക്കുന്നതിന്റെ ഭാഗമാണ് നടപടി....

കെ.എം മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു

May 08 / 2019

ടൊറൊന്റോ : വിശ്വാസ ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത കാരുണ്യത്തിന്റെ മനോഭാവം എല്ലാ മേഖലകളിലും പ്രകടിപ്പിച്ച ജനകീയ നേതാവായിരുന്നു കെ .എം .മാണിയെന്നു സീറോ മലബാർ മിസ്സിസ്സാഗ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ.തന്നെ സമീപിക്കുന്നവരുടെ കാര്യങ്ങൾ നടപ്പാകുന്നതുവരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നു തന്റെ അനുഭവം വിവരിച്ചുകൊണ്ട് പിതാവ് സംസാരിച്ചു. കാനഡയിലെ പ്രവാസി മലയാളി കൂട്ടായ്മ സംഘടിപ്പിച്ച കെ .എം .മാണി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്റാറിയ കാത്തലിക് സ്‌കൂൾ ബോർഡ് ഡയറക്ടർ ഡോ.തോമസ് കെ ...

ഐ പി സി കാനഡ റീജിയൻ പ്രഥമ വാർഷിക കൺവെൻഷൻ

May 07 / 2019

ടൊറോന്റോ : ഐ പി സി കാനഡ റീജിയൻ പ്രഥമ വാർഷിക കൺവെൻഷൻ 2019 മെയ് 10,11,12 വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ എറ്റോബികോകിലുള്ള 312 റെക്‌സ് ഡെയ്ൽ ബ്ലവടിൽ നടക്കും. പ്രസ്തുത കൺവെൻഷനിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അന്തർദ്ദേശീയ ജനറൽ സെക്രട്ടറി റവ.ഡോ. കെ സി ജോണും, ആഗോള മലയാളി പെന്തക്കോസ്ത് തലത്തിൽ അറിയപ്പെടുന്ന സുവിശേഷ പ്രഭാഷകൻ റവ.ഷിബു തോമസും ദൈവവചനത്തിൽ നിന്ന് സംസാരിക്കും. കാനഡ റീജിയൻ പ്രസിഡന്റ് പാ.പെനിയേൽ ചെറിയാൻ കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ഇവാ.ബെറിൽ തോമസിന്റെ നേതൃത്വത്തിലുള്ള റീജിയൻ കൊയർ ഗാനങ്ങൾ ആലപിക്കും.മെയ്...

Latest News